“‘ റോണി എങ്ങോട്ടാ ടിക്കറ്റെടുത്തെ ? വണ്ടി പാലക്കാടിനുള്ളത് ആണേലും ഞാനിവിടം വരെയേ എടുത്തുള്ളൂ . ഒന്നിറങ്ങി മൂത്രമൊഴിച്ചിട്ടൊക്കെ പോകാല്ലോ .”
“‘ഞാൻ പാലക്കാടിനെടുത്തു ..”” റോണി ദേവന് ഇറങ്ങാൻ ഒതുങ്ങിക്കൊടുത്തിട്ട് സൈഡ് സീറ്റിലേക്കിരുന്നു.
“‘ ബസിനൽപം പണിയുണ്ട് കേട്ടോ ..വേറെ ബസ് വരും .”” കണ്ടക്ടർ പറഞ്ഞതോടെ ബസിൽ വാക്ക് തർക്കമായി
“‘ റോണിയേയ് ..ഇത് നടപടിയൊന്നുമില്ല . ഇതിവൻമാരുടെ സ്ഥിരം പരിപാടിയാ .നീ വാ വല്ലോം കഴിച്ചിട്ട് ട്രെയിൻ ഉണ്ടോന്ന് നോക്കാം “‘ ദേവൻ പുറത്തിറങ്ങി റോണിയുടെ അടുത്ത് വന്നു പറഞ്ഞപ്പോൾ തന്റെ ബാക്ക് പാക്കുമെടുത്തവനും ഇറങ്ങി .
“‘ട്രെയിൻ നോക്കാത്തതാ .ബസിലാവുമ്പോ കാഴ്ചയൊക്കെ കണ്ടങ്ങിരിക്കാം .എനിക്ക് സൈഡ് സീറ്റ് നിർബന്ധമാ . ട്രയിനിലത് കിട്ടിയില്ലേൽ ബോറാകും . ..ഓട്ടോ …”‘ ദേവൻ റോണിയോട് പറഞ്ഞിട്ട് ഒരോട്ടോക്ക് കൈ നീട്ടി
“‘ എങ്ങോട്ടാ ചേട്ടാ ?” ഓട്ടോക്കാരനും റോണിയും ഒന്നിച്ചാണ് ചോദിച്ചത് .
“‘ഏതേലും ബാറിലേക്ക് വിട് “””‘ പറഞ്ഞിട്ട് ദേവൻ റാണിയെ നോക്കി കണ്ണിറുക്കി .
“” റോണി കഴിക്കില്ലേ ? …മരുമോന്റെ കുപ്പി കാണും മോൾടെ വീട്ടിൽ . രണ്ടെണ്ണം റേഷൻ പോലെ കിട്ടും . എനിക്കാണേൽ ഒരു നാലെണ്ണം കീറിയാലേ ഒരു ..ഒരു സുഖമുള്ളൂ ..അതും റമ്മ് . ഈ കൂടിയ സാധനമൊന്നും നമുക്ക് പറ്റില്ലടാ “”
ബാറിലെ കൗണ്ടറിലേക്ക് നടന്നു കൊണ്ട് ദേവൻ പറഞ്ഞു .
“‘ അരലിറ്റർ ജവാൻ . രണ്ട് ലാർജ് ബക്കാർഡിയും . റോണി കഴിക്കൂല്ലോ അല്ലെ ?”’
“‘കഴിക്കും പക്ഷെ …”‘റോണി ഒന്ന് മടിച്ചു .
“‘പിന്നെയെന്നാ …ഒരു കുഴപ്പോമില്ല …”‘
“‘ചേട്ടാ … ജവാനില്ല ..ജവാൻ താഴെ ലോക്കൽ കൗണ്ടറിലാ “‘
“‘ശ്ശൊ ..അവിടെ ബക്കാർഡി കിട്ടുമോ “”‘
“‘ഇല്ല …അതിവിടെയെ ഉള്ളൂ ..’””
“”എന്നാ വേറേതേലും റമ്മുണ്ടോ “‘
“‘ ഓൾഡ് മങ്കുണ്ട് “”‘
“‘നമ്മുടെ ഓയെമ്മാറോ ..എട് …എട് ..ഒരു ഫുള്ള് എടുത്തോ ആഹാ … “” ദേവൻ കൈ കൂട്ടിത്തിരുമ്മി .