മുത്തശ്ശി ഒരാത്മഗതം പറഞ്ഞു .
“ആഹ്…സ്വഭാവവും ഇടക്കൊക്കെ ഭഗവാന്റെ പോലെ തന്നെയാ ”
മുത്തശ്ശി എന്നെ പുകഴ്ത്തുന്നത് കണ്ടു ഇഷ്ടപെടാത്ത പോലെ മഞ്ജു ഇടക്ക് കയറി പറഞ്ഞു .എന്റെ പഴയ ഉടായിപ്പ് സ്വഭാവം വെച്ചു ആണ് മഞ്ജുസ് പറഞ്ഞതെന്ന് എനിക്ക് വ്യക്തം !
ഞാനത് കെട്ട് അവളെ തുറിച്ചു നോക്കി..പക്ഷെ മുത്തശ്ശി അത് നല്ല രീതിയിലാണ് എടുത്തത്..അതോടെ മഞ്ജുസ് ചമ്മിപ്പോയി.
“ആഹ്..കണ്ണനാവുമ്പോ കുറച്ചു കുറുമ്പൊക്കെ കാണും…നീ വേണം ഒക്കെ ശരിയാക്കാൻ ”
മുത്തശ്ശി പെട്ടെന്ന് മഞ്ജുസിനോടായി പറഞ്ഞപ്പോൾ എനിക്കാശ്വാസം ആയി..
“ആഹ്..അതെ അതെ..അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തശ്ശി ..അതിനു ബോധം വരട്ടെ…”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു..
“പോടാ..”
അവൾ ശബ്ദം പുറത്തു വരാതെ എന്നെ നോക്കി പറഞ്ഞു മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു. പിന്നെ മുത്തശ്ശിയെ ചേർത്ത് പിടിച്ചു .
“മുത്തശ്ശിക്ക് ഇവനെ ശരിക്കു അറിയാഞ്ഞിട്ട ..തനി വെടക്കാ. ”
മഞ്ജുസ് വീണ്ടും എന്നെപ്പറ്റി ഗോസ്സിപ്പിറക്കി കളിയായി പറഞ്ഞു ..
“എന്താ മോളെ ഈ പറയുന്നേ..ആ കുട്ടി നിന്റെ ഭർത്താവല്ലേ ..ഇങ്ങനെയൊക്കെയാ പറയാ ..”
മുത്തശ്ശി അവളുടെ സംസാരം വേറൊരു അർത്ഥത്തിൽ എടുത്തപ്പോൾ ഞങ്ങൾ രണ്ടാളും അന്തം വിട്ടു നോക്കി .അപ്പോഴേക്കും ഞാൻ പ്ളേറ്റ് മാറ്റി.
“അത് സാരമില്യ മുത്തശ്ശി ..അവളും അത്ര ശരിയല്ല . ചക്കിക്കൊത്ത ചങ്കരൻ എന്നാവുമ്പോ കുഴപ്പല്യലോ അല്ലെ “
ഞാൻ തമാശ മട്ടിൽ പറഞ്ഞപ്പോ ഇത്തവണ അവർ ചിരിച്ചു..
“ഓ..ഇപ്പഴത്തെ കുട്ട്യോൾടെ ഒകെ ഒരു കാര്യം ..”
മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു നടന്നു . അവർ പിന്നെ നേരെ വഴിപാട് കഴിപ്പിച്ച പായസം വാങ്ങാനായി നീങ്ങി. അതോടെ ഞാനും മഞ്ജുസും മാത്രം ബാക്കിയായി .
അവളെന്നെ പുരികം ഉയർത്തി നോക്കി..
“മ്മ്…?”
“ഒന്നുമില്ല..മുത്തശി പറഞ്ഞത് കേട്ടല്ലോ..ഭർത്താവു ആണെന്ന്….അതായത് എന്നെ സ്വല്പം ഒകെ ബഹുമാനിക്കണമെന്നു …”
ഞാൻ മഞ്ജുസിനടുത്തേക്ക് ചേർന്ന് നിന്നു അവളുടെ തോളിൽ എന്റെ തോള് തട്ടികൊണ്ട് പറഞ്ഞു…
“അയ്യടാ ..ബഹുമാനിക്കാൻ പറ്റിയ മുതല് ”
മഞ്ജുസ് എന്നെ കളിയാക്കി…
“വേണേല് മതി …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ ഇരുതോളിലും കൈ അമർത്തി പിടിച്ചു മുത്തശ്ശിയെ വെയിറ്റ് ചെയ്തു . അവര് തിരിച്ചു വന്നതും പിന്നെ നേരെ വീട്ടിലേക്കു .
ബാക്കിയെല്ലാം പതിവ് പോലെ തന്നെ . അത്താഴം കഴിഞ്ഞു ഞാൻ ആദ്യമേ റൂമിൽ കയറി ഇരുന്നു പിന്നാലെ മഞ്ജുസും കുറച്ചു കഴിഞ്ഞപ്പോൾ വന്നു .