“മതിയെടാ..മതിയെടാ..ആവശ്യത്തിന് ആയി…”
അവൾ ചിരിയോടെ തന്നെ പറഞ്ഞു .
“ഓ..എന്ന മതി..”
ഞങ്ങൾ കൊട്ടലൊക്കെ നിർത്തിക്കൊണ്ട് പറഞ്ഞു.
“വേണേൽ ഇനി മഞ്ജു ടീച്ചറെ കുറിച്ച് പാടിക്കോ…”
മായ മഞ്ജുസിനെ നോക്കികൊണ്ട് പറഞ്ഞു .
“അത് വേണ്ട മിസ്സെ..അത് വേറെ ലീഗ് ആണ് ..”
ഞാൻ അവളുടെ തലയ്ക്കു കൈകൊടുത്തുള്ള ഇരുത്തം നോക്കികൊണ്ട് പറഞ്ഞു. ഫുഡ് വരാൻ വൈകുന്ന ദേഷ്യം അവർക്കും ഞങ്ങൾക്കുമെല്ലാം ഉണ്ട്..
“അത് സാരമില്ല…നിങ്ങള് പാടിക്കോ..”
മായ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു..
“അതിനു മഞ്ജു മിസ്സിന്റെ പേര് വെച്ച് പാട്ടില്ലല്ലോ..”
ശ്യാം ചിരിയോടെ പറഞ്ഞു..
“പിന്നെ ഉള്ളത് പഴയ പാട്ടാ..”മഞ്ജുഭാഷിണി ….”
എന്ന് ഞാൻ അവളെ നോക്കി ഈണത്തിൽ പാടിയതും അവൾ തല ചെരിച്ചു ഗൗരവത്തിൽ എന്നെ നോക്കി. മായ മിസ് അത് കണ്ടു ചിരിക്കുന്നുണ്ടെങ്കിലും മഞ്ജു നോക്കിയപ്പോൾ ഞാൻ ബാക്കി പാടാൻ വന്നത് വിഴുങ്ങി. ഞങ്ങളുടെ കുട്ടിക്കളി അവൾക്കത്ര രസിക്കുന്നില്ലെന്നു അവളുടെ നോട്ടം കണ്ടപ്പോൾ എനിക്ക് ഡൌട്ട് അടിച്ചു .
ഞാൻ അതോ ഇനി അവളെ കുറിച്ച് പാടിയതുകൊണ്ടോ എന്തോ. നേരത്തെ ഞങ്ങള് മായ മിസിനെ ടീസ് ചെയ്യുമ്പോ അവൾ ചിരിക്കുന്നുണ്ടായിരുന്നു .
എന്തായാലും ഞങ്ങൾ നിർത്തി. അതോടെ ഫുഡ് ഉം വന്നു . പിന്നെ ശ്രദ്ധ ഒകെ വിശപ്പ് അടക്കുന്നതിലായി .ഇടയ്ക്കു മായ ടീച്ചർ ഓരോ വിശേഷം തിരക്കും . ഞങ്ങൾ അതിനു മറുപടിയും പറയും . ഞങ്ങൾ മുൻപ് പത്താം ക്‌ളാസ് ടൈമിൽ ട്യൂഷൻ പോയ കാലം തൊട്ടേ ഞങ്ങളെ പഠിപ്പിച്ചിരുന്ന ആളാണ് മായ . പിന്നെ ലെക്ച്ചർ ആയി പോസ്റ്റിങ് കിട്ടിയപ്പോഴും ഞങ്ങൾ പഠിക്കുന്ന കോളേജിൽ തന്നെ കിട്ടി . അതുകൊണ്ട് നല്ല കമ്പനി ആണ്. എന്റെ അമ്മയുടെ ഫ്രണ്ടിന്റെ മകൾ കൂടിയാണ് മായ മിസ്. അതുകൊണ്ട് എന്നെ വല്യ കാര്യം ആണ് . ഞാൻ ചെറുപ്പത്തിലേ അവരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട് .
കോളേജ് ടൈമിൽ മായ മിസിന് ഒരു ലവ് അഫ്ഫയർ ഉണ്ടാരുന്നു. ആ പയ്യൻ തേച്ചിട്ടു പോയതിൽ പിന്നെ കല്യാണം ഒന്നും വേണ്ടെന്നു പറഞ്ഞു ഒറ്റ കാലിൽ നിൽപ്പാണ് . വീട്ടുകാരൊക്കെ നിർബന്ധിച്ചിട്ടും അമ്പിനും വില്ലിനും അടുക്കുന്നില്ല . ഞാനും ശ്യാമും ഇടക്കൊക്കെ അതുപറഞ്ഞു കളിയാക്കറും ഉണ്ട്.
മഞ്ജുസിനു ഈ കാര്യം ഒന്നും അറിയാത്തതുകൊണ്ടാണോ എന്തോ ഞങ്ങളുടെ സംസാരത്തിലെ അടുപ്പം കണ്ടു അവൾ സംശയത്തോടെ നോക്കുന്നുണ്ട് .
അവൾ മായയോടും കാര്യം തിരക്കി .