കേരളാ എക്സ്പ്രസ്സ് [Master]

Posted by

പതിനൊന്നരയോടെ യാത്ര പുറപ്പെടുന്ന ഈ നെടുങ്കന്‍ വണ്ടിഭീമന്‍, മൂന്നാം ദിനമാണ് നാട്ടിലേക്ക് പ്രവേശിക്കുക. രാവിലെ പാലക്കാട്ട് ട്രെയിന്‍ എത്തുമ്പോള്‍ എന്താ സുഖം! നല്ല നാടന്‍ ദോശയും അപ്പവും ഇഡ്ഡലിയും ഒക്കെയായി കൊതിപ്പിക്കുന്ന ബ്രേക്ഫാസ്റ്റ്. രണ്ടു ദിവസത്തെ ട്രെയിനിലെ അറുബോറന്‍ ഭക്ഷണത്തില്‍ നിന്നുമുള്ള ആദ്യ മോചനമാണത്. പിന്നീട്. വണ്ടി എറണാകുളത്ത് എത്തുമ്പോള്‍ മിക്കവാറും ലേറ്റ് ആകാറുണ്ട്. പന്ത്രണ്ടുമണിക്ക് ശേഷമാണ് എത്തുന്നതെങ്കില്‍, പ്ലാറ്റ്ഫോമില്‍ നിന്നും ചില അണ്ണന്മാരുടെ ഈവിധതിലുള്ള വിളികള്‍ കേള്‍ക്കാം:

“മീന്‍കറി ശാപ്പാടെ..മീന്‍കറി ശാപ്പാടെ”

വാഴയിലയില്‍ പൊതിഞ്ഞ ചൂട് ചോറും ഒന്നുരണ്ടു കൂട്ടം കൂട്ടാനും വറവും ഒപ്പം മീന്‍കറിയും ഉള്ള സ്വാദേറിയ ഊണ്.

ആ ഊണിന്റെ രുചിയും സ്വപ്നം കണ്ട്, പ്ലാറ്റ്ഫോമിലെ കടയില്‍ നിന്നും നിന്നും രണ്ടുകുപ്പി വെള്ളം വാങ്ങി ബാഗില്‍ വച്ചിട്ട് പണം നല്‍കുമ്പോള്‍ ഒരു കുട്ടിയാന ഉരുണ്ടുരുണ്ട്‌ അവിടേയ്ക്ക് എത്തി. ഏതാണ്ട് അഞ്ചരയടി ഉയരവും കുറഞ്ഞത് നൂറ്റിയമ്പത് കിലോ ഭാരവുമുണ്ടായിരുന്ന ആ മനുഷ്യന്‍ നടന്നതിന്റെ ക്ഷീണം മാറ്റാന്‍ അല്‍പ്പനേരം അങ്ങനെ നിന്ന് കിതച്ചു. അയാളെ കണ്ടാല്‍ കാണുന്നവര്‍ക്കും അവശതയും ശ്വാസംമുട്ടലും ഉണ്ടാകുമായിരുന്നു.

“ദോ ബോത്തല്‍ പാണി” പോക്കറ്റില്‍ നിന്നും പണമെടുത്ത് നല്‍കിക്കൊണ്ട് അയാള്‍ കടക്കാരനോട് പറഞ്ഞു. ചതഞ്ഞ തടി ടാറിട്ട റോഡിലൂടെ വലിച്ചാല്‍ ഉണ്ടാകുന്ന തരത്തിലുള്ള ശബ്ദമായിരുന്നു അയാളുടേത്.

“ക്യാ ഗരമി ഹേ യാര്‍. ഗാണ്ട് ഫട് കെ ഹാത്ത് മേ ആഗയാ” അയാള്‍ എന്നെക്കൂടി ഗൌനിച്ചുകൊണ്ടാണ് ആ ചളിയടിച്ചത്. അത് കേട്ടു കടക്കാരന്‍ ചിരിച്ചു. ഞാന്‍ നല്‍കിയ നൂറു രൂപയുടെ ബാക്കി നാലുതവണ എണ്ണി തിട്ടപ്പെടുത്തി വീണ്ടും സംശയത്തോടെ അതിലേക്ക് നോക്കി അവസാനം രണ്ടും കല്‍പ്പിച്ച് എനിക്ക് നല്‍കിയിട്ട് അയാള്‍ തടിയന്റെ പക്കല്‍ നിന്നും ആര്‍ത്തിയോടെ പണം വാങ്ങി.

“താങ്കള്‍ ഈ ട്രെയിനിലാണോ പോകുന്നത്?” വെള്ളവുമായി പോകാന്‍ തുടങ്ങിയ എന്നോട് തടിയന്‍ ഹിന്ദിയില്‍ ചോദിച്ചു. ഞാന്‍ അത്ര താല്‍പര്യമില്ലാത്ത മട്ടില്‍ മൂളി.

“ഞങ്ങള്‍ ബീനയ്ക്കാ. അവിടെ വരെ നിങ്ങളുടെ സീറ്റില്‍ ഇരിക്കാന്‍ സമ്മതിക്കുമോ? അവിടെ വേറെ യാത്രക്കാര്‍ ഇല്ല. എനിക്ക് ഈ ചൂടത്ത് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒക്കില്ല”

എനിക്കറിയാമായിരുന്നു ഇതുപോലെ എന്തെങ്കിലും കാര്യത്തിനായിരിക്കും അയാളത് ചോദിച്ചതെന്ന്.

“സോറി പറ്റില്ല” നിഷ്കരുണം ഞാന്‍ പറഞ്ഞു. എന്നിട്ട് എന്റെ ബോഗിയുടെ നേര്‍ക്ക് വച്ചുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *