ഒടുക്കത്തെ നൈറ്റ് പെട്രോളിംഗ്,
ചതുപ്പിൽ കെട്ടിത്താത്താൻ ഒത്തില്ല.
ഒടുവിൽ കൊടുങ്ങലൂര് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ ഇട്ട് മൂടേണ്ടി വന്നു.
പണി തിരിച്ചു വരുവോ ഇരുമ്പേ?
നീ ധൈര്യം ആയിട്ടിരിക്ക്.ഇതിന്റെ പേരിൽ ആ തറവാട്ടിൽ ഒരു കുഞ്ഞും കേറില്ല.അത് ഇരുമ്പിന്റെ വാക്കാ.
ഉരുക്കിന്റെ ഉറപ്പുള്ള വാക്ക്.പിന്നെ ഇപ്പൊ വിളിച്ചത്,അവൻ ചത്തിട്ടില്ല.
ഉപേക്ഷിക്കുമ്പഴും ഒരു ഞരക്കം ഭൈരവനുണ്ടായിരുന്നു.ഇടക്കിടെ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.
ഇതിനിടയിൽ”….ചന്ദ്ര….”എന്നൊരു
പേരും.
അതാരാ ഈ ചന്ദ്ര…..?
അറിയില്ല ശംഭു.ഇവനെ പണി ഏൽപ്പിച്ചവൻ ആവാനും മതി.നമ്മൾ അറിയാത്ത ഒരു ശത്രു………
പിന്നെ…..ആ ഏരിയ ഒന്ന് വാച്ച് ചെയ്യ്
ഭൈരവൻ ചത്തോ ഇല്ലയൊ എന്താന്ന് വച്ചാ അപ്പപ്പൊ അറിയിക്ക്.
ഒരു കണ്ണ് വേണം എപ്പഴും.
ആരേലും തോണ്ടിയെടുക്കും.അത് ഉറപ്പാ.ആക്രിക്കാരൊക്കെ കേറി ഇറങ്ങുന്ന സ്ഥലമാ.എന്നാലും നമ്മുടെ പയ്യൻമാർ അവിടെയുണ്ട് നോക്കിക്കൊളും.ഇനി ആയുസിന്റെ ബലത്തിൽ തിരിച്ചുവന്നാൽ ബാക്കി ഈ ഇരുമ്പിന് വിട്ടേക്ക്…..
ഇരുമ്പേ ആ മഴു എന്നാ ചെയ്തു?
അതെന്റെ കയ്യിലുണ്ട്.തിരിച്ചു പോകും വഴി ആ ചതുപ്പിലിട്ടെക്കാം.
നീ പേടിക്കാതിരി.നിന്റെ ചേച്ചിമാരെ ആരും തിരക്കിവരില്ല.
ഒരു കാര്യം ചെയ്യ് ഇരുമ്പേ.മാഷിനെ ഒന്ന് വിളിച്ചെക്ക്.
അത് ശരിയാണല്ലോ.ഞാൻ തന്നെ പറഞ്ഞോളാം.മാഷിന് ആരേലും പരിചയമുണ്ടേൽ ചിലപ്പോൾ വല്ലതും നടക്കും.ഞാൻ നോക്കട്ടെ.നീയൊന്ന് ഉറങ്ങിയെണീക്കുമ്പോഴേക്കും കാര്യം
വെടിപ്പാക്കാവോന്ന് നോക്കട്ടെ.
ഫോൺ കട്ടായി.നോക്കുമ്പോൾ വീണ ഉണർന്നിരുന്നു.”അവൻ ചത്തില്ലല്ലെ”
“പേടിക്കണ്ട….. അതിനി ഇരുമ്പ് നോക്കിക്കോളും”ഒപ്പം “..ചന്ദ്ര..”എന്ന പേര് അവൻ മനസ്സിൽ കുറിച്ചിട്ടു.
ഗോവിന്ദൻ…..വില്ല്യം…..ഒപ്പം ഒരാൾ കൂടി ശത്രൂപക്ഷത്ത്.
എന്താ ശംഭുസ് ആലോചിക്കുന്നേ.
ഒന്നൂല്ല.അതെ എന്റെ പെണ്ണ് വാശി പിടിച്ചിട്ടല്ലെ ഏട്ടൻ ആ സെക്യൂരിറ്റി ഒഴിവാക്കിയെ.ഇപ്പൊ കണ്ടോ,ഒരാഴ്ച്ച തികഞ്ഞിട്ടില്ല…..ഇതെങ്ങാനും വീട്ടിൽ അറിഞ്ഞാ.