എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ എന്നെ കൂടുതൽ ഇറുകി ചേർത്ത് പിടിച്ചു മൂളി കേട്ടതല്ലാതെ വേറെയൊന്നും പറഞ്ഞില്ല…… അവസാനം ഞാനവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ടു വീട്ടിൽ പോകാം എന്ന് പറയുന്നു….
ആ സമയത്തവൾ എന്റെ തോളിൽ തല ചായ്ച്ചു വെച്ചു കൊണ്ട് എന്റെ കൈത്തണ്ടയെ അവളുടെ കൈതണ്ടയാൽ ചുറ്റിപിടിച്ചു കൊണ്ട് :ദിലീപേട്ടനിനി എന്നെ കുറിച്ചറിയണ്ടേ?
മറുപടിയായി ഞാൻ :വേണ്ടെടോ,,, എനിക്കിതു തന്നെ ധാരാളം,,, എന്നെ കുറിച്ച് നീയിപ്പോൾ എല്ലാം അറിഞ്ഞില്ലേ എനിക്കതു മതി
അവളെങ്ങനെ കിടന്നു കൊണ്ടുതന്നെ :അതെന്താ ദിലീപേട്ടാ,,, ഞാനത്രക്കും പൊട്ടയായതു കൊണ്ടാണോ അത് കേൾക്കണ്ടാന്നു പറഞ്ഞെ? അതോ ദിലീപേട്ടനെന്നെ വെറുപ്പായതു കൊണ്ടാണോ?
ഞാനപ്പോൾ അവളുടെ പുറകിലൂടെ കൈകൾ ചുറ്റികൊണ്ട് അവളെ ഒന്നുകൂടി എന്നിലേക്കു ചേർത്ത് പിടിച്ചു കൊണ്ട് :വെറുപ്പോ നിന്നോടോ അതും എനിക്ക്,,,,, ഈ ജന്മത്തിലെനിക്കെങ്ങനെ നിന്നെ വെറുക്കാൻ പറ്റുവൊടി,,, നിന്നെ അത്രക്കും ഇഷ്ടായതോണ്ടല്ലേ ഞാനത് കേൾക്കണ്ടാന്നു നിന്നോട് പറഞ്ഞെ
ശ്രീതു അപ്പോൾ :ദിലീപേട്ടന് എല്ലാം എന്നോട് തുറന്നു പറഞ്ഞപ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടിയില്ലേ
ഞാനപ്പോൾ മൂളികൊണ്ട് “”ഹ്മം “””എന്ന് പറയുന്നു……
അപ്പോളവൾ വീണ്ടും :അതുപോലെ എനിക്കും ഒന്നു എല്ലാം തുറന്നുപറഞ്ഞാലെ മനസമാധാനം കിട്ടൂ,,,, ദിലീപേട്ടൻ എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ഞാനന്ന് പറയണം എന്ന് കരുതിയതാ
ഞാനപ്പോൾ അവളോട് :എന്നിട്ടെന്താ നീയന്നു എന്നോടൊന്നും പറയാതിരുന്നത്?
മറുപടിയായി അവൾ :പറഞ്ഞാലന്ന് ദിലീപേട്ടൻ എന്നെ വേണ്ടാന്ന് പറഞ്ഞു പോകുമോ എന്നെനിക്കു തോന്നി
അവളതു പറഞ്ഞപ്പോൾ ഞാനവളുടെ മുഖത്തേക്ക് ഒന്നു നോക്കി,, അത് മനസിലാക്കിയിട്ട് അവളെന്നോട് വീണ്ടും :അത്രക്കും ഇഷ്ടായിരുന്നു ദിലീപെട്ടാ എനിക്ക് നിങ്ങളോട്,, എന്തോ ഒറ്റ നോട്ടത്തിൽ തന്നെ നിങ്ങളെ ഞാൻ മനസുകൊണ്ട് അന്നൊത്തിരി ഇഷ്ടപെട്ടുപോയി,,,,കാമം തോന്നിയിട്ടുണ്ട് പലരോടെങ്കിലും മനസ്സുകൊണ്ട് എന്തോ ഒരു ആന്തൽ എന്റെ ശരീരത്തിനുള്ളിൽ ഉണ്ടായതു അന്നാണ്
അവളുടെയാ വർത്താനം കേട്ടിട്ട് ശെരിക്കും ഞാനാണപ്പോൾ ഞെട്ടിയത്,,, ഒരു പെണ്ണിന് എന്നെ ഇഷ്ടമാവുമെന്നു ഞാനൊരിക്കലും കരുതിയിരുന്നില്ല,, ആദ്യമായാണ് ഒരു പെണ്ണ് എന്നെ ഇഷ്ടമാണെന്നു പറയുന്നത് അതുകൊണ്ട് തന്നെ എന്റെ ശരീരത്തിലൂടെ എന്തൊക്കെയോ അവസ്ഥകൾ മിന്നിമറഞ്ഞു പോകുന്നത് പോലെ തോന്നി എനിക്കപ്പോൾ…