അന്നേരം ആ മേഡം വീണ്ടും :നാണമില്ലെടോ തനിക്കു ,,സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ചു ഇങ്ങനൊരു കൂട്ടം ആൾക്കാരുടെ കൂടെ
അത് കേട്ടപ്പോൾ ഞാനന്നേരം വീണ്ടും തലതാഴ്ത്തി ഇരിക്കുന്നു…
അന്നേരം വീണ്ടും മേഡം :സത്യത്തിൽ നിങ്ങള് ഭാര്യേം ഭർത്താവിനേം ആണു ആദ്യം അകത്തിടേണ്ടത്!!!
ഞാനാസമയത്തു തലയുയർത്തി മേഡത്തെ ഒന്നു നോക്കുമ്പോൾ,,,ആ സ്ത്രീ വീണ്ടും :എന്തിനാന്നു മനസ്സിലായോ?
ഞാനതിനു “”മനസിലായില്ല “” എന്നർത്ഥത്തിൽ തലയാട്ടുന്നു….
എന്റെ തലയാട്ടാൽ കണ്ടിട്ട് അവരെന്നോട് :റംലത്തുമായി കൂടി ചേർന്നു വീട്ടില് വേശ്യാലയം നടത്തണെന്ഞാ
നതു കേട്ടപ്പോൾ ഞെട്ടിക്കൊണ്ട് അവരോട് :അയ്യോ മേഡം,,,, ഞങ്ങള് സത്യത്തില് അങ്ങനൊന്നും ചെയ്തിട്ടില്ല,,,, റംലത്തു ഞങ്ങടെ ഫാമിലി ഫ്രണ്ടാണെന്നു ശെരിയാ,,, എന്ന് വെച്ചു വേണ്ടാത്ത രീതിയിലൊന്നും ഞങ്ങള് പോയിട്ടില്ല,,,, അങ്ങനെ ജീവിക്കേണ്ട ഗതികേടൊന്നും എനിക്കില്ല,,, അവൾക്കും അതിന്റാവാശ്യോന്നും ഇല്ല
അന്നേരം മേഡം :തനിക്കതിന്റാവശ്യോന്നും ഇല്ല്യാന്നത് ശെരി തന്നെ,,, പക്ഷെ അവൾക്കത് ആവശ്യോം ഉണ്ടോ ഇല്ല്യോ എന്ന് തനിക്കെങ്ങന്യാ അറിയാ?
മറുപടിയായി ഞാനപ്പോൾ :അവള് ചതിക്കപ്പെട്ടിട്ടുണ്ടാവാം,,അല്ലാതെ മനസ്സുകൊണ്ടൊരിക്കലും അവള് കാശിന് അങ്ങനൊന്നും പോവത്തില്ല
മേഡമ പ്പോൾ :തനിക്കത്ര ഉറപ്പാണോ അത്?
മറുപടിയായിഞാൻ :അതെ..
മേഡം :ഇല്ലെന്നു തെളിഞ്ഞാലോ
ഞാൻ :എനിക്കതൊന്നും അറിയണ്ടാ,,, അവളെങ്ങനെ ആയിരുന്നാലും എനിക്കവള് അങ്ങനെയൊന്നും അല്ലെന്നു വിശ്വസിക്കാനാ ഇഷ്ടം
ഞാനങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ പെട്ടന്ന് ആ റൂമിൽ മൊത്തത്തിൽ വെളിച്ചം വരുന്നു… അന്നേരം എന്റെ പുറകിലിരുന്നു തേങ്ങി തേങ്ങി കരയുന്ന ശ്രീതുവിന്റെ ശബ്ദം കേൾക്കുന്നു..
അന്നേരം എന്റെ കൈപിടിച്ച് മേഡം, ഞാനവളോടും ഇതുപോലെ ചോദിച്ചിരുന്നു.. അതിൽ നിന്ന് അവൾക്കും തന്നോട് ഇതുപോലെ വേർപിരിയാൻ പറ്റാത്ത ഒരിഷ്ടം ഉണ്ടെന്നു മനസ്സിലായി,,,, തെറ്റുകൾ പറ്റിയിട്ടുണ്ട് നിങ്ങൾക്കു രണ്ടാൾക്കും,, പക്ഷെ അത് വെച്ചു ഇനി സങ്കടപ്പെട്ടു കരയല്ലാ വേണ്ടത്,,, മറിച്ചു അതിനൊക്കെ തരണം ചെയ്തു നല്ല രീതിയിലിനി ജീവിക്കാൻ നോക്കാണ് വേണ്ടത്
ഞാനപ്പോൾ അവരോട് “”ഹ്മം “”എന്ന് മൂളുന്നു