രതിശലഭങ്ങൾ പറയാതിരുന്നത് 13
Rathishalabhangal Parayathirunnathu Part 13 | Author : Sagar Kottappuram | Previous Part

വളരെയധികം തിരക്കുകൾക്കിടയിൽ നിന്ന് കഷ്ടിച്ചു രണ്ടു മണിക്കൂർ കൊണ്ട് എഴുതിയ പാർട്ട് ആണ്…അധികം ഡീറ്റൈലിംഗ് ഒന്നുമില്ല..കാര്യങ്ങളൊക്കെ പറഞ്ഞു പോയിട്ടേ ഉള്ളു…
അഭിപ്രായം പറയാൻ മറക്കരുത്..- സാഗർ
“അത് ശരി അപ്പൊ അപ്പൊ എനിക്ക് എന്ത് വേണേലും ആയിക്കോട്ടെ എന്നാണോ ?”
ഞാൻ മഞ്ജുസ് സ്പെഷ്യൽ ഫ്രൈഡ് റൈസ് കഴിച്ചുകൊണ്ട് അവളെ നോക്കി ചിരിയോടെ തിരക്കി.
“പോടാ ..നീ ഇത് തിന്നോണ്ട് ചാകത്തൊന്നും ഇല്ല .”
മഞ്ജു ചിരിയോടെ പറഞ്ഞു ഞാൻ കഴിക്കുന്നത് നോക്കി ഇരുന്നു .
“ഹാഹ്..മഞ്ജുസ് കഴിക്കെന്നെ , ഇപ്പൊ ഇയാളുടെ വിശപ്പൊക്ക ആവി ആയോ “
അവൾ ചുമ്മാ ഇരിക്കുന്നതു കണ്ടു ഞാൻ നിർബന്ധിച്ചു .
” ഓ..മറന്നു മറന്നു…”
അവൾ കള്ളച്ചിരിയോടെ പറഞ്ഞു എടുത്തു കഴിച്ചു തുടങ്ങി..
“വേണോ ?”
അവൾ കൈകൊണ്ട് ഫ്രെയ്ഡ് റൈസ് പിച്ചി എടുത്തുകൊണ്ട് എന്നെ നോക്കി തിരക്കി..
“വേണ്ട…അതിനൊക്കെ ഒരുപാട് സമയം ഉണ്ട്..”
അവളെനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ ചിരിയോടെ പറഞ്ഞു വീണ്ടും എടുത്തു കഴിച്ചു .
എന്നാലും മഞ്ജുസ് വിട്ടില്ല..ഒരുവട്ടം എനിക്ക് വാരി തന്നിട്ടേ അവള് കഴിപ്പ് തുടങ്ങിയുള്ളു . കുറച്ചു നേരം കൊണ്ട് ഞങ്ങളുടെ ശാപ്പാട് പ്രോഗ്രാം അവസാനിച്ചു .
മഞ്ജുസ് തന്നെ പ്ളേറ്റ് ഒക്കെ എടുത്തു പിടിച്ചു കിച്ചണിലേക്ക് നടന്നു . അതെല്ലാം വാഷ്ബേസിനിൽ കൊണ്ടിട്ട് കയ്യും വായും കഴുകി അവൾ തിരിച്ചെത്തി . ഞാൻ ഹാളിലുള്ള വാഷ് ബേസിനിൽ നിന്ന് തന്നെ കഴുകിയിരുന്നു .ടവൽ മാറ്റി നേരത്തെ അഴിച്ചിട്ട പാന്റും ടി-ഷർട്ടുമൊക്കെ ഞാൻ വീണ്ടും എടുത്തിട്ടു കൊണ്ട് ഹാളിൽ മഞ്ജുസിനായി വിട് ചെയ്തു ..