സൂക്ഷിക്കണ്ടെ പെങ്ങളെ.ഒരു സംശയം തോന്നി ചോദിച്ചതാ.ഈ മാതിരി പണിക്ക് നടക്കുന്ന ആരും കാർഡൊന്നും ഉപയോഗിക്കില്ലല്ലൊ.
ഉടനെ തന്നെ കമാൽ യാത്രയായി.
ഉമ്മറത്തു നിന്ന് കൊണ്ട് തന്നെയവൾ ആ ലൈസെൻസിലെ പേര് മനസ്സിൽ പറഞ്ഞു”……വില്ല്യംസ്……”
അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു.സ്വയം ഓരോന്ന് ചോദിച്ചുകൊണ്ട് തന്നെ അവൾ അകത്തേക്ക് കയറി.
*****
വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് ശംഭു എണീറ്റത്, വീണയും.അവന്റെ നെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു അവൾ.അവൻ വാതിൽ തുറന്നു നോക്കുമ്പോൾ മുന്നിലുണ്ട് സാവിത്രി.
അങ്ങനെയൊരു വരവ് അവർ പ്രതീക്ഷിച്ചതുമല്ല.
എന്നെ ഇങ്ങോട്ട് പ്രതീക്ഷിച്ചില്ല അല്ലെ
അകത്തേക്ക് കയറിക്കൊണ്ടാണ് സാവിത്രിയത് ചോദിച്ചത്.
അത് ടീച്ചറെ………
അവനെന്തോ പറയാൻ തുനിഞ്ഞതും സാവിത്രിയുടെ കൈ അവന്റെ മുഖത്തു വീണിരുന്നു.”മിണ്ടരുത് നീ.
പലകുറി ചോദിച്ചു ഞാൻ,ഇന്നലെ കൂടിയും.ഒഴിഞ്ഞുമാറുകയായിരുന്നു
നീയെന്റെ ചോദ്യങ്ങളിൽ നിന്നും.ഇനി
നിനക്കെന്താ പറയാൻ ബാക്കി. എനിക്കിനി ചോദിക്കേണ്ടതും പറയേണ്ടതും ഇവളോടാ”
“അമ്മെ…….ഞാൻ…..”
കൂടുതൽ ബുദ്ധിമുട്ടി പറയണ്ട.ഒരു ചോദ്യത്തിനു മാത്രം എനിക്ക് ഉത്തരം കിട്ടിയേ പറ്റു.
അവൾ എന്തെന്നുള്ള ഭാവത്തിൽ സാവിത്രിയെ നോക്കി……….
തുടരും
ആൽബി.