ബിന്ദുവിന്റെ കനലെരിയുന്ന മനസ്സിൽ ആളിക്കത്തി എന്നെ ഈ നരകത്തിലേക്ക് തള്ളിവിട്ട് ആഡംബര ജീവിതത്തിന്റെ പറുദീസയിൽ കുടുംബമായിട്ട് കഴിയുകയാവും അവർ ഓരോരുത്തരും വിടില്ല ഞാനവരെ
ബിന്ദുവിന്റെ ആണത്വവും പെണ്ണത്വവും ഒരു പോലെ അവരെ ഞാനറിയിക്കും
ജയിലിൽ നിന്നിറങ്ങുന്നതോടെ തികഞ്ഞ ഒരു ഭദ്രകാളിയുടെ മൂന്നാം ജന്മത്തിലേക്ക് ഞാൻ പിറവിയെടുക്കും
പല പല ചിന്തകളും ബിന്ദുവിന്റെ മനസ്സിൽ നിറഞ്ഞ് നിന്നു
…………………ഇരുപത് വർഷങ്ങൾക്ക് ശേഷം ബിന്ദുവിന്ന് ജയിൽ മോചിതയാകുകയാണ്
ബിന്ദു ജയിലിൽ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ച് തന്റെ വീട്ടിലേക്ക് പുറപ്പെട്ടു ജയിലിൽ ജോലി ചെയ്തതിന് കിട്ടില്ല തുച്ചമായ കുറച്ച് പണമെ അവളുടെ കൈവശം ആകെ ഉണ്ടായിരുന്നുള്ളോ വീടിന്റെ മുൻവശത്ത് ഓട്ടോയിൽ വന്നിറങ്ങി അമ്മയെ അടക്കം ചെയ്ത ശവക്കല്ലറ വീടിന്റെ വലതു വശത്ത് നിലകൊള്ളുന്നു ബിന്ദു തേങ്ങിക്കൊണ്ട് അമ്മയുടെ ശവകുടീരത്തിനടുത്തേക്ക് നടന്നടുത്തു അതിൽ കെട്ടിപ്പിടിച്ചു കൊണ്ട് ഒരു പാട് കരഞ്ഞു വീടിന് ചുറ്റും ആൾ താമസമില്ലാത്തതു കാരണം ആകെ കാടു പിടിച്ചിരിക്കുന്നു വീടിന്റെ ചില ഭാഗങ്ങൾ പൊളിഞ്ഞ് താഴോട്ട് പതിച്ചിരിക്കുന്നു
നീറുന്ന മനസ്സുമായി ബിന്ദു വാതിൽ തുറന്ന് അകത്തേക്ക് കയറിയതും രണ്ട് വവ്വാലുകൾ ചിറകടിച്ച് കൊണ്ട് പുറത്തേക്ക് പറന്നു വീടിനുള്ളിലൂടെ നടക്കുമ്പോൾ ഒരു വല്ലാത്ത അവലാതിയായിരുന്നു പിറകിൽ നിന്ന് അമ്മ ബിന്ദു എന്ന് വിളിക്കുന്നത് പോലുള്ള തോന്നൽ അമ്മയുടെ മുഖം ഒരു നോക്ക് കാണാൻ പറ്റാത്തതിന്റെ സങ്കടം വേറെയും ഈ വീട്ടിൽ തനിക്ക് കഴിയാൻ കഴിയില്ല അമ്മയുടെ വിളി തന്റെ കാതിൽ അലയടിക്കുന്നു മോളെ നീ എവിടെയായിരുന്നു അമ്മയുടെ അടുത്തേക്ക് വരുന്നോ നീ ബിന്ദു ചെറിയ ഭയച്ചില്ലകളോടെ പുറത്തേക്കിറങ്ങി ഇനി അവിടെ ഒറ്റയ്ക്ക് നിന്നാൽ ഞാൻ ചങ്ക് പൊട്ടി ചാവുമെന്ന് അവൾക്കറിയാമായിരുന്നു
ബിന്ദു നേരെ ഓട്ടോയിൽ കയറി അമ്മയുടെ സഹോദരി ശകുന്തളയുടെ വീട്ടിലേക്ക് പുറപ്പെട്ടു എന്നാൽ ബിന്ദുവിനെ സ്വീകരിക്കാൻ അവരും ഒരുക്കമല്ലായിരുന്നു ബിന്ദുവിനെ കണ്ടതും ശകുന്തളാമ്മ അടുത്തേക്കു വന്നതും അവളുടെ കെട്ടിയോൻ രാമുണ്ണി നായർ അവരെ നോക്കി കയർത്തു ഈ ആണും പെണ്ണും കെട്ട ജൻമത്തിനെ ഇവിടെ കയറ്റി താമസിപ്പിക്കാനാണോ നിന്റെ പരിപാടി പുരനറഞ്ഞു നിൽക്കുന്ന രണ്ട് പെൺകുട്ടികൾ ഇവിടെയുമുണ്ട് ഇവൾക്ക് എപ്പഴാ കാമ ഭ്രാന്ത് ഇളകുക എന്ന് പറയാൻ പറ്റില്ല വേഗം സ്ഥലം വിട്ടോണം ഇവിടുന്ന് അതു പറഞ്ഞ് രാമൻ നായർ കൈക്കോട്ടുമെടുത്ത് മുന്നോട്ട് നടന്നു മോളെ അതിയാൻ പറയുന്നതൊന്നും കാര്യമാക്കണ്ട മോൾ കയറി വാ എന്നാൽ ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് ബിന്ദു ഓട്ടോയുടെ അടുത്തേക്ക് നടന്നടുത്തു
ബിന്ദു എവിടേക്കെന്നില്ലാതെ ചിന്തിച്ച് ഓട്ടോയിലേക്ക് കയറി
അപ്പോഴാണ് ഹോസറ്റൽ വാർഡൻ സൂസമ്മയെ കുറിച്ചോർത്തത്
ജയിലിൽ. ആദ്യമൊക്കെ തന്നെ കാണാൻ വരുമായിരുന്നു