രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Posted by

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ നോക്കി..സാരി ഒകെ ഉടുത്തു വന്നപ്പോ ഒരു ചന്തം ഒക്കെ ഉണ്ട് പെണ്ണിനെ കാണാൻ .എന്നാലും മോശം വേണമല്ലോ പറയാൻ ..എന്നാലല്ലെ അവൾക്ക് ദേഷ്യം പിടിക്കൂ…

“ഒന്ന് മിണ്ടാതിരിക്കെടാ..നല്ലൊരു ദിവസം ആയിട്ട് ..”
അമ്മ ഞാൻ ഒച്ചയിടുന്നത് കണ്ട കണ്ണുരുട്ടി ..

“ഓ..ശരി..”
ഞാൻ പതിയെ പറഞ്ഞു . അഞ്ജു എന്നെ ഒന്ന് ദഹിപ്പിച്ചു നോക്കി ചെരിപ്പും ഇട്ടു ബൈക്കിനടുത്തേക്ക് വന്നു .

“എന്ത് കോലം ആടി ഇത്..അയ്യേ..”
ഞാനവളെ അടിമുടി നോക്കികൊണ്ട് പറഞ്ഞു .

അത് കേട്ടതും അവൾക്ക് ചൊറിയാൻ തുടങ്ങി .
“അതെ കൂടുതൽ ഡയലോഗ് ഒന്നും വേണ്ട..കൂടെ വരാൻ പറ്റുമെങ്കി വന്ന മതി..അല്ലെങ്കി ഞാൻ നടന്നു പൊയ്ക്കോളാം..പറയുന്ന ആള് വല്യ ചുന്ദരൻ ആണല്ലോ “

അഞ്ജു എന്റെ തുടയിൽ വലതു കൈകൊണ്ട് അടിച്ചുകൊണ്ട് പല്ലിറുമ്മി .

“ഹി ഹി..”
ഞാനവളുടെ ദേഷ്യം കണ്ടു ഇളിച്ചു കാണിച്ചു .

“ഡാ ഡാ..മതി മതി..പോവാൻ നോക്ക്..”
ഞങ്ങള് രണ്ടും കൊമ്പു കോർക്കാൻ നിക്കുന്നത് കണ്ടു അമ്മ ഉമ്മറത്ത് നിന്നും വിളിച്ചു പറഞ്ഞു .

“ആഹ്..അഹ്…”
ഞാൻ പറഞ്ഞുകൊണ്ട് അഞ്ജുവിനെ നോക്കി. അതിന്റെ അർഥം മനസിലായ അവൾ എന്റെ പുറകിൽ കയറി ഒരുവശം ചെരിഞ്ഞിരുന്നു..

“മ്മ്…വിട്ടോ..”
അവൾ കയറി ഇരുന്നു എന്റെ വലതു തോളിൽ കയ്യെത്തിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു .

ഞാൻ ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ടെടുത്തു . വളരെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ഞങ്ങൾ അമ്പലത്തിലെത്തി . ക്ഷേത്രത്തിനു മുൻവശത്തെ തന്നെ ഒഴിഞ്ഞ ഒരു പറമ്പുണ്ട് . അവിടെയാണ് വണ്ടികളൊക്കെ പാർക്ക് ചെയ്യാറ് . അധികം തിരക്കൊന്നും ഉണ്ടാകില്ല..അത്ര ഫേമസ് അമ്പലം ഒന്നുമല്ല.
അവിടെ ബൈക്ക് പാർക്ക് ചെയ്യാനായി കയറ്റിയപ്പോൾ തന്നെ മഞ്ജുസിന്റെ സ്വിഫ്റ്റ് കാര് ഒരു മൂലക്ക് ഒറ്റക്ക് കൂട്ടില്ലാതെ കിടക്കുന്നത് കണ്ടു. കമ്പനിക്ക് കുറച്ച ബൈക്കുകൾ മാത്രമാണുള്ളത് .

അഞ്ജുവും അതിലേക്ക് ശ്രദ്ധിച്ചു . അവൾക് അപ്പോൾ തന്നെ സംഭവം മനസിലായ മട്ടുണ്ട് . അവൾ മുൻപും ഈ കാർ കണ്ടിട്ടുള്ളതാണ് . അതിന്റെ മുൻപിലെ ചില്ലിന്റെ ഒരു സൈഡിൽ ആലിലയിൽ കൃഷ്ണൻ കിടക്കുന്ന സ്റ്റിക്കറും ഓടക്കുഴലും ഒക്കെ ഉണ്ട്. അത് കണ്ടാൽ അറിയാം മഞ്ജുവിന്റെ കാർ ആണെന്ന് .

Leave a Reply

Your email address will not be published. Required fields are marked *