രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Posted by

“ചുമ്മാ..ചൂടാവല്ലേടെ…”

അവൻ ഞങ്ങളുടെ രണ്ടാളുടെയും വയറിനിട്ടു പതിയെ കുത്തികൊണ്ട് പറഞ്ഞു .

“ഓ ഇല്ല..ഇയാള് ചെന്ന് വിപ്ലവം പ്രസംഗിക്ക് ..പിള്ളേരൊക്കെ ഉഷാറാവട്ടെ…ഊരിപ്പിടിച്ച പടവാളും രക്തം ചിന്തിയ കലാലയങ്ങളും ..”

ഞങ്ങൾ സുരേഷിനെ കളിയാക്കി .

“മതിയെടെ മതിയെടെ…നീ വിമതൻ ആയോണ്ട് ഞാനൊന്നും പറയുന്നില്ല…”

സുരേഷ് ഉം കളി ആയി പറഞ്ഞു . ഞങ്ങൾ അങ്ങനെ ഒന്നും രണ്ടും പറഞ്ഞു നിൽക്കെ വേറെയും സഖാൻക്കന്മാരെ സുരേഷിന് കമ്പനി ആയി കിട്ടി. അതോടെ മൂപ്പര് ബസ്സിനുള്ളിലേക്ക് കയറി .

എല്ലാ ഇടത്തും കാണും , ഇനി എത്ര വല്യ പാർട്ടി അനുഭാവി ആണെങ്കിലും കൂട്ടുകാര് കളിയാക്കിയാൽ മറിച്ചൊന്നും പറയാതെ എന്ജോയ് ചെയ്യുന്നവർ , അങ്ങനെയുള്ള ഒരാളാണ് സുരേഷ് !

ഞങ്ങൾ വീണ്ടും കാത്തു നിൽക്കെ ഓരോരുത്തരായി വന്നു . ഞങ്ങളുടെ തന്നെ ക്ലാസ്സിലെ പെൺകുട്ടികളും എത്തിത്തുടങ്ങി..

“കവിൻ വരുന്നില്ലേ ..ശ്യാം…പോരുന്നില്ലേ..”

ഓരോരുത്തർ ഞങ്ങൾ കയറാതെ നിൽക്കുന്നത് കണ്ടു തിരക്കും..ഇപ്പൊ വരാം , ഇപ്പൊ വരം എന്ന് പറഞ്ഞു ഞങ്ങൾ അവിടെ തന്നെ നിൽക്കും . ഞങ്ങളുടെ നിൽപ്പിനു വേറെ ഉദ്ദേശം ഉണ്ട്. മഞ്ജുസ് ഇതിൽ ഏത് ബസ്സിൽ കയറുന്നോ ഞാനും ആ ബസ്സിൽ കയറും . അത് കണ്ടു പിടിക്കാനുള്ള നിൽപ്പ് ആണ്. മിക്കവാറും ഞങ്ങൾ നിൽക്കുന്ന ബസ്സിൽ തന്നെയാണ് കയറാൻ സാധ്യത..കാരണം ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ കൂടുതൽ പേരും ആ ബസ്സിൽ ആണ് .

അങ്ങനെ നിന്നു മൊബൈലിൽ സമയം നോക്കി നിൽക്കെ ബസ്സിൽ ആഘോഷങ്ങൾ തുടങ്ങി. കലപില ശബ്ദങ്ങളും പാട്ടും കൂത്തും ഒക്കെ ആയി വണ്ടി പുറപ്പെടും മുൻപേ ഫുൾ മൂഡ് ഓണായിരുന്നു. ഞങ്ങൾക്കും പോയി ജോയിൻ ചെയ്യണം എന്നൊക്കെയുണ്ട്. പക്ഷെ കടിച്ചു പിടിച്ചു നിന്നു .

അപ്പോഴേക്കും ഞങ്ങളുടെ കാഴ്ച്ചയിൽ മഞ്ജുസിനെ സ്വിഫ്റ്റ് കാർ തെളിഞ്ഞിരുന്നു. ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ട് ആ കാര് കോളേജിലേക്കുള്ള വഴിയിലേക്ക് കടന്നു വേഗത്തിൽ നീങ്ങി . മായ മിസ്സിനെ പിക് ചെയ്തുകൊണ്ടാണ് മഞ്ജുസ് വരുന്നത് . കാർ അതിവേഗം പാർക്കിങ്ങിലേക്കെത്തി.

പിന്നാലെ സൈഡ് സീറ്റ് തുറന്നു മായ മിസ് അല്ലെങ്കിൽ മായേച്ചി ഇറങ്ങി . ഒരു ബ്ലാക് ആൻഡ് വൈറ്റ് ചുരിദാർ ആണ് വേഷം . പുറത്തു ഒരു സാമാന്യം വലിയ ലഗേജ് ബാഗ് തൂക്കിയിട്ടുണ്ട്. മായേച്ചി ഇറങ്ങിയതും ഞാൻ കൈവീശി ഇവിടുണ്ട് എന്ന ഭാവത്തിൽ കാണിച്ചു.

അവളും തിരിച്ചു കൈവീശി . അതിനു പിന്നാലെ ഡ്രൈവിംഗ് സീറ്റ് തുറന്നു മഞ്ജുവും ഇറങ്ങി . അവളുടെ ഡ്രസിങ് സ്റ്റൈൽ കണ്ടു ഞാൻ ഒന്ന് അന്തം വിട്ടു .നീല ജീൻസും , കറുത്ത ടോപ്പും ആണ് വേഷം . അതിനു മീതെ ഒരു ഓവർ കോട്ട് പോലെ ബ്രൗൺ നിറത്തിലുള്ള ലെതർ ജാക്കെറ്റും ഉണ്ട് ! കാലിൽ ചെരുപ്പിനു പകരം ഷൂ ആണ് !

Leave a Reply

Your email address will not be published. Required fields are marked *