രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Posted by

“ഡാ..കവി…വിട്..ഇതൊന്നും ശരിയാവില്ല..മായ എങ്ങാനും ഉണരുമ്പോ എന്നെ കണ്ടില്ലെങ്കി..”

അവൾ എന്റെ കയ്യിൽ കിടന്നു കുതറികൊണ്ട് പതിയെ പറഞ്ഞു .

“ഒരു പ്രേശ്നവും ഇല്ല…ഇയാളിങ്‌ വന്നേ…”

ഞാൻ അവളെ ബലമായി പിടിച്ചു വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറ്റി. പിന്നെ കതകിൽ ചാരി നിന്നുകൊണ്ട് തന്നെ കുറ്റി ഇട്ടു .

എന്നിൽ നിന്നും അകന്നു മാറിയ മഞ്ജുസ് എന്നെ തുറിച്ചു നോക്കി തൊട്ടു മുൻപിൽ നിൽപ്പുണ്ട് !

“എന്താ ഇങ്ങനെ നോക്കുന്നെ…”

ഞാൻ ചിരിയോടെ അവൾക്ക് നേരെ കൈനീട്ടിയതും മഞ്ജു എന്റെ കൈ തട്ടി മാറ്റി .

“നീ പറ്റിച്ചതാ ലെ “

മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി .

“അങ്ങനെ ഒകെ എന്തിനാ വിചാരിക്കുന്നെ..എനിക്ക് മഞ്ജുസിനെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയല്ലേ..”

ഞാൻ നാണത്തോടെ മുഖം താഴ്ത്തികൊണ്ട് പറഞ്ഞു .

“ശേ..നിന്നെക്കൊണ്ട് ഞാൻ തോറ്റു..”

മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു .പിന്നെ എന്നെ നോക്കി കണ്ണുരുട്ടി.

“എന്തായാലും വന്നില്ലേ ..ഇനി കുറച്ചു കഴിഞ്ഞിട്ട് പോവാന്നെ “

ഞാൻ മഞ്ജുസിനടുത്തേക്ക് നീങ്ങികൊണ്ട് മടിച്ചു മടിച്ചു പറഞ്ഞു .

അവൾ ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു നിന്നു. ആ സമയം കൊണ്ട് ഞാനവളുടെ ഇടം തോളിലേക്ക് എന്റെ വലതു കൈ ചേർത്ത് പിടിച്ചു ..

“കുറച്ചു നേരം….പ്ലീസ്..”

ഞാൻ അവളെ നോക്കി കെഞ്ചി…”

“എടാ..കവി…എനിക്ക് പേടിയാടാ “

അവൾ എന്നെ നോക്കി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു ..

“എന്തിനു..ആരും അറിയില്ല…പിന്നെന്താ..”

ഞാൻ ഇടം കയ്യും അവളുടെ മറുതോളിലേക്ക് ചേർത്ത് പിടിച്ചു .

“എന്നാലും..ഇപ്പോ വേണ്ട കവി…”

അവൾ ചിണുങ്ങ ..

Leave a Reply

Your email address will not be published. Required fields are marked *