രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Posted by

“നോക്കട്ടെ…ഇവള് കളിക്കുമോന്നു…”

മായേച്ചി എന്നെ നോക്കി ചിരിയോടെ പറഞ്ഞു. അജീഷ് സാറും പ്രകാശ് സാറുമെല്ലാം മഞ്ജുസ് എന്താണ് ചെയ്യാൻ പോകുന്നതെന്ന ഭാവത്തിൽ പുറകിലോട്ട് തിരിഞ്ഞു ഇരിപ്പുണ്ട്..

പാട്ടു മാറി “കെട്ടിപുടി കെട്ടിപുടി ഡാ ” ആയതും കളിയ്ക്കാൻ വന്ന മഞ്ജുസിനു നാണം വന്നു. അതിന്റെ ട്യൂൺ വന്നപ്പോഴേ അറിയാവുന്ന പിള്ളേരും ചിരി തുടങ്ങിയിരുന്നു …

“ശേ..ആ സോങ് മാറ്റാൻ പറ “

മഞ്ജു നാണത്തോടെ വിളിച്ചു പറഞ്ഞു സീറ്റിന്റെ സൈഡിൽ ചാരി നിന്നു..

“അത് കിടുക്കൻ പാട്ട മിസ്സെ ..എന്തിനാ മാറ്റുന്നെ “

എന്ന് ഞാൻ ഫ്രണ്ടിലിരുന്നു വിളിച്ചു പറഞ്ഞു .

“എന്ന നീ വന്നു കളിച്ചോ ഡാ “

മഞ്ജുസ് അതിനു മറുപടി ആയി ചൂടായി കൊണ്ട് പറഞ്ഞു .

അത് കേട്ട് ബസ്സിലുള്ള ഒരുവിധപെട്ടവരൊക്കെ ചിരിച്ചു .

അതോടെ ബസ്സിൽ സോങ് മാറ്റി . പിന്നെ വന്നത് ഏതോ ഇംഗ്ലീഷ് ബീറ്റ് സോങ് ആണ്. ഡിജെ സോങ് പോലെ വരികളൊന്നും അറിയത്തില്ല !

ആ സോങ് വന്നതോടെ എല്ലാവരും കൂക്കുവിളി ആയി മഞ്ജുസിനെ കൈകൊട്ടി പ്രോത്സാഹിപ്പിച്ചു..

ഞാനും മായ മിസ്സും മുഖത്തോടു മുഖം നോക്കി മഞ്ജുസിനെ തിരിഞ്ഞു നോക്കി . പാട്ടു പ്ളേ ചെയ്തു തുടങ്ങിയാൽ ഒന്ന് കയ്യും കാലും അനക്കി തിരിച്ചു വരുമെന്ന് കരുതിയ മഞ്ജുസ് ഞങ്ങടെ ഞെട്ടിച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അവിടെ കിടന്നു തുള്ളി കളിയ്ക്കാൻ തുടങ്ങി..

“അഹ്..ആഹാ..ആപ്പ് ആപ്പ് …മഞ്ജു മിസ് “

പുറകിലിരുന്നു ഓരോരുത്തന്മാർ കയ്യടിച്ചു അവളെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. ഇതെന്ത് കൂത്ത് എന്ന ഭാവത്തിൽ ഞാനവളെ നോക്കി ..

കൈ രണ്ടും ഇടുപ്പിൽ കുത്തി അരകെട്ടു ഇളക്കി ഒരു മടിയും കൂടാതെ അവിടെ നിന്നു കുത്തി മറയുന്നുണ്ട് .ഇടക്കു വണ്ടി പാളുമ്പോൾ ബാലൻസ് ചെയ്യാൻ പാട് പെടുന്നുണ്ടെങ്കിലും കക്ഷി ഡാൻസ് നിർത്തുന്നില്ല.

ഇടക്കു കമ്പനിക്ക് ചെറുക്കന്മാരും കൂടെ കൂടും..അവരുടെ കൈപിടിച്ചൊക്കെ മഞ്ജുസ് ചുവടു വെക്കുന്നുണ്ട്.
കുറച്ചു കഴിഞ്ഞതോടെ ഒരു കൂട്ടത്തിനു നടുവിലായി മഞ്ജു ! അതോടെ ഞങ്ങൾക്ക് അവളെ കാണാൻ കൂടി പറ്റാതായി ..

ഇംഗ്ലീഷ് പാട്ടും കഴിഞ്ഞു “ഷീല ഷീല കീ ജവാനി ” എന്ന ഹിന്ദി ഐറ്റം സോങ് കൂടി വന്നതോടെ മഞ്ജുസ് ഫുൾ പാർട്ടി മൂഡ് ആയി ..അവൾ കളിക്കുന്നത് കണ്ട് ധൈര്യമായ പെൺകുട്ടികളും അതോടെ കളത്തിൽ ഇറങ്ങി..

പിന്നെ ബസ് ഇടിച്ചു പൊളിക്കുക എന്ന ലക്ഷ്യത്തോടെ ആയി ഡാൻസും പാട്ടുമൊക്കെ! സർവം ബഹളമയം ആയിരുന്നു കുറച്ചു നേരം !

“നീ കൂടുന്നില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *