നിറമുള്ള നിഴലുകൾ [ഋഷി]

Posted by

വീട്ടിലേക്ക് ഏടത്തി വിളിച്ചെങ്കിലും സ്വന്തം താവളത്തിലെ സ്വസ്ഥത കിട്ടില്ലെന്ന് അറിയാവുന്നതോണ്ട് സ്നേഹപൂർവ്വം നിരസിച്ചു.

പിന്നെയും പോലീസ് സ്റ്റേഷനിൽ പോയി. ദിവാകരനങ്കിളിന്റെ ഉരുക്കിന്റെ ബലമുള്ള മൊഴിയ്ക്കു മുന്നിൽ നമ്മടെ റിട്ടയേർഡ് ചീഫ്എൻജിനീയർ മാധവമേനോന്റെയോ അങ്ങേരടെ അളിയന്റേയോ സ്വാധീനമൊന്നും വിലപ്പോയില്ല. ചന്ദ്രേട്ടന്റെ ബലവുമുണ്ടായിരുന്നു. ഒടുക്കം മക്കൾ കുടുങ്ങുമെന്നു വന്നപ്പോൾ തന്തിയാൻ കോമ്പ്രമൈസിനു വന്നു. ഇനിയെന്തെങ്കിലും പോക്രിത്തരം കാണിച്ചാൽ രണ്ടു മക്കളും അഴിയെണ്ണുമെന്നുറപ്പായപ്പോൾ മാപ്പെഴുതിത്തന്നു. ഞാനതങ്ങു വിട്ടു. ജീവിക്കണ്ടേ… ഇത്തരം ഊമ്പിയ ആർക്കും വേണ്ടാത്ത പകയും കൊണ്ടു നടന്നിട്ടെന്തിന്?

ചിന്തിക്കാൻ ധാരാളം സമയം കിട്ടി. കൂട്ടത്തിൽ റോഷ്നിയുടെ ആന്റി… മോഹിപ്പിക്കുന്ന ആ രൂപം മനസ്സിന്റെ ഉള്ളറയിൽ സൂക്ഷിച്ചു. വല്ലപ്പോഴുമെടുത്ത് ഓമനിച്ചു.

രണ്ടാഴ്ച കഴിഞ്ഞുകാണും. ഒരു പുതിയ ഓഫീസിന്റെ ലോ കോസ്റ്റ് കെട്ടിടം. ശ്രീനി പണിഞ്ഞതാണ്. ഉള്ളിൽ പെയിന്റിങ്ങ്, ഇന്റീരിയേഴ്സ്… ഇതാണവൻ തന്ന കോൺട്രാക്റ്റ്. ഞാനും, ഇതിനു മുന്നേ എന്റെ കൂടെ രണ്ടു വർക്കുകൾ ചെയ്ത കഴിവുള്ള ഇന്റീരിയർ ഡിസൈനർ ഹേമയും, പോയി കെട്ടിടം കണ്ടു. പ്ലാനെടുത്തു. ഹേമ കുറച്ചു സ്കെച്ചുകളുണ്ടാക്കി. പിന്നെ ഞങ്ങൾ ഈ ഓഫീസിലേക്ക് മാറാൻ പോവുന്ന ഏജൻസിയുടെ ഇപ്പോഴത്തെ ലൊക്കേഷനിലേക്കു ചെന്നു. എത്ര സ്റ്റാഫ്, ഓർഗനൈസേഷൻ, വിസിറ്റേഴ്സ് കാണുമോ, പണിയുടെ ഒഴുക്കെങ്ങനെയാണ്… ഇതെല്ലാമറിഞ്ഞാലേ ശരിയായി ഇന്റീരിയർ രൂപകല്പന ചെയ്യാനൊക്കൂ.

നിങ്ങളിരിക്കൂ. മാഡം ടെലികോൺഫറൻസിലാണ്. കുടിക്കാനെന്തെങ്കിലും? ഡയറക്ടറുടെ സെക്രട്ടറി ഞങ്ങളെ സ്വീകരിച്ചിരുത്തി. സാധാരണ എനിക്കിത്തരം ഊഷ്മളമായ സ്വീകരണമൊന്നും കിട്ടാറില്ല. തെരുവു ഗുണ്ടയുടെ രൂപം കാരണമായിരിക്കും! അന്തസ്സുള്ള ഹേമയുടെയൊപ്പമായപ്പോൾ ആ മുല്ലപ്പൂമ്പൊടി എനിക്കും കിട്ടി!

നിങ്ങൾക്ക് അകത്തേക്ക് പോകാം. മനീഷി എന്നു പേരുള്ള ആ നോൺ ഗവണ്മെന്റ് ഏജൻസിയുടെ ഒരു ജേർണൽ മറിച്ചുനോക്കി അതിൽ മുഴുകിയിരുന്ന ഞാൻ ഞെട്ടിയുണർന്നു. ഓഫീസിനു വെളിയിലെ നെയിം പ്ലേറ്റ് “വസുന്ധരാ ദേവൻ’”.

വരൂ… ഞങ്ങളെ ഉറ്റുനോക്കിയ സുന്ദരമായ മുഖത്ത് പരിചയത്തിന്റെ ഭാവമേ കണ്ടില്ല. ഞാനും പ്രൊഫഷനലായി പെരുമാറാൻ നിശ്ചയിച്ചു. എന്നാലും റോഷ്നിയുടെ ആന്റിയെ കണ്ടപ്പോൾ ഹൃദയം ചെണ്ടകൊട്ടിത്തുടങ്ങി.

നമസ്തേ മാഡം. ഇത് ഹേമ, ഞാൻ രഘു. ശ്രീനി പറഞ്ഞിട്ടു വന്നതാണ്. പുതിയ ഓഫീസിന്റെ ഇന്റീരിയേഴ്സ്….

ആ ഇരിക്കൂ… ആ മുഖത്തൊരു മന്ദസ്മിതം തെളിഞ്ഞു. ഹേമയെ നോക്കിയാണെന്നു മാത്രം. ആന്റിയുടെ നിലപാട് എനിക്കലുകൂലമല്ലെന്നറിഞ്ഞപ്പോൾ ഞാൻ ഹേമയോടു ലീഡു ചെയ്യാൻ പറഞ്ഞു. ഇടയ്ക്ക് ആവശ്യമുള്ളപ്പോൾ മാത്രമിടപെട്ടു. ഒരു മണിക്കൂറിനകം ആവശ്യമുള്ള വിവരങ്ങൾ ശേഖരിച്ചു. മീറ്റിങ്ങിനിടെ ഇടയ്ക്കെല്ലാം മുനവെച്ച നോട്ടങ്ങൾ എന്റെ നേർക്കു തിരിഞ്ഞു!

ഞങ്ങൾ രണ്ടുമൂന്ന് ഓപ്ഷൻസ് തരാം. മാഡത്തിന് തിരഞ്ഞെടുക്കാം. ഞാൻ പറഞ്ഞു. മൂന്നു ദിവസത്തെ സമയം വേണം. ഞങ്ങളൊരു ചെറിയ പ്രസന്റേഷൻ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *