രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

ലൈബ്രറി ഹാൾ തുറന്നിട്ടിട്ടുണ്ട് . സ്റ്റോറിനുള്ളിൽ നിന്ന് ചെയറും സ്പീക്കറുമൊക്കെ എടുക്കേണ്ടതുണ്ട് . ഞാൻ അതിനകത്തേക്ക് കയറി . അത് കണ്ടെന്നോണം മഞ്ജുസും പുറകെ കൂടി . ആരും ഞങ്ങളെ അങ്ങനെ ശ്രദ്ധിക്കുന്നൊന്നുമില്ല . ഇനി ശ്രദ്ധിച്ചാൽ തന്നെ കുഴപ്പമില്ല..ലാസ്‌റ് ഡേ ആണല്ലോ !

ഞാനും അവളും അവസാനമായി ഞങ്ങളുടെ സ്ഥിരം കോണറിലേക്ക് നീങ്ങി . ഒരു ഇളം പച്ച ചുരിദാറും വെള്ള പാന്റും ആയിരുന്നു മഞ്ജുസിന്റെ വേഷം . വെറുത്ത ഷോൾ മാറിലൂടെ ഇട്ടിട്ടുണ്ട് .

ഞാൻ ഒന്നും മിണ്ടാതെ മഞ്ജുസിനെ ആദ്യമായി കെട്ടിപ്പിടിച്ച , ഞങ്ങളുടെ ബന്ധത്തിന് തുടക്കമിട്ട മൂലയ്ക്ക് ചെന്ന് നിന്നു.

“എന്ത് പറ്റിയെടാ ?”

ഞാൻ ഒന്നും മിണ്ടാതെ ആലോചിച്ചു നിൽക്കുന്നത് കണ്ട മഞ്ജു ചിരിയോടെ തിരക്കി .

“ഒന്നുല്ല..ഒരു വിഷമം പോലെ..ഇനി ഇവിടെ വെച്ച് ..നമ്മള് കാണില്ലല്ലോ ”
ഞാൻ മഞ്ജുസിനു നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു .

“മ്മ്..”

മഞ്ജുസ് പതിയെ മൂളി. അവൾക്കും വിഷമം ഒക്കെ ഉണ്ടെങ്കിലും അങ്ങനെ പുറത്തു ഭാവിക്കുന്നില്ല . ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി .

പുറത്തോട്ടൊക്കെ ഒന്ന് ഏന്തി വലിഞ്ഞു നോക്കി ആരുമില്ലെന്നുറപ്പാക്കി .

“ഇയാൾക്ക് കുറെ മുൻപേ ഇങ്ങോട്ട് വരായിരുന്നില്ലേ ”
ഞാൻ അവളെ നോക്കി ചോദിച്ചു .

“ഹ ഹ..എല്ലാറ്റിനും ഒരു സമയം ഇല്ലെടാ ചങ്കു ..”
അവളെന്റെ മൂക്കിന് തുമ്പിൽ പിടിച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“മ്മ്…എന്നാലും ..എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ട്…ഇനി ഇയാളെ കാണാൻ പറ്റില്ലല്ലോ ..”
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു .

“പോടാ…അങ്ങനെ കാണാണ്ടിരിക്കാൻ പറ്റോ നമുക്ക് ..ഇവിടില്ലെങ്കി വേറൊരിടത്തു..നമ്മള് കാണും ”
മഞ്ജുസ് എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…”
ഞാൻ മൂളി .

“എന്നാലും എന്നും കാണാൻ പറ്റില്ലാലോ ”
ഞാൻ ചിണുങ്ങി..

“അഹ്..എന്നും കാണണമെങ്കി , നീ വീട്ടിൽ പറ ..കെട്ടിച്ചു തരാൻ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ഉവ്വ..അങ്ങ് ചെന്ന മതി ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്…ഒകെ ശരിയാകുമെടാ..നീ പേടിക്കണ്ട ”
മഞ്ജുസ് എന്റെ കവിളി ആരും കാണാതെ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…പിന്നെ ..എന്നും വിളിച്ചോണം..എനിക്ക് വേറെ നേരം പോക്കൊന്നുമില്ല ”
ഞാൻ ചിരിയോടെ അവളുടെ കയ്യിൽ തഴുകി.

Leave a Reply

Your email address will not be published. Required fields are marked *