“ആഹ്….ഹാ ഹ “
ഞാൻ പതിയെ ഞെരങ്ങി വയറും പൊത്തിപിടിച്ചു അവളെ നോക്കി .
മഞ്ജുസ് എന്റെ ചെരിഞ്ഞിരുന്നു മുഖം വീർപ്പിച്ചു .
ഇനി വല്ലോം കാണിച്ച അവള് ഇടിച്ചു ഷേപ്പ് മാറ്റും എന്ന ഭാവം ഉണ്ട് ആ നിർത്തത്തിൽ!
ഞാൻ ചിരിയോടെ എഴുനേറ്റു…അങ്ങനെ വിട്ടുകൊടുക്കുന്ന പ്രേശ്നമില്ല..മിനിമം ഒരു ലിപ്‌ലോക് വാങ്ങിയിട്ടേ ഉറങ്ങാൻ നോക്കൂ !
ഞാൻ വീണ്ടും എഴുന്നേറ്റിരുന്നു . അവളെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്.
“ഇയാളെന്താ ഇങ്ങനെ ..”
ഞാൻ എഴുനേറ്റ് മഞ്ജുസിന്റെ ഇടം കയ്യിൽ പിടിച്ചു തഴുകികൊണ്ട് ചോദിച്ചു .
“നിനക്കെന്താ ചെക്കാ…എടാ ഇത് ബസ് അല്ലെ “
അവൾ ശബ്ദം താഴ്ത്തി നിസഹായതയോടെ പറഞ്ഞു .
“അതുകൊണ്ട് ?”
ഞാൻ ചിരിയോടെ തിരക്കി .
“ദേ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് “
മഞ്ജു ദേഷ്യപെട്ടുകൊണ്ട് എന്റെ കൈ തട്ടിമാറ്റി .
“എവിടെയാ ചൊറിച്ചിൽ ..ഞാൻ മാന്തി തരാം “
ഞാൻ അർഥം വെച്ചെന്നോണം അവളെ നോക്കി വഷളൻ ചിരിയുടെ അകമ്പടിയോടെ പറഞ്ഞു .
“നീ എന്റെ കയ്യിന്നു വാങ്ങും..ഉറപ്പാ “
മഞ്ജു എന്റെ കാലിൽ ചവിട്ടികൊണ്ട് പറഞ്ഞു. അവള് ഷൂ ഇട്ടു വന്നതുകൊണ്ട് നല്ല വേദന ആണ് ചവിട്ടിനൊക്കെ. പക്ഷെ അവളെ ദേഷ്യം പിടിപ്പിക്കുന്നത് എനിക്കിഷ്ടമുള്ള വിനോദം ആയതുകൊണ്ട് അതൊക്കെ ഞാൻ ക്ഷമിക്കും .
“ഓ..എന്ന ഞാൻ ഒന്നും ചെയ്യുന്നില്ല ..സമാധാനം ആയിട്ട് ഇരുന്നോ “
ഞാൻ സ്വല്പം വിഷമം അനഭിനയിച്ചു പറഞ്ഞു കൊണ്ട് വിന്ഡോ സൈഡിലേക്ക് മുഖം ചെരിച്ചു നീങ്ങി ഇരുന്നു . അവൾ എന്നെ സംശയത്തോടെ നോക്കി . മഞ്ജു എന്നെ സമാധാനിപ്പിക്കാൻ വരുമെന്ന എന്റെ പ്രതീക്ഷ ഒകെ തെണ്ടി തെറ്റിച്ചു.
അവൾ ഒരു കൂസലും ഇല്ലാതെ മൊബൈൽ നോക്കി ഇരിപ്പാണ്. ഞാൻ ഇടക്കു തിരിഞ്ഞു നോക്കിയപ്പോൾ എല്ലാം മനസിലായെന്ന പോലെ ഒരു വളിഞ്ഞ ചിരിയും പാസ്സാക്കി ..