മമ്മിയും ആന്റിയും ഞങ്ങളുടെ മുന്നിലായി ഇരുന്നു. ഇതൊന്നും മൈൻഡ് ചെയ്യാതെ ഒരാള് ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു. ഞാനും കഴിക്കാൻ തുടങ്ങി.
” ടാ കുട്ടായി.. നീ പോയി കുളിച്ചു വാ. നേരത്തെ പോയാൽ നേരത്തെ വീട്ടിൽ എത്താം” ക്രിസ്റ്റിയെ നോക്കി ആന്റി പറഞ്ഞു.
” എനിക്ക് വയ്യ മമ്മി. മേലിനൊക്കെ ഒരു വേദന. പപ്പയോട് പറ കൊണ്ടുപോകാൻ..”
അവർക്ക് സംശയം തോന്നാതെ ഇരിക്കാൻ ആകും അവൻ ഇത്ര ഡിമാന്റ് കാണിക്കുന്നത്.
” പപ്പ വരാൻ വൈകുന്നേരം ആകും. അന്നേരമാണോ മാർക്കറ്റിൽ പോകേണ്ടത്. വേദന ഒക്കെ ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരിയാകും .. കഴിച്ചുകഴിഞ്ഞെങ്കിൽ പോയി കുളിച്ചു റെഡി ആയിക്കെ ” എന്ന് പറഞ്ഞ് ആന്റി പോയി. ആന്റിയുടെ അനുസരണ ഉള്ള മകൻ എണീറ്റ് കൈ കഴുകി മുറിയിലേക്ക് പോയി. കുളിക്കാൻ ആയിരിക്കും.
“എന്നതാടി ഇത്ര അത്യാവശ്യമുള്ള സാധനങ്ങൾ ?” അവന്റെ പാത്രമെടുക്കുന്നതിനിടയ്ക്ക് മമ്മി ചോദിച്ചു.
” അത് കുറച്ച് ഇന്നേഴ്‌സ് എടുക്കാൻ ആണ് മമ്മി. ഉള്ളത് ഒക്കെ ടൈറ്റ് ആയി.. ”
” അവൻ കുളിച്ചുവരുമ്പോഴേക്കും റെഡിയായി വാ ”
എന്ന് പറഞ്ഞ് മമ്മി പോയി .
ഞാൻ എണീറ്റ് കൈ കഴുകി മുറിയിലേക്ക് വന്നു. മുടി ഒക്കെ ഉണക്കി കെട്ടി വെച്ചു. ഒരു ചുരിദാർ എടുത്തിട്ടു. വാതിൽ തുറന്ന് പുറത്തിറങ്ങിയതും അതാ അവൻ .
“വാ പോകാം”
എന്ന് പറഞ്ഞവൻ താഴേക്ക് നടന്നു. ഞാൻ അടുക്കളയിൽ ചെന്ന് ഞങ്ങൾ പോകുന്ന കാര്യം രണ്ടമ്മമാരോടുമായി പറഞ്ഞു. മമ്മി എനിക്ക് സാധങ്ങൾ വാങ്ങാനുള്ള പൈസ എടുത്ത് തന്നു. വരുമ്പോൾ മീൻ വാങ്ങി വരാനും പറഞ്ഞു.
ഞാൻ കാർ തുറന്ന് ഫ്രണ്ട് സീറ്റിൽ കേറി ഇരുന്നു. കാറിൽ ഇരുന്നപ്പോൾ മുഴുവൻ എന്റെ കണ്ണ് അവന്റെ മുഖത്തായിരുന്നു.അവൻ എന്നെ നോക്കിയത് പോലും ഇല്ല. ഇനിയിപ്പോ ഞാൻ ഇന്നലെ ഉറങ്ങി പോയതിന്റെ ദേഷ്യം വലതും ആണോ ആവോ. കടയുടെ മുന്നിൽ എത്തിയപ്പോൾ ഞാൻ നിർത്താൻ പറഞ്ഞു. അവൻ കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി. ഞാൻ ഇറങ്ങി ഡോർ അടച്ചു. അവൻ ഇരുന്ന സൈഡിലേക്ക് വന്ന് കാറിന്റെ ഗ്ലാസ് താഴ്ത്താൻ പറഞ്ഞു. അവൻ ഗ്ലാസ് താഴ്ത്തിയതും