നിറമുള്ള നിഴലുകൾ [ഋഷി]

Posted by

വസുന്ധരാ മാഡം വന്നിരുന്നു… ഒരു ദിവസം ശ്രീനിയുടെ ഓഫീസിൽ കണ്ടപ്പോൾ ഹേമ പറഞ്ഞു.

എന്തു പറഞ്ഞു?

ഹാപ്പിയാണ്. പിന്നെ മാർക്കറ്റിങ്ങിനു വന്നയാളു മുങ്ങിയോന്നു ചോദിച്ചു…

ഓഹോ! എനിക്കിത്തിരി ചൊറിഞ്ഞു വന്നു. ഇതുമാത്രം നോക്കിയാ മതിയോ? വേറേം പണിയൊണ്ടെന്നു പറഞ്ഞില്ലേടീ?

ആ.. അതൊക്കെ നീയങ്ങു നേരിട്ടു പറഞ്ഞാ മതി. ബാക്കിയൊള്ള ഓഫീസിന്റേം പണി വേണ്ടേടാ? ഹേമ ന്യായമായ ചോദ്യമുയർത്തി.

ആ എനിക്കെങ്ങും വയ്യ, ആ തള്ളേക്കാണാൻ. നീയങ്ങൊറ്റയ്ക്കു ചെന്നാ മതി. ഞാൻ പിന്നേം കലിപ്പിലെന്തോ പുലമ്പി.

തള്ളയോ! ഹേമ മൂക്കത്തു വെരലുവെച്ചു. എന്തു സൗന്ദര്യമാടാ അവർക്ക്! ഡ്രെസ്സ് സെൻസ്… ഷേപ്പ്… ക്ലാസ്സ് ലുക്കാണ്. കാട്ടുപോത്ത്! അവളെന്നെ കുറ്റപ്പെടുത്തി.

ഉള്ള് നൃത്തമാടിയെങ്കിലും അവളുടെ മുന്നിൽ പൊട്ടൻ കളിച്ചു.. ശരിയാണെടീ… സുന്ദരിയാണെന്റെ ചേച്ചി… എന്റെ… എന്റെ മാത്രം..

എന്നാലും തിരിച്ചു ഡ്രൈവു ചെയ്യുമ്പോൾ ആ മുഖം മുന്നിലങ്ങനെ തെളിഞ്ഞുവന്നു. സമയം ആറര കഴിഞ്ഞു… വണ്ടി സൈഡിലൊതുക്കി.

മൊബൈലിൽ നമ്പർ വിളിച്ചു… കുറച്ചുനേരത്തെ റിങ്ങിനു ശേഷം… ഇത്തിരി അരിശമുള്ള സ്വരം. എന്തു വേണം?

ഒന്നു കാണാമോ?

എന്തിന്?

ഒന്നു കാണാനാ ചേച്ചീ… ഉള്ളു പിടച്ചിരുന്നെങ്കിലും ഞാൻ സൗമ്യമായ സ്വരത്തിൽ പറഞ്ഞു..

നിശ്ശബ്ദത..എന്തിനാണ്? സ്വരത്തിൽ മൂർച്ച.

ഞാൻ ഫോൺ കട്ടുചെയ്തു. ഒരു നിമിഷം ആലോചിച്ചു. പെട്ടെന്നൊരു ഉൾവിളി.. നേരെ ചേച്ചിയുടെ ഓഫീസിലേക്ക് വിട്ടു.

ഇരുട്ടിയിരുന്നു. സെക്യൂരിറ്റി വന്നു. എന്താ സാറേ?

വസുന്ധര മാഡം വരാൻ പറഞ്ഞിരുന്നു. പോയോ ആവോ? ഞാൻ വളരെ നോർമ്മലായി ചോദിച്ചു.

ലൈറ്റു കണ്ടാരുന്നു സാറേ. ഞാനൊന്നു വിളിച്ചു നോക്കാം.

വെയിറ്റുചെയ്യാൻ പറഞ്ഞു സാറേ.. പുള്ളി തിരികെ വന്നു. ഞാൻ സീറ്റിൽ ചാരിക്കിടന്നു.

മുഖത്തു തഴുകുന്ന തൂവലുകൾ എന്നെയുണർത്തി. കണ്ണു തുറന്നപ്പോൾ എന്നെ നോക്കി അടുത്തിരിക്കുന്ന ചേച്ചി!

ഞാൻ പിടഞ്ഞെണീറ്റു. സോറി ചേച്ചീ! സൈഡിലിരുന്ന കുപ്പിയുമെടുത്ത് വെളിയിലിറങ്ങി. മുഖവും വായും കഴുകി…

നീയെന്തിനാണ് രാത്രിയിൽ ഓഫീസിൽ വന്നത്? എന്താ നിന്റെ വിചാരം? ആ കണ്ണുകൾ രൂക്ഷമായിരുന്നു. ഞാനൊന്നും പറഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *