ബീനയിലെ ഒരു ചെറിയ മന്ദിറില്‍, സന്ദീപ്ജിയുടെയും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സുമന്റെ കഴുത്തില്‍ ഞാന്‍ താലി ചാര്‍ത്തി.
നാട്ടിലെത്തിയാല്‍ ഉണ്ടാകുന്ന പൊട്ടിത്തെറികള്‍ നേരിടാനുള്ള ചങ്കൂറ്റത്തോടെ ഞാന്‍ എന്റെ പെണ്ണിനേയും കൂട്ടി വീണ്ടും കേരളാ എക്പ്രസില്‍ തന്നെ കയറി. ഇത്തവണ സെക്കന്റ് ക്ലാസ് സ്ലീപ്പറില്‍ ആയിരുന്നില്ല യാത്ര; സെക്കന്റ് എസിയില്‍ ആയിരുന്നു സുഹൃത്തുക്കളെ, സെക്കന്റ് എസിയില്‍. ഞാന്‍ ആദ്യം കണ്ട സുമനില്‍ നിന്നും പത്തുവയസ്സ് കുറഞ്ഞ്, ഒരു കുട്ടിയുടെ പ്രസരിപ്പോടെ തമാശകള്‍ പറഞ്ഞു ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത്, അവളെന്റെ ജീവിതത്തെ സ്വര്‍ഗ്ഗമാക്കി മാറ്റിത്തുടങ്ങുകയായിരുന്നു അവിടെ..നമ്മുടെ കേരളാ എക്സ്പ്രസില്‍…