രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Posted by

ഞാൻ അവളോട് ചേർന്ന് നിന്നു പതിയെ തിരക്കി .

മഞ്ജുവിന്റെ മുഖം ആകെ ചുവന്നു തുടുത്തിരുന്നു . നല്ല ദേഷ്യമുണ്ട്. കാരണം അജ്ഞാതം ആണെങ്കിലും .

“കാരണം ഒന്നുമില്ല..നീ ഇപ്പൊ പോണുണ്ടോ..അല്ലെങ്കി ഞാൻ എന്തേലും ഒകെ പറയും “

മഞ്ജു ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .

“ഇല്ല..പോണില്ല ..കാരണം അറിഞ്ഞിട്ടേ പോകുന്നുള്ളൂ…ഞാനാണോ കാരണം ?”

ഞാൻ സംശയത്തോടെ തിരക്കി .

“അല്ല…”

മഞ്ജു തറപ്പിച്ചു പറഞ്ഞു .

“പിന്നെ..?’

ഞാൻ തിരക്കി .

“ഒന്നുല്ലേടാ ..വീട്ടില് അച്ഛൻ അമ്മയോടൊക്കെ കാര്യം പറഞ്ഞു . അറിഞ്ഞപ്പോ തന്നെ അമ്മ എന്നെ വിളിച്ചു കുറെ വഴക്കു പറഞ്ഞു ..ഞാൻ അങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു..മുട്ടൻ വഴക്കാ”

മഞ്ജു നിരാശയോടെ പറഞ്ഞു .

“ആണോ ?”

ഞാൻ പതിയെ തിരക്കി .

“മ്മ്…”

അവൾ എന്നെ നോക്കി വിഷമത്തോടെ തലയാട്ടി .

“ഇനിയിപ്പോ എന്ത് ചെയ്യും “

ഞാൻ അവളോടായി തിരക്കി..

“എനിക്കറിഞ്ഞൂടാ ..നാശം..ഉള്ള സമാധാനം കളയാനായിട്ട് “

മഞ്ജുസ് കാലു നിലത്തിട്ടു ചവിട്ടികൊണ്ട് പറഞ്ഞു .

“ഹാ..എന്തൊക്കെയാ പറയണേ ..അമ്മയല്ലേ “

ഞാനവളുടെ ദേഷ്യം കണ്ടു അന്തം വിട്ടു.

“എന്ന് വെച്ചു..അവർക്കൊക്കെ അവരുടെ കാര്യം മാത്രേ ഉള്ളൂ ..എന്റെ ഇഷ്ടം ഒന്നും അറിയണ്ട..”

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“മ്മ്…”

Leave a Reply

Your email address will not be published. Required fields are marked *