ഞാനതു പറഞ്ഞപ്പോൾ അവള് കരച്ചില് നിർത്തി പെട്ടന്നെന്നെ അതിശയത്തോടെ നോക്കി…….
ആ സമയത്തു മേഡം :ഞാനിപ്പോ വരാം എന്ന് പറഞ്ഞു,,, അവരാ റൂമിൽ നിന്ന് പോയി
ഞാനന്നേരം ശ്രീതുവിന്റെ അരികിൽ പോയി,,, അവളുടെ കണ്ണീർതുള്ളികൾ തുടക്കുന്നു…. പെട്ടന്നവൾ എന്നെ കെട്ടിപ്പിടിക്കുന്നു….. അവളുടെ കീഴ്താടിയിപ്പോൾ എന്റെ വലതു ഷോൾഡറിലാണ്,,,, ആ സമയത്തും എന്നെ കെട്ടിപിടിച്ചു കൊണ്ട് അവൾ കരയുന്നുണ്ടായിരുന്നു….
അവളുടെ കണ്ണീരാൽ എന്റെ ഷർട്ടിന്റെ പിൻഭാഗത്തു നനവ് പടർന്നു വന്നിരുന്നു… ഞാനപ്പോൾ ഒന്നും പറയാതെ അവളുടെ തലമുടി ചുരുളുകൾ തഴുകി കൊണ്ട് അവളെ ആശ്വസിപ്പിച്ചിരുന്നു…..
അല്പസമയം കഴിഞ്ഞപ്പോൾ ആ മേഡം അങ്ങോട്ട് വന്നു….ഉടനെ ഞങ്ങൾ ആ ആലിംഗനത്തിൽ നിന്ന് വേർപിരിയുന്നു……
മേഡം കയറി വന്നിട്ട് ഞങ്ങളോട് :നിങ്ങളുടെ രണ്ടാളിലും ഒരു പ്രണയം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് ഞാനിപ്പോൾ നിങ്ങളെ വിടാൻ നോക്കുന്നത്,,,, പക്ഷെ അതോണ്ടൊന്നും ഇവിടെ കാര്യം തീരുന്നില്ല,,, നിങ്ങള് രണ്ടാളും ഇനി ഇങ്ങനെ ജീവിച്ചാൽ പ്രശ്നമാണ്,,,, രണ്ടാളുടെ ഉള്ളിലും ചില പ്രശ്നങ്ങൾ ഉണ്ട്,,, അതിനു ഒരു ഡോക്ടറുടെ സഹായം ആവശ്യമാണ്,,, ഒരു സൈക്കാട്രിസ്റ്റിന്റെ
അത് കേട്ടു ഞാൻ “”ഹ്മം “”എന്ന് മൂളുന്നു…
വീണ്ടും മേഡം :നിങ്ങള് രണ്ടാളോടും സംസാരിച്ചപ്പോൾ എനിക്ക് ഏതാണ്ടൊക്കെ നിങ്ങളിലെ കാര്യങ്ങള് മനസ്സിലായി,,,, നിങ്ങൾക്കും അത് സ്വയം ബോധ്യം ഉണ്ടെന്നു മനസ്സിലായി
ഞാനപ്പോൾ മേഡത്തിനോട് :മനസ്സിലായി മേഡം,,,, ഞങ്ങളതിന് എന്താ ചെയ്യേണ്ടത്? ഏതു ഡോക്ടറെയാ കാണേണ്ടത്
മേഡം അന്നേരം മേഡത്തിന്റെ കയ്യിലുള്ള ഒരു കടലാസ്സ് കഷ്ണം എനിക്ക് തന്നിട്ട് :ഡോക്ടറുടെ നമ്പര് ഇതിലുണ്ട്,,,, ഞാൻ വിളിച്ചു കാര്യങ്ങൾ സൂചിപ്പിക്കാം,,, എത്രയും പെട്ടന്ന് നിങ്ങള് ഡോക്ടറെ പോയി കാണണം
ഞങ്ങളപ്പോൾ മൂളികൊണ്ടു “”ഹ്മം “””എന്ന് പറയുന്നു……അതിനു ശേഷം മേഡം ഞങ്ങളോട് പോയിക്കോളാൻ പറയുന്നു…
ഞങ്ങൾ രണ്ടാളും ആ മുറിയിൽ നിന്ന് പോകാൻ ഒരുങ്ങുമ്പോൾ മേഡം :അതെ ശ്രീതു,,,, ഇനി ഒരിക്കലും ഇവരുടെ ഒന്നും ശല്യം ഉണ്ടാവില്ല അത് ഞാൻ നോക്കിക്കോളാം,,,,ഇനി എല്ലാം മറന്നു നന്നായി ജീവിക്കാൻ നോക്കണം,,,, പറ്റുമെങ്കിൽ ദിലീപ് ഉടനെ അമ്മയെ വീട്ടിലേക്കു കൊണ്ടുവരണം,,,, അമ്മയേക്കാൾ വലിയ ദൈവം ഇല്ല
ഞങ്ങളതിന് മറുപടിയായി :കൊണ്ടുവരാം എന്ന് പറയുന്നു