വലിയ 2 ഏക്കർ പറമ്പിൽ ഒരു മൂലയിൽ ആണ് മൂസ ഹാജിയുടെ ബംഗ്ലാവ് . അതിന്റെ തൊട്ടടുത്ത് തന്നെ പഴയ തറവാട് . അവിടെ മൂസ ഹാജിയുടെ ഉപ്പ ഒറ്റയ്ക്ക്. അതിന്റെ കാരണം താൻ ജനിച്ചു വളർന്ന തറവാട് വിട്ടു പുതിയ വീട്ടിൽ നിൽക്കില്ല എന്ന വാശി കൊണ്ട് അഹമ്മദ് അവിടെ തന്നെ താമസിക്കുന്നു. അഹമ്മദിന് 70നോട് അടുത്ത പ്രായം ഉണ്ട്. ബാക്കി കഥാപാത്രങ്ങളെ വഴിയേ പരിചയപ്പെടാം. ഇത്രയും പേരാണ് അവിടെ ഇപ്പോൾ താമസിച്ചു വരുന്നത്.
താമസം തറവാട്ടിൽ ആണെന്കെകിലും ഭക്ഷണം ഒക്കെ മൂസയുടെ വീട്ടിൽ നിന്നും കൊണ്ട് കൊടുക്കണം.
വയസായതുകൊണ്ടു അഹമ്മദ് പുറത്തേക്കൊന്നും പോകാറില്ല.
ഇനി കഥയിലോട്ട് വരാം.
രാവിലെ തന്നെ ഉമ്മയുടെ വിളി കേട്ടാണ് സലിം ഉറക്കം ഉണർന്നത്. സലിമേ സമയം 9 ആവുന്നു എഴുന്നേറ്റു പോയി പല്ലു തേക്ക്. ഉപ്പയും അനുവും ഇറങ്ങാൻ പോകുവാ . അവർ രണ്ടുപേരും ഒരുമിച്ചാണ് പോകുന്നത്. തടിമില്ലിന്റെ അടുത്ത് ഉള്ള ഒരു കോളേജിൽ തന്നെ ആണ് അനു പഠിക്കുന്നത്.
ഇത് എന്റെ കഥയാണ് കേട്ടോ ഞാൻ സലിം.