രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Posted by

മഞ്ജുസ് അന്തം വിട്ട് വാ പൊളിച്ചു എന്നെ നോക്കി. ഞാൻ കണ്ണിറുക്കി കാണിച്ചതും അവൾ എന്റെ ഇടം കവിളിൽ പതിയെ ഒരടി തന്നു ..പിന്നെ തുടയിൽ നിന്നും മൊബൈൽ എടുത്ത് കയ്യിലേക്ക് പിടിച്ചു .

അതോടെ ഞാൻ കൈ പിൻവലിച്ച് അവളെ നോക്കി ചിരിച്ചു കൊണ്ട് ഇടം കവിൾ തഴുകി ഇരുന്നു .

“ഞാൻ ഉണ്ടല്ലോ ചെക്കാ ..”

മഞ്ജു ചുറ്റും കണ്ണോടിച്ചു എന്നെ നോക്കി ദേഷ്യപ്പെട്ടു. ഞാൻ ഇളിച്ചു നിക്കുന്നത് കണ്ടതോടെ അവളുടെ ദേഷ്യവും കൂടി .

അവളെന്നെ പിടിച്ചു തള്ളി..പക്ഷെ ഇത്തവണ ഞാൻ അവളെയും ചേർത്ത് പിടിച്ചാണ് സീറ്റിലേക്ക് ചെരിഞ്ഞത്… സീറ്റിലേക്ക് വീണ എന്റെ ദേഹത്തേക്ക് മഞ്ജുസും വീണു…പേടിയും വെപ്രാളവും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ ശബ്ദിച്ചില്ല…ഞങ്ങളുടെ നിശ്വാസം പര്സപരം മുഖത്തടിച്ചു ! മഞ്ജുസിന്റെ മനസു വേണ്ട വേണ്ട എന്ന് പറയുന്നുണ്ടെങ്കിലും അവളെന്നെ തന്നെ നോക്കി ചുണ്ടു വിറപ്പിച്ചുകൊണ്ട് അങ്ങനെ തന്നെ കിടന്നു ..

അവളുടെ ദേഹം എന്നിലേക്കമര്ന്നു തുടങ്ങിയിരുന്നു .

പെട്ടെന്ന് മുൻസീറ്റിൽ ഇരുന്നു മായേച്ചി ഒന്ന് ചുമച്ചതും മഞ്ജുസ് സ്വിച്ച് ഇട്ട പോലെ പഴയ പൊസിഷനിലേക്ക് മാറി !

“ഹോ…ദൈവമേ “

അവൾ പതിയെ പറഞ്ഞു എരിവ് വലിക്കുന്ന പോലെ ഭാവിച്ചു സീറ്റിലേക്ക് ചാരി കിടന്നു ഉറങ്ങുന്ന ഭാവം നടിച്ചു . എനിക്കതു കണ്ടപ്പോൾ ചിരി പൊട്ടി. ഞാൻ മായേച്ചിയെ എത്തി നോക്കി..ഉറക്കത്തിലെപ്പോഴോ ചുമച്ചതാണ് പാവം !

ഞാൻ തിരിച്ചു സീറ്റിലേക്ക് ചാരി മഞ്ജുസിനെ നോക്കി .

“ഉറക്കത്തിലാ…”

ഞാൻ പതിയെ പറഞ്ഞു .

“മ്മ്…”

മഞ്ജുസ് പതിയെ മൂളി.

“ഒരുമ്മ താ മഞ്ജുസേ “

ഞാൻ അവളോട് ചേർന്ന് ഇരുന്നുകൊണ്ട് തിരക്ക്കി..

“പോടാ…അതൊന്നും പറ്റില്ല “

അവൾ സ്വകാര്യം പറയും പോലെ പറഞ്ഞു .

“പ്ലീസ്..ഒരെണ്ണം….ഉറങ്ങാൻ പോവല്ലേ പ്ലീസ്….”

ഞാൻ കെഞ്ചി നോക്കി..

“പറ്റില്ല…”

അവൾ തീർത്തു പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *