ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Posted by

സംശയങ്ങളാണ് മാഷേ മനസ്സിൽ മുഴുവൻ.ചേച്ചിമാർ ഒറ്റക്കായിരിക്കും എന്നറിഞ്ഞു വന്ന പണിയാണിത്. അല്ലെങ്കിൽ അവരെ ഒറ്റക്ക് കിട്ടണം എന്നവർ ആഗ്രഹിക്കുന്നു.

നീയെന്താ പറഞ്ഞുവരുന്നത്……..

അത്‌ മാഷിനോട് നേരിട്ട് പറയാം.
ഇപ്പൊ പ്രശ്നം അതല്ല,ഇവിടെയാകെ പൂരം കഴിഞ്ഞ പൂരപ്പറമ്പിന്റെ അവസ്ഥയാ.തന്നെയുമല്ല വന്നവരിൽ ഒരുത്തനെ വീണേച്ചി വെട്ടിവീഴ്ത്തി

ചത്തൊടാ അവൻ?ഇല്ലേല് അങ്ങ് തീർത്തെര്.ബാക്കി ഈ മാധവൻ നോക്കിക്കോളാം.എന്റെ വീട്ടില് ഇത് രണ്ടാമത്തെയാ.വേദനിച്ചതും മുറിഞ്ഞതും എന്റെ മക്കൾക്കാ.
അതിന് മാപ്പില്ല.

ഇല്ല മാഷേ….. ചത്തിട്ടില്ല.നിലവറയിൽ കിടപ്പുണ്ട്,അല്പ ജീവനോടെ.തുടക്കാ വെട്ട്,തലക്കും അടിയേറ്റിട്ടുണ്ട്.ഇന്ന്
രാത്രി കഴിക്കില്ല,തുടയിൽ നിന്നും നല്ല വണ്ണം രക്തം വർന്നിട്ടുണ്ട്.

അവനാരെന്ന് പിടികിട്ടിയൊ നിനക്ക്

ഇല്ല മാഷേ.ഞാൻ അറിയുന്ന ടീമിൽ ഉള്ളവനല്ല.എന്തായാലും ഞാൻ ഇരുമ്പിനോട് വരാൻ പറഞ്ഞിട്ടുണ്ട് പക്ഷെ കാര്യം പറഞ്ഞിട്ടില്ല.

“ഞാൻ വിളിച്ചോളാം സുരയെ.ഞാൻ പറഞ്ഞോളാം അവനോട്.അവൻ
നോക്കിക്കോളും.നീ വീട്ടിൽ തന്നെ ഉണ്ടാവണം.”

ഫോൺ കട്ടായതും ശംഭു ഉമ്മറത്ത് തന്നെയിരുന്നു.രാത്രിയിൽ തന്നെ
പുറപ്പെടാനൊരുങ്ങിയ മാധവനെ
സമാധാനിപ്പിച്ചതും മീറ്റിങിന് നിക്കാൻ ധൈര്യം കൊടുത്തതും ശംഭുവാണ്.
അവൻ വീട്ടിലുണ്ടെന്ന ധൈര്യത്തിൽ പിറ്റേന്ന് വൈകിട്ട് വരെ കൊച്ചിയിൽ തുടരാൻ മാധവൻ തീരുമാനിച്ചു.
*****
ഇരുമ്പ് തറവാട്ടിലെത്തുമ്പോൾ ശംഭു പുറത്തുതന്നെയുണ്ട്.കൂടെ പിള്ളേര് മുഴുവനും.മൂന്ന് ജീപ്പിലായി പത്ത് ഇരുപതോളം തടിമാടൻമാർ.അവർ സുരയുടെ പിന്നിലായി നിരന്നു.സുര മാധവനെ എത്തിയെന്ന വിവരം ധരിപ്പിച്ചു.
“ഇരുമ്പേ ഓർമ്മയുണ്ടല്ലൊ.അകത്തു കിടക്കുന്നവൻ അതാരായാലുമങ്ങ് ചതുപ്പിൽ കെട്ടിത്താത്തിയേക്ക്.
പുലരുമ്പോൾ അങ്ങനെയൊന്ന് വീട്ടിൽ നടന്നതായി തോന്നരുത്”
കനത്തിലുള്ള നിർദ്ദേശമായിരുന്നു മാധവന്റെത്.

‘അത്‌ മാഷ് പറയാതെ തന്നെ ചെയ്യും.
ഇതിന്റെ പേരിലിവിടുത്തെ കുട്ടികളെ ആരും തിരക്കിവരില്ല.പറയുന്നത്
ഇരുമ്പൻ സുരയാണ്.മാറ്റമില്ലാത്ത സുരയുടെ വാക്ക്”അതും പറഞ്ഞു സുര ഫോൺ വച്ചശേഷം പരിസരം ഒന്ന് ഓടിച്ചു നോക്കി മുൻവശമാകെ അലങ്കോലമായിട്ടുണ്ട്.ജനൽച്ചില്ലു മുതൽ ചെടിച്ചട്ടി സഹിതം ഉടഞ്ഞു കിടക്കുന്നു.മാധവൻ മാഷിന്റെ വീട്ടിൽ ഇങ്ങനെയൊരു അക്രമണം, അത്‌ സുര പ്രതീക്ഷിച്ചിരുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *