പക്ഷെ അവന് അതിലൊന്നും ഉത്സാഹം ഉണ്ടായിരുന്നില്ല.തെരുവിൽ ജീവിച്ചത് കൊണ്ടാവും.പഠനം നിർത്തി അവൻ ചെറിയ ജോലിയും ചെയ്തിവിടെ കൂടി.
അന്നൊരു ദിവസം ചുമ്മാ കളപ്പുര വരെ പോയതാ,ഒരു സന്ധ്യക്ക്.ഒരു ഫോട്ടോയും നോക്കി അവനിരിപ്പുണ്ട്,
മുറ്റത്താണിരുപ്പ്.അതിലാരാ എന്ന് പിന്നിലൂടെ ചെന്ന് നോക്കിയ ഞാൻ ഞെട്ടി.എന്റെ സരസ്വതിയും മോനും
അവളുടെ ഭർത്താവും.ഒരു ഞെട്ടൽ ആയിരുന്നു എനിക്കപ്പോൾ.പിന്നെ
അവനോട് ചോദിച്ചറിഞ്ഞതാ ഞാൻ എല്ലാം.അവന്റെ പിറന്നാളിന് എടുത്ത
ഫോട്ടോ ആണത്രേ.അവന്റെ കൺ മുന്നിലിട്ടാ അവരെ പച്ചക്ക് കൊളുത്തിയത്.രക്ഷപെട്ടോടിയ അവന്റെ കയ്യിൽ ഇട്ടിരുന്ന ഉടുപ്പും ആ ഫോട്ടോയും മാത്രം.പിന്നീടവൻ തെരുവിൽ വളർന്നു.ആരൊക്കെയോ ഭിക്ഷ കൊടുത്തതുകൊണ്ട് ജീവൻ നിലനിന്നു.ഒടുക്കം അവനെന്റെ കയ്യിലെത്തി.എന്റെ സരസ്വതിയുടെ
മകൻ…… അല്ല എന്റെ മകൻ.
പിന്നെന്തിനാ ഇപ്പഴും…….
എന്റെ വീട്ടുകാർ ഇതറിഞ്ഞാൽ അവൻ ജീവനോടെയിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.നിനക്ക് അറിയുന്നതല്ലേ നിന്റമ്മാവന്മാരെ.
കൊല്ലും അവർ……. അതുകൊണ്ടാ മറച്ചുപിടിക്കുന്നതും.മാഷിനറിയാം.
ഒരു കുറവും കൂടാതെയാ അവനെ നോക്കിയേ.സ്വന്തമെന്ന് പറയാതെ സ്നേഹിച്ചു.എന്റെ സരസ്വതിയിന്നില്ല. അവളുടെ മോനെങ്കിലും ജീവിക്കണം എന്നുള്ള കൊതി.
“അവനെ ചേർത്തുപിടിച്ചു കരഞ്ഞിട്ടുണ്ട് ഞാൻ.വളർത്തു
മകൻ ചെയ്യ്ത ക്രൂരതക്ക് മനസ്സ് കൊണ്ട് മാപ്പ് പറഞ്ഞിട്ടുമുണ്ട്.പക്ഷെ ഇന്നവൻ എന്റെ കൈവിട്ടുപോയി.
അവനെയവൾ മയക്കിയെടുത്തു.
നാടറിഞ്ഞു താലികെട്ടിയ സ്വന്തം ഭർത്താവിനെ വഞ്ചിച്ചു അവൾ.ഒരു അനുജനെപ്പോലെ കാണേണ്ടവനെ
സ്വന്തം കിടക്കയിലെത്തിച്ച………”
സാവിത്രിയുടെ വാക്കുകൾ കടുത്തു.
അവളുടെ പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം പുറത്ത് കേട്ടു.
സ്വന്തം ചോരയെ ന്യായീകരിക്കുന്നത്
മനസിലാക്കാം.അവനോട് ഗോവിന്ദ്
ചെയ്ത ക്രൂരതയൊക്കെ മറന്ന് അവനെയും അമ്മ ന്യായീകരിക്കുന്നു
ശരിയാ…..കുഞ്ഞിലേ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ടവൻ.പൊറുക്കാനും മറക്കാനും പറ്റാത്തത് പലതും.അത്
പ്രായത്തിന്റെയായിരുന്നിരിക്കണം
അല്ലെങ്കിൽ നന്നായി വളർത്തേണ്ട അമ്മയുടെ പരാജയം.ഒന്നുല്ലേലും എന്നെയാദ്യം അമ്മെന്ന് വിളിച്ചത് അവനല്ലേ.പക്ഷെ ഇന്നവന് നല്ല മാറ്റമുണ്ട് മോളെ,ആ പഴയ ആളെ അല്ലവൻ.പക്ഷെ അവൾക്കുറിച്ചുള്ള ധാരണ മുഴുവൻ തെറ്റി.
ആ വളർത്തുമകൻ കാരണം മാനം പോയ പെണ്ണിന്റെ കഥ അറിയുവൊ അമ്മക്ക്.
മനസിലായില്ല………