ഇന്ന് ഇവനിവിടെ വന്നിട്ടില്ല,നിങ്ങൾ ഒന്നുമറിഞ്ഞിട്ടുമില്ല.അങ്ങനെയെ ആകാവൂ.ബാക്കി ഞാൻ വേണ്ടത് ചെയ്തോളാം.ഇപ്പൊ നീ ചെല്ല്.നിന്റെ സാന്നിധ്യം അവർക്കൊരു ധൈര്യമാ.
ചെന്നവർക്ക് കൂട്ടിരിക്ക്.
അവൻ തിരികെ നടന്നു.”കമാലിനോട്
ഇങ്ങ് വരാൻ പറ”അവൻ പോകുന്ന വഴിയിൽ സുര വിളിച്ചുപറഞ്ഞു.
“ശരി ഇരുമ്പേ,പിന്നൊരു കാര്യം
അവന്റെ മരണം അത് ഉറപ്പാക്കണം.
തറവാട്ടിനുള്ളിൽ വേണ്ട.പുറത്ത് മതി’
ശംഭു നടന്നകന്നു.
*****
മണി മൂന്ന് കഴിഞ്ഞു.ശംഭു മുകളിൽ എത്തുമ്പോഴേക്കും മുകളിൽ എല്ലാം നേരെയായിരുന്നു.പെണ്ണുങ്ങളെല്ലാം മുകളിലേക്ക് പോകാനുള്ള
തയ്യാറെടുപ്പിലുമാണ്.”കമാലിക്കാ
ഇരുമ്പ് വിളിക്കുന്നുണ്ട്”അയാളെ കണ്ടതെ അവൻ പറഞ്ഞു.
നീ ഇവർക്കൊപ്പം മുകളിൽ ഇരുന്നോ.
താഴെയും പുറത്തുമായി കുറച്ചധികം പണിയുണ്ട്.മൂന്ന് നാല് മണിക്കൂർ എടുക്കും.രാവിലെ ജോലിക്കാർ
ആരേലും വരുന്നവരുണ്ടെങ്കിൽ അവരോട് വരണ്ടെന്ന് പറഞ്ഞേക്ക്,
അല്പം കൂടി വെളുത്തിട്ട് മതി”
“…ശരി ഇക്കാ…”അവൻ മുകളിലെക്ക്
കയറാൻ തുടങ്ങിയതും കമാൽ അവനെ പുറകിൽ നിന്നും വിളിച്ചു.
എന്താ ഇക്കാ…….
അത് പിന്നെ…….വെട്ടി എന്നത് സത്യം.
പക്ഷെ വെട്ടിയ ആയുധം,അതെവിടെ
ഇവിടെ കിടന്നാൽ ശരിയാവില്ല.അത് നശിപ്പിച്ചേ പറ്റു.
അവൻ ഒരു നിമിഷം ആലോചിച്ചു.
പിന്നെ വീണയെ നോക്കി.എന്തോ
ഓർമ്മ വന്നത് പോലെ പൂജാമുറി തുറന്നു.അവിടെ വിഗ്രഹത്തിനു സമീപം ചോര പുരണ്ട മഴു കിടപ്പുണ്ട്.
ജമാൽ തന്നെ അത് കയറിയെടുത്തു.
അതിന്റെ കനവും വാവട്ടവും അവനെ അത്ഭുതപ്പെടുത്തി.ഒത്ത കനത്തിൽ എട്ടിഞ്ചു വാവട്ടത്തിൽ ഒരു കൈക്കൊടാലി.കമാൽ പുറത്ത് വരുമ്പോഴും പെണ്ണുങ്ങൾ നിന്നിടത്തു തന്നെയുണ്ട്.
ക്ഷമിക്കണം ടീച്ചറെ.അവസ്ഥ ഇതാ, അതുകൊണ്ടാ അനുവാദം പോലും ചോദിക്കാതെ അകത്തു കയറിയത്.
മനസിലാവും കമാലെ.ഞാൻ വേണ്ടത് ചെയ്തോളാം.ഇപ്പൊ നീ
വന്ന കാര്യം ചെയ്യ്.അതിന് ആരും തടസമല്ല.