ഞാനതു പിടിച്ചെടുത്തു എഴുനേറ്റുകൊണ്ട് അരയിൽ ചുറ്റി അവളെ നോക്കി കണ്ണിറുക്കി .
“മഞ്ജുസിങ് വന്നേ..എനിക്ക് ചിലതൊക്കെ ചോദിയ്ക്കാൻ ഉണ്ട്..?”
ഞാൻ ടവ്വൽ ഉടുത്തുകൊണ്ട് അവളെ മാടി വിളിച്ചു .
“എന്താ ?”
അവൾ ചോദിച്ചുകൊണ്ട് എന്റെ അരികിലേക്ക് വന്നു സോഫയിലിരുന്നു. ഞാനവളുടെ ഇരു കൈത്തലവും എന്റെ കൈകൊണ്ട് പിടിച്ചെടുത്തു കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു .മുഖാമുഖം ചെരിഞ്ഞുകൊണ്ടാണ് ഞങ്ങളുടെ ഇരുത്തം !
“മഞ്ജുസ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ..? എന്നെയല്ലാതെ ?”
ഞാൻ സ്വല്പം ആകാംക്ഷയോടെ തിരക്കി . അവളുടെ പേസ്റ്റ് ഒന്നും ഞാനങ്ങനെ ചോദിച്ചിട്ടില്ല .എന്റെ ചോദ്യം കേട്ടപ്പോ മഞ്ജുസിനു പ്രേത്യകിച്ചു ഭാവ മാറ്റം ഒന്നുമുണ്ടായിരുന്നില്ല..അവൾ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്..
“ഉണ്ടെന്നു വെച്ചോ ..എന്താ ഇപ്പൊ ഇയാളുടെ പ്രെശ്നം ?”
മഞ്ജു എന്നെ കള്ളച്ചിരിയോടെ നോക്കി .
“അല്ല..ഒന്നറിയാൻ വേണ്ടി…പറ..പറയെന്നെ ”
ഞാൻ അവളെ പിടിച്ചു കുലുക്കികൊണ്ട് തിരക്ക് കൂട്ടി..
“ഏയ് ..കവി..ചുമ്മാ ഇരിക്കെടാ…”
അവൾ ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി കണ്ണുരുട്ടി.
“എന്ന പറ..ഉണ്ടോ ?”
ഞാൻ വീണ്ടും ചോദിച്ചു .
“അങ്ങനെ സീരിയസ് ആയിട്ടൊന്നുമില്ല..കുറെ പേരൊക്കെ എന്റെ പുറകെ നടന്നിട്ടുണ്ട് ..എനിക്ക് അങ്ങനെ ആരോടും ഒന്നും തോന്നിയിട്ടില്ല ..”
മഞ്ജുസ് ഞാൻ കുറെ നിരബന്ധിച്ചപ്പോൾ പതിയെ പറഞ്ഞു .
“ഓ…പിന്നെ..അപ്പോഴും സ്വയം പൊക്കണം ..”
ഞാനവളുടെ സംസാരം കണ്ടു കളിയാക്കി..
“അയ്യടാ ..പൊക്കിയതൊന്നുമല്ല..ഉള്ള കാര്യമാ ..നിനക്കു എന്ത് അസൂയ ആണെടാ ”
മഞ്ജു എന്നെ കളിയാക്കി.
“ഓ..പിന്നെ കുറച്ചു ഭംഗി ഉണ്ടെന്നു വെച്ച..ഇങ്ങനെ ഒകെ തള്ളണോ ”
ഞാൻ അവളുടെ കൈപിടിച്ച് ഞെരിച്ചുകൊണ്ട് ചോദിച്ചു..
“ഡാ…ഡാ..വേണ്ട വേണ്ട..”
ഞാൻ അക്രമം കാണിക്കുന്നത് കണ്ട മഞ്ജുസ് ശബ്ധം ഉയർത്തി..
“എന്ന പറ ..അങ്ങോട്ട് ഉള്ളതാ എനിക്ക് കേൾക്കേണ്ടത് ..”
ഞാനവളെ ആകാംക്ഷയോടെ നോക്കി .
“അങ്ങോട്ടൊന്നുമില്ല ..സത്യായിട്ടും ”
മഞ്ജുസ് കള്ളലക്ഷണത്തോടെ എന്നെ നോക്കി .
“ചുമ്മാ നുണ പറയല്ലേ ..സത്യം പറ…”
ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു..ബിയറിന്റെ ചീഞ്ഞ സ്മെൽ അടിച്ചപ്പോൾ മഞ്ജുസ് ഒന്ന് മുഖം ചുളിച്ചു എന്നെ നോക്കി കണ്ണുരുട്ടി.
“ഇല്ലെടാ ചെക്കാ ..ഉണ്ടെങ്കിലല്ലേ പറയാൻ പറ്റൂ ..ഒൺ സൈഡ് ആയിട്ട് കോളേജിലെ ഒരു മാഷിനെ ഇഷ്ടാരുന്നു..പക്ഷെ പുള്ളി കെട്ടിയത് ആണെന്ന് അറിഞ്ഞപ്പോ വിട്ടു…”