ഡിറ്റക്ടീവ് അരുൺ 11 [Yaser]

Posted by

“കണ്ടെത്താൻ അത്ര എളുപ്പം ഉണ്ടാകില്ല. കാരണം നിങ്ങൾ അവിടെ എത്തുകയാണെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടാൻ എന്തു മുൻകരുതലാണോ എടുക്കേണ്ടത് അതവർ എടുത്തിട്ടുണ്ടാകും. അതുകൊണ്ട് ഈ രാത്രി നിങ്ങൾ എവിടെ പോകുന്നതിന് വലിയ പ്രയോജനം ഒന്നും ഉണ്ടാകില്ല. വെറുതെ ആ സമയം പാഴാക്കണ്ടാ. ഇന്നലെ രാത്രി ഉറങ്ങാത്തതല്ലേ. ഇനി ഉറങ്ങാം. ബാക്കിയുള്ളത് എന്തും നാളെ നോക്കാം.”

“അങ്ങനെയാണെങ്കിൽ അലി ആ ലാപ്ടോപ് ഒന്ന് തരൂ. ഇന്നത്തെയും ഇന്നലത്തെയും വിവരങ്ങൾ അതിൽ രേഖപ്പെടുത്തുന്നുണ്ട്.”

“ഓക്കേ സർ. ഞാൻ സാറിന്റെ വർക്ക് കഴിഞ്ഞത്തിനു ശേഷം കേസിനെക്കുറിച്ച് പഠിക്കാം.” മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് എടുത്ത് അരുണിന്റെ കയ്യിൽ കൊടുത്തുകൊണ്ട് അലി പറഞ്ഞു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

ഡ്യൂട്ടി അവസാനിച്ചശേഷം എസ് ഐ സ്വാമിനാഥൻ പോലീസ് ജീപ്പിൽ കയറി. അയാൾ കോൺസ്റ്റബിൾ രാമന്റെ വീട് ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി.

പത്ത് മണിക്ക് മുമ്പ് തന്നെ അയാൾ കോൺസ്റ്റബിൾ രാമന്റെ വീട്ടിലെത്തി. അയാൾ ജീപ്പിൽ നിന്നിറങ്ങി, പരിസരം ഒന്ന് വീക്ഷിച്ചു.

ചാരിയിട്ട വാതിലിലൂടെ വെളിച്ചം പുറത്തേക്ക് അരിച്ച് വരുന്നുണ്ടായിരുന്നു. അയാൾ മുൻവശത്തെ വാതിൽ പതിയെ തട്ടിക്കൊണ്ടു വിളിച്ചു. “രാമേട്ടാ.”

“സാറേ കേറി വന്നോളൂ. വാതിൽ കുറ്റി ഇട്ടില്ല. ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്.” അകത്ത് നിന്നും കോൺസ്റ്റബിൾ രാമന്റെ ശബ്ദം പുറത്തേക്കെത്തി.

ചാരിക്കിടന്ന വാതിൽ തുറന്ന് സ്വാമിനാഥൻ അകത്ത് കയറി. ഹാളിലെ ഡൈനിങ്ങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്ന രാമനെയും ഭാര്യയെയും അയാൾ കണ്ടു.

ഇരിക്ക് സാറേ.കഴിച്ചിട്ട് പോവാം. ഒരു പ്ലേറ്റ് എടുത്ത് കസാര ക്ക് മുമ്പിൽ വെച്ച് കൊണ്ട് രാമൻ പറഞ്ഞു.

വിശപ്പുണ്ടായിരുന്നത് കൊണ്ട് ഫോർമാലിറ്റി ക്കൊന്നും നിൽകാതെ സ്വാമിനാഥൻ ആ ക്ഷണം സ്വീകരിച്ചു. രാമൻ അയാളുടെ പാത്രത്തിലേക്ക് ചോറും കറിയും വിളമ്പി.

എത്രയും പെട്ടന്ന് അവിടെ നിന്ന് ബറങ്ങണമെന്ന ഉദ്ദേശമുണ്ടായിരുന്നതിനാൽ അൽപം വേഗത്തിലാണ് സ്വാമിനാഥൻ ഭക്ഷണം കഴിച്ചത്.

ഭക്ഷണത്തിനു ശേഷം നേരം കളയാതെ അവർ പോകാനിറങ്ങി. ഇറങ്ങാൻ നേരം ഭാര്യയോട് യാത്ര പറയാനും രാമൻ മറന്നില്ല.

രാത്രി ഏകദേശം പത്തര മണിയോടെയാണ് എസ് ഐ സ്വാമിനാഥനും കോൺസ്റ്റബിൾ രാമനും നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിന് സമീപം എത്തിയത്. പോലീസ് ജീപ്പ് കുറച്ചു ദൂരെ മറ്റാരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് പാർക്ക് ചെയ്ത ശേഷം ലോഡ്ജ് കാണുന്ന രീതിയിൽ എന്നാൽ അവരെ അത്രപെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് ഇരിപ്പുറപ്പിച്ചു.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

Leave a Reply

Your email address will not be published. Required fields are marked *