മഞ്ജുസ് പതിയെ വിളിക്കൂ…
“മ്മ്…”
ഞാൻ മൂളി..
“എന്നോട് ദേഷ്യം ഉണ്ടോടാ ?”
മഞ്ജുസ് പതിയെ തിരക്കി…
“എന്തിനു ?”
ഞാൻ ചിരിയോടെ ചോദിച്ചു..
“അല്ല…ഞാൻ മറ്റേത് സമ്മതിക്കാത്തോണ്ട്”
മഞ്ജു ചിരിച്ചു..
“ഇല്ലെടി …അതൊക്കെ ഞാൻ ചുമ്മാ പറയുന്നതല്ലേ …നീ എന്റെ കൂടെ ഇങ്ങനെ കിടന്ന മതി…ഞാൻ ഹാപ്പിയാ ”
ഞാൻ മഞ്ജുസിനെ വീരിപുണര്ന്നുകൊണ്ട് പറഞ്ഞതും അവൾ എന്നിലേക്ക് കൂടുതൽ പറ്റിച്ചേർന്നു .
“ലവ് യൂ ഡാ കണ്ണാ ..”
മഞ്ജുസ് കുറുകി….
പിന്നെ എന്റെ കഴുത്തിൽ ചുംബിച്ചു അങ്ങനെ കിടന്നു…എപോഴോ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു . പിറ്റേന്ന് ഞാനും മഞ്ജുസും അവിടെ നിന്ന് രാവിലെ തന്നെ തിരിച്ചു . അച്ഛനോടും മഞ്ജുസിന്റെ അമ്മയോടും മുത്തശ്ശിയോടും കസിന്സിനോടുമൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി .
ഇന്നുമെന്റെ നാട്ടിലുള്ളവർക്കൊക്കെ വേണ്ടി ചെറിയ ഒരു റിസപ്‌ഷൻ ഉണ്ട് . അതിൽ പങ്കെടുക്കണം . മഞ്ജുസ് ആദ്യമായാണ് എന്റെ വീട്ടിൽ തങ്ങാൻ പോകുന്നത് . അതിന്റെ എക്സൈറ്റ്മെന്റ് അവൾക്കും ഉണ്ട് .