വീട്ടിലെത്തിയപ്പോ സിന്ധു വിളിച്ചു
ഡാ ഞാന്‍ എന്നാ വരേണ്ടേ
ഇപ്പൊ ഇങ്ങു വാ പെണ്ണെ
അയ്യെടാ ഞാന്‍ അവന്റെയോപ്പം തിരിക്കാം മറ്റെന്നാള്‍
ഓക്കേ അപ്പോളേക്കും ഞാന്‍ എല്ലാം റെഡിയാക്കി വക്കാം
എന്തോന്ന് റേഡിയാക്കാന്‍
ഒന്നുമില്ല പൊന്നെ ചേച്ചിയിങ്ങു വന്നാ മതി
ഞാന്‍ നിന്റെ അമ്മയെ കണ്ടു
എന്ത് പറഞ്ഞു
നമ്മള് കല്യാണം കഴിക്കാന്‍ പോവാണെന്ന് പറഞ്ഞു
അയ്യോ
പേടിക്കണ്ട ഞാന്‍ പറയുമോ എന്നെ എല്ലാരൂടെ വെട്ടികൊല്ലില്ലേ
ചേച്ചി ചേച്ചിയെ ആരുമൊന്നും ചെയ്യില്ല ഇനി ഞാനുണ്ടല്ലോ
ഹഹ കൊള്ലാമേതായാലും എന്റെ ജീവിതം എങ്ങനായി തീരുമോ എന്തോ
അതെന്താ എന്നെ വിശ്വാസമില്ലേ
നിന്നെ ഞാന്‍ വിശ്വസിക്കാന്
അതുമതി
വരുമ്പോ എന്റെ കുറെ പേപ്പര്‍ അമ്മ തരും കൊണ്ടുവരണം
ഓക്കേ
ഞാന്‍ പിന്നെ വിളിക്കാം ചേച്ചി
ഞാന്‍ മറുപടിക്ക് കാത്തുനില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്തു
പെട്ടന്ന് വീണ്ടും റിംഗ് ചെയ്തു ചേച്ചിയാണ്
ഹലോ
എന്താടാ ഞാന്‍ വിളിക്കുന്നെ പെട്ടന്ന് ശല്യമായോ
പൊന്നെ അങ്ങനല്ല എന്റെ ഹൃദയം നിറയെ ചേച്ചിയാണ്
പെട്ടന്നൊരു തേങ്ങല്‍ അപ്പുറത്ത് നിന്നും കേട്ടു
ചേച്ചി
ങ്ങും
ഐ ലവ് യു