ശരി അണ്ണാ…….വെട്ടം വീഴും മുന്നേ
പഴയ പടി ആക്കിയിരിക്കും.
എന്നാ ആദ്യം മുകളിലൊക്കെ
നോക്കി ശരിയാക്കിയിട്.ഇവരവിടെ വിശ്രമിച്ചോട്ടെ.പിന്നെ ഒരു കാര്യം ശ്രദ്ധിക്കുക, അവന്മാരുടെ എന്തെലും വീണിട്ടുണ്ടോ എന്നും നോക്കിയേക്ക്.
ഉണ്ടേല് എടുത്ത് വക്കണം.
സുരയുടെ വാക്കുകൾ ശിരസ്സാ വഹിച്ചു കമാലും പിള്ളേരും മുകളിൽ കയറി.പെണ്ണുങ്ങൾ മൂവരും ഹാളിൽ തന്നെയുണ്ട്.ഇരുമ്പിനെ അറിയാം എന്നുള്ളതുകൊണ്ട് അവർക്ക് പേടി ഉണ്ടായിരുന്നില്ല,മറിച്ച് ഒരു കാവൽ കിട്ടിയ ആശ്വാസമായിരുന്നു അവരുടെ മുഖത്ത്.
*****
അതേ സമയം ശംഭു ഇരുമ്പിനെയും കൊണ്ട് നിലവറയിലെത്തി.അപ്പോഴും പാതി ബോധത്തിൽ ഭൈരവനവിടെ കിടപ്പുണ്ട്…….”ഭൈരവൻ…….”
അയാളെ കണ്ടതും ഇരുമ്പിന്റെ നാവിൽ നിന്നും അറിയാതെതന്നെ പുറത്തുവന്നു.
അറിയുമോ ഈ നാറിയെ……
അറിയുമോന്നൊ…….ആള് നമ്മുടെ ലൈൻ തന്നെ.പക്ഷെ ഇത്തിരി ഹറാം പിറപ്പ് കൂടുതലാ.
ശംഭു ഇരുമ്പിനെയൊന്ന് നോക്കി.ആ നോട്ടത്തിന്റെ അർത്ഥം മനസിലായ ഇരുമ്പ് വീണ്ടും സംസാരിച്ചുതുടങ്ങി.
കമ്പിൽ തുണി ചുറ്റിപ്പോയാലും മതി ഇവന്റെ ഞരമ്പിന് തീപിടിക്കാൻ.ഇനി
പ്രത്യേകിച്ച് പറയണ്ടല്ലൊ
ഇവനെക്കുറിച്ച്.അകത്തായിരുന്നു.
ഇറങ്ങിയത് അറിഞ്ഞിരുന്നില്ല.പക്ഷെ ഇവനിത് ആർക്കുവേണ്ടി…..
കണ്ടുപിടിക്കണം ഇരുമ്പേ…..ഇവൻ
ചാവണം,ചേച്ചിമാർ പെടാനും പാടില്ല.
പാവം രക്ഷപെടാൻ ചെയ്തതാ എന്റെ വീണേച്ചി.
അവരിതിനുപിറകെ തൂങ്ങേണ്ടിവരില്ല
“അത് ഇരുമ്പൻ സുരയുടെ വാക്കാ”
മഷിനോടും നിന്നോടും കടപ്പെട്ടവനാ
ഞാൻ.ഒരുപാട് ഉപകാരം ചെയ്ത മനുഷ്യനാ മാധവൻ അദ്ദേഹം.മാഷ് ഉള്ളതുകൊണ്ടാ പെട്ട് പോകേണ്ട ആ മയക്കുമരുന്ന് കേസിൽ നിന്ന് ഊരി പോന്നത്.അങ്ങ് മേലേക്ക് പോയ ജീവൻ പിടിച്ചുവച്ച് എന്റെ കയ്യിലേക്ക് തന്നത് നീയും.അതിന് മുന്നിൽ ഇത് ഒന്നുമല്ലടാ…….
അത് കേട്ടാൽ മതി ഇരുമ്പേ.പക്ഷെ കടപ്പാടിന്റെ കണക്ക് അതിനായി പറയണമെന്നുമില്ല.എന്റെ ചേച്ചിമാർ ഇതിന്റെ പേരിൽ……
മതി..നീ ഭൈരവൻ എന്ന പേര് മറക്ക്.