ആ രീതികൾ കുറച്ചു കട്ടിയുള്ളതാണ് മരുന്നിനേക്കാൾ കൂടുതൽ മെഡിറ്റേഷൻ ആണു എന്റെ ചികിത്സ അതുകൊണ്ട് എല്ലാം ആലോചിച്ചു കൃത്യമായേ വരാവൂ,,,,, അങ്ങനെ വന്നാൽ എന്റെയടുത്തു നിന്ന് നിങ്ങൾക്കു ആ ആറു മാസത്തേക്ക് പോവാനും പറ്റില്ല
ഞങ്ങൾ രണ്ടാളും അതൊക്കെ കേട്ടു തലയാട്ടുന്നു……
എന്നിട്ട് വീണ്ടും ഡോക്ടർ :നിങ്ങളിപ്പോൾ കഴിക്കാൻ തുടങ്ങുന്ന മെഡിസിൻ ഒരിക്കലും പകുതിക്കു വെച്ചു നിർത്തരുത്,,, നിർത്തിയാൽ പിന്നെ നിങ്ങളിലെ ഈ വൈകൃത സ്വഭാവങ്ങൾ കൂടാൻ അത് ഇടവരും അതുകൊണ്ട് അതൊരിക്കലും നിർത്തരുത്… കഴിച്ചില്ലേൽ കഴിച്ചില്ല എന്നെ ഉള്ളൂ തുടങ്ങിയാൽ നിർത്തരുത് ഒന്നോർമപ്പെടുത്തുന്നു വീണ്ടും വീണ്ടും
ഞങ്ങളത് കേട്ടു അന്ധാളിച്ചു കൊണ്ട് മൂളികൊണ്ട് തലയാട്ടുന്നു
അപ്പോൾ വീണ്ടും ഡോക്ടർ :നിങ്ങളീ മരുന്നൊക്കെ കഴിക്കുന്നേ മുന്നേ നിങ്ങള് രണ്ടാളും ആദ്യം സ്വയം അവരവരെ കുറിച്ച് ഒരാൾ മറ്റൊരാളോട് പറയൂ,, എന്നിട്ട് നിങ്ങള് രണ്ടാളും കൂടി ഒന്നിച്ചു മുന്നോട്ട് പോവാൻ പറ്റും എന്നുറപ്പുണ്ടേൽ മാത്രം മെഡിസിൻ വാങ്ങിയാൽ മതി
ഞങ്ങളപ്പോൾ അതിനു ഓക്കേ പറയുന്നു…എന്നിട്ട് ഡോക്ടർ ഫീയും കൊടുത്തു അവിടെ നിന്ന് പോരുന്നു…..
വീട്ടിൽ വന്ന ശേഷം ഞങ്ങൾ രണ്ടാളും ഇതേ കുറിച്ച് തന്നെ ആയിരുന്നു ചിന്ത….. ഒടുവിൽ മെഡിസിൻ വാങ്ങി കഴിക്കാനും മുന്നോട്ട് പോകാനും തീരുമാനിച്ചു…..ഡോക്ടര് പറഞ്ഞപോലെ എല്ലാം രണ്ടാൾക്കും പറയാനും ഒരു അവസരം വേണല്ലോ അതുകൊണ്ട് തന്നെ ഞങ്ങള് അമ്മയെയും കൂട്ടി അവളുടെ വീട്ടിലേക്കു പോയി….
ത്രീശൂരിലെ അവളുടെ വീട്ടിൽ ഒന്നുരണ്ടു ദിവസങ്ങൾ തങ്ങിയ ശേഷംമൂന്നാം ദിവസം ഉച്ചക്ക് ശേഷം ഞാനും അവളും കൂടി അവളുടെ കാറിൽ ബീച്ചിലേക്ക് പോകുന്നു….അവളായിരുന്നു കാർ ഓടിച്ചു കൊണ്ടിരുന്നത്…. തളിക്കുളം സ്നേഹതീരം ബീച്ചിലെത്തി ഞങ്ങളങ്ങനെ കടപുറത്തു പണികഴിപ്പിച്ചിട്ടുള്ള വിശ്രമകേന്ദ്രത്തിൽ കുറച്ചു നേരം കടലും ആ തിരമാലകളും നോക്കി ഇരുന്നു…. കുറച്ചു ദിവസങ്ങളായി ഞങ്ങൾ രണ്ടാളും മൂളലുകൾ അല്ലാതെ കാര്യമായി ഒന്നും സംസാരിക്കാറില്ലായിരുന്നു…..
എങ്ങനെ തുടങ്ങണം എന്നുള്ളത് രണ്ടുപേരെയും അലട്ടി കൊണ്ടിരുന്നതാണ് പ്രധാന പ്രശ്നമായിരുന്നത്…. കടലിലെ ഓളങ്ങളെ നോക്കി സമയം പോയ്കൊണ്ടിരുന്നപ്പോൾ ഒരു നേർത്ത കാറ്റു ഞങ്ങളിരുവരെയും തഴുകി കൊണ്ട് കടലിലേക്ക് ഇറങ്ങിപ്പോയി….
ആ സമയത്ത് അവളെന്റെ തോളിലേക്ക് അവളുടെ തലയും വെച്ചു ചാഞ്ഞു കിടന്നു… ആ സമയത്ത് ഞാനെന്റെ മനസ്സ് മുഴുവൻ അവൾക്കു മുന്നിലായി തുറന്നു കൊടുത്തു… ഞാനെന്താണെന്നും എങ്ങനെ ആയിരുന്നെന്നും എന്നെ കുറിച്ചെല്ലാം അവളോട് ഞാൻ പറഞ്ഞു…..