രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Posted by

ഞാൻ ചിരിയോടെ പറഞ്ഞു .

“ഞാൻ അതിലേറെ ചൂടാ…എണീക്കട അങ്ങോട്ട് “

അവളെന്റെ തല പിടിച്ചു ഉന്തി കൊണ്ട് പറഞ്ഞു .

“ശേ…മഞ്ജുസ് ഇതെന്തോന്ന്..ഓരോ നേരത്തു ഓരോ സ്വഭാവം ആണല്ലോ ..”

ഞാൻ നിരാശയോടെ അവളുടെ മടിയിൽ കിടന്നുകൊണ്ട് പറഞ്ഞു .

“പോടാ….നീ ഓരോന്ന് കാണിച്ചിട്ട് എന്റെ കണ്ട്രോൾ പോവും…എന്തിനാ വെറുതെ “

മഞ്ജു ചിരിയോടെ പറഞ്ഞു .

“ശോ..ഈ റൂമിന്റെ പൈസയും പോയല്ലോ “

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“നീ നാളേം എടുത്തോട .നമുക്ക് നോക്കാം ..”

മഞ്ജു പെട്ടെന്ന് കള്ളച്ചിരിയോടെ പറഞ്ഞു .

“ഏഹ് , സത്യം ആയിട്ടും ?’

ഞാൻ പെട്ടെന്ന് അവളുടെ മടിയിൽ നിന്ന് ചാടി എഴുനീറ്റുകൊണ്ട് അവളെ വിശ്വാസം വരാതെ നോക്കി .

“അതേടാ..പൊട്ടാ “

അവൾ എന്നെ പെട്ടെന്ന് കഴുത്തിലൂടെ ആകൈചുറ്റി കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .

“ഓഹ്..എന്റെ മഞ്ജുസേ..ഉമ്മ “

ഞാനവളുടെ കഴുത്തിൽ സ്നേഹത്തോടെ ചുംബനം നൽകികൊണ്ട് പറഞ്ഞു .

“ഹ ഹ ഹ….അയ്യടാ നിന്റെ സുഖിപ്പിക്കലൊന്നും വേണ്ട…”

മഞ്ജു എന്റെ പുറത്തു കൈകൾ പരതികൊണ്ട് പറഞ്ഞു .

“അതിനു ഞാൻ സുഖിപ്പിച്ചില്ലല്ലോ ..”

ഞാൻ അർഥം വെച്ചെന്നോണം പറഞ്ഞു ..

“പോടാ…”

അത് മനസിലായെന്നോണം മഞ്ജു കുണുങ്ങി ചിരിച്ചുകൊണ്ട് എന്റെ കാതിൽ പതിയെ പല്ലുകൊർത്തു കൊണ്ട് കടിച്ചു .

പെട്ടെന്ന് നേരം വൈകുന്നത് അറിഞ്ഞ അവൾ എന്നെ പുറകിലേക്ക് തള്ളി .

“എന്താ ..?”

ഞാൻ അവളെ അമ്പരപ്പോടെ നോക്കി.

“മതി മതി..വാ പോവാം..ബാക്കി നാളെ “

അവൾ തിടുക്കപ്പെട്ട് എഴുന്നേറ്റുകൊണ്ട് പറഞ്ഞു .

“ആകുറച്ചു നേരം കൂടി ഇങ്ങനെ ഇരിക്കന്നെ “

Leave a Reply

Your email address will not be published. Required fields are marked *