അവൾ അവനെ വാവാട്ടുവാണ്. അപ്പോളേക്കും അമ്മ ഒരു ടവലും ആയി വന്നു… മോളെ ദേ ഇത് പുതച്ചു കൊടുക്ക്… അമ്മയെ കണ്ടതും അവൻ കരഞ്ഞോണ്ട് അമ്മയുടെ കൈയ്യിൽ പോകാൻ നോക്കി… അച്ചോ എന്റ ചക്കരക്കു ഒന്നും ഇല്ല…. ദേ അമ്മൂമ്മയുടെ ചക്കരകുട്ടൻ അല്ലെ….. ഒന്നുംഇല്ല.. ദേ ചേച്ചിയെ നോക്കിയേ….അമ്മ അവന്റെ കരച്ചിൽ മാറ്റാൻ നോക്കുകയാണ്. അച്ചൂ കാറിൽ പോയാൽ മതി.. ബൈക്കിൽ പോയാൽ കാറ്റ് അടിക്കും മോനു.. അമ്മയും വാ കൂടെ… ദേ അശ്വതി വരും…
അമ്മക്ക് വയ്യ മോനെ.. കാൽ നല്ല വേദന… അശ്വതിഅപ്പോഴേക്കും നിപ്പിളും കുപ്പിയിലും കുറച്ചു ചൂട് വെള്ളവും കൊണ്ട് വന്നു .. മോനെ അമ്മയുടെ കൈയ്യിൽനിന്നും വാങ്ങി തോളത്തു ഇട്ടു.. അമ്മ അവന്റെ തല ടവൽ കൊണ്ടു മൂടി കൊടുത്തു… അച്ചു ചേട്ടാ വാ പോകാം…. ഞാൻ പോയി കാർ എടുത്തു കൊണ്ടു വന്നു… അവൾ മോനെയും കൊണ്ടു കയറി.. പോകാം അച്ചു ചേട്ടാ… മഹ്മ്… ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു….
ഒരു അരകിലോമീറ്റർ പോയാൽ ഒരു ക്ലിനിക് ഉണ്ടു…അവനു സുഖമില്ലഎന്നു കണ്ടപ്പോ അശ്വതിക്കാണ് ടെൻഷൻ മുഴുവൻ.. ഇല്ലേൽ കലപിലഎന്നു ചിലച്ചു കൊണ്ടിരിക്കുന്ന പെണ്ണാണ്… എന്താടി ഒന്നും മിണ്ടാതെഇരിക്കുന്നെ? ഒന്നും ഇല്ല അച്ചുചേട്ടാ… പിന്നെ? നിന്റെ വായ അടഞ്ഞു ഇരിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. അതുകൊണ്ട് ചോദിച്ചതാ…
ഓഹ് ഒരു തമാശ. പോ മിണ്ടണ്ട എന്നോട് അവൾ മുഖം തിരിച്ചു ഇരുന്നു. ദേ അവൻ ഉറങ്ങി.. അവൾ അവനെ അണച്ചു പിടിച്ചിരിക്കുവാണ്. ഒരമ്മ കുഞ്ഞിനെ പിടിക്കുന്ന പോലെ. ഇടയ്ക്കു എവിടെയോ റോഡിൽ ഒരു ബ്ലോക്ക് വന്നപ്പോൾ.. ഞാൻ കാർ സ്ലോ ചെയ്തു.. അശ്വതിയെ നോക്കി… അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.. മഹ്മ് എന്താടി ഇങ്ങനെ നോക്കുന്നെ?? അച്ചു ചേട്ടാ ദേ അക്കുവിനെ നോക്കിയേ.. എന്ത് ക്യൂട്ട് ആല്ലേ…
നമുക്കും ഇതുപോലെ ഒരു ക്യൂട്ട് വാവ മതി.. എന്തേ നിനക്കു ഇപ്പൊ വേണോ വാവയെ ?? പോടാ… അവൾ എന്നെ ഒന്നു നുള്ളി… അവൾ പറഞ്ഞത് ശരിയാണ് അക്കു ഒരു ക്യൂട്ട് വാവ ആണ്… ഒരു ഉണ്ടപക്രു.. എനിക്ക് ഒരു കാര്യം ഉറപ്പായി ഇവൾ മനസ്സിൽ എന്തക്കയോ സ്വപ്നം കാണുന്നുണ്ട്. അതാണ് ഇവൾ ഇപ്പൊ അമ്മയെ വിടാതെ പിടിച്ചിരിക്കുന്നത്. ദൈവമേ എന്റെ മുന്നോട്ടുള്ള ജീവിതം എങ്ങിനെ ആകുമോ എന്തോ? അങ്ങിനെ ഞങ്ങൾ ക്ലിനിക്കിൽ എത്തി വണ്ടി പാർക്കിങ്ങിൽ ഇട്ടു. ഞാൻ അക്കുവിനെ അവളുടെ കൈയ്യിൽ നിന്നും വാങ്ങി തോളത്തു ഇട്ടു.. അവൾ എന്റെ കൈയും പിടിച്ചു നടന്നു..
ഞങ്ങൾ ക്ലിനിക്കിൽ കയറി. കുഞ്ഞിന്റെ പേര് വിവരങ്ങൾ എഴുതാൻ റിസപ്ഷനിൽ നിന്നും ഒരു ഫോറം തന്നു.. ഞാൻ അവരോടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി… അവർ വിചാരിച്ചത് ഞങ്ങൾ ഭാര്യയും ഭർത്താവും പിന്നെ ഇത് ഞങ്ങളുടെ കുട്ടിയും ആണെന്നാണ്…