കേൾക്കാൻ സുഖമുള്ള കാര്യമല്ല.
പിന്നെ അമ്മ കൊണ്ടുപിടിച്ചു ന്യായീകരിക്കുന്നവന്നില്ലേ ഇവിടത്തെ വാല്യക്കാരൻ അവൻ സ്വന്തം നില മറന്നത് അമ്മയെന്താ മിണ്ടാത്തെ.
സ്വന്തം നിലവിട്ട് പെരുമാറിയതവനും കൂടിയാ.എന്നിട്ട് ചേച്ചിക്ക് മാത്രം കുറ്റം.
നീ അതിര് വിടുന്നു ഗായത്രി……
ഇല്ലമ്മെ……ഞാൻ പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല.വാല്യക്കാരനെ നിർത്തേണ്ടിടത്തു നിർത്താതെ തലയിൽ കയറ്റി വച്ചപ്പോൾ അവൻ നിലമറന്നു.അതിന് കാരണം നിങ്ങൾ അച്ഛനും അമ്മയും തന്നാ.എങ്ങുന്നോ വന്ന തെണ്ടിച്ചെക്കനെ പുറംപണിക്ക് നിർത്തുന്നത് മനസിലാക്കാം.പക്ഷെ വീട്ടിനുള്ളിൽ പോലും സ്വാതന്ത്ര്യം കൊടുത്തു കയറൂരിവിടുമ്പോൾ അമ്മ ഓർക്കണാരുന്നു അവൻ തല മറന്ന് എണ്ണ തേക്കുമെന്ന്.
സ്വാതന്ത്ര്യം കൊടുത്തെങ്കിൽ കണക്കായിപ്പോയി.വന്നകാലം മുതൽ അവനീ വീടിന് വേണ്ടി കഷ്ട്ടപ്പെടുന്നത് ഞാൻ കാണുന്നതാ. അങ്ങനെയൊരുത്തന് കുറച്ചു സ്വാതന്ത്ര്യമൊക്കെ കൊടുത്തെന്നിരിക്കും.
അത് തന്നാ പറഞ്ഞതും.ആ തന്തയും തള്ളയും ആരെന്ന് പോലുമറിയാത്ത
തെണ്ടിച്ചെക്കൻ കൂടി ഓർക്കണാരുന്നു വീണയാരെന്നും അവൻ ചെയ്യുന്നത് പാലു കൊടുത്ത കൈക്കിട്ടുള്ള കൊത്താണെന്നും.
ഗായത്രി…..നാക്കിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയല്ലേ…..
പിന്നെ അവനെ എന്നാ വിളിക്കണം, ആ തന്തയില്ലാത്ത വാല്യക്കാരനെ?
ടപ്പെന്നൊരു ശബ്ദമായിരുന്നു അവിടെയപ്പോൾ കേട്ടത്.ഒരു നിമിഷം ഗായത്രിയുടെ ഇടതുചെവിയിൽ ഒരു മൂളൽ മാത്രമെയുണ്ടായിരുന്നുള്ളൂ.
അവളൊന്ന് പിന്നിലേക്ക് ഓർത്തു നോക്കി.ചുവന്നു വീങ്ങി കൈപ്പത്തി ചിഹ്നം പതിഞ്ഞ കവിളും പൊത്തി
അവൾ സാവിത്രിയെ നോക്കുമ്പോൾ
ചുവന്നുതുടുത്ത കണ്ണുകളുമായി
അവളെത്തന്നെ നോക്കിനിക്കുകയാ
ണ് സാവിത്രി.
എന്റെ ചോരയാ അവൻ,നിന്റെയും.
ആ അവനെ അങ്ങനെ വിളിച്ചാ കൊന്ന് കുഴിച്ചുമൂടും ഞാൻ.
അമ്മയിപ്പഴെങ്കിലും സമ്മതിച്ചല്ലൊ
അവൻ സ്വന്തം അനിയത്തിയുടെ മോനാണെന്ന്.എന്റെ കുഞ്ഞനിയനാ എന്ന്.പിന്നെന്തിനാ അമ്മെ ഈ ലോകത്തോടത് മൂടിവക്കുന്നത്.ഓഹ്
അമ്മയുടെ തറവാട്ടിൽ അവൻ ഭ്രഷ്ട്ടാണല്ലൊ.അന്യജാതിക്കാരന്
നായർ സ്ത്രീയിൽ ഉണ്ടായതുകൊണ്ട് അംഗീകരിക്കാൻ പറ്റുന്നില്ലല്ലേ.
മോളെ……നിനക്ക്……
എനിക്കറിയാം അമ്മെ,എല്ലാം.പക്ഷെ