“അതൊക്കെ ഞാൻ ശരിയാക്കാം…ഇപ്പൊ എന്നെ വീട്ടിൽ കൊണ്ടാക്കിക്കെ”
ഞാൻ മൊബൈലിൽ നോക്കി സമയം വൈകി എന്നെ ഭാവത്തിൽ അവളെ നോക്കി .
“അയ്യടാ….ഞാൻ നിന്റെ ഡ്രൈവർ ആണല്ലോ …വേണെങ്കി ബസ്സിന് പോടാ “
അവൾ പെട്ടെന്ന് പതിവ് മഞ്ജുസിന്റെ സ്പിരിറ്റ് വീണ്ടെടുത്തുകൊണ്ട് പറഞ്ഞു .
“അതെന്ന പണിയാ മഞ്ജുസേ ?”
ഞാൻ അവളെ നോക്കി കൊഞ്ചി.
“ആഹ്..ഇപ്പൊ ഇത്രേ സൗകര്യം ഉള്ളു…ഇറങ് ഇറങ്ങു …”
അവളെന്നെ ഉന്തി തള്ളി .
“കാര്യം ആയിട്ട ? ഞാൻ പിണങ്ങും ട്ടോ “
ഞാൻ അവളെ ചരിഞ്ഞ് നോക്കികൊണ്ട് പറഞ്ഞു .
“അത് സാരല്യ..നിന്റെ പിണക്കം ഒകെ ഞാൻ പിന്നെ സൗകര്യം പോലെ മാറ്റിക്കോളാം”
അവൾ തീർത്തു പറഞ്ഞു .
“ശേ..കഷ്ടം ഉണ്ട് ട്ടോ “
ഞാൻ നിരാശയോടെ ഡോർ തുറന്നുകൊണ്ട് പറഞ്ഞു .
മഞ്ജുസേ അതുകണ്ടു അടക്കി ചിരിച്ചു .
“ഡാ…സോറി..ഞാൻ വേറെ വഴിക്കാ ..നീ ഇവിടന്നു പോവില്ലേ ..അതോ ഇനി കൊണ്ട് വിടണോ “
ഞാൻ ഇറങ്ങി കഴിഞ്ഞപ്പോൾ പഞ്ച പാവം ആയി വീണ്ടും ചോദിച്ചു .
“വേണ്ട..മഞ്ജുസ് പൊക്കോ..ഞാൻ ചുമ്മാ പറഞ്ഞതാ…”
ഞാൻ ചിരിച്ചുകൊണ്ട് ബാഗ് എടുത്തു തോളിലിട്ട് അവൾക്കു ടാറ്റ നൽകി.
അവൾ തിരിച്ചു കൈവീശി കാണിച്ചു കൊണ്ട് കാര് ഓടിച്ചു പോയി . മഞ്ജുസിന്റെ കാർ കണ്ണിൽ നിന്നും മായും വരെ ഞാനതു നോക്കി നിന്നു. പിന്നെ ബസ് പിടിച്ചു വീട്ടിലേക്ക് പോയി . പിന്നെയും ഒന്ന് രണ്ടു ദിവസങ്ങൾ നീങ്ങി , മഞ്ജുസിന്റെ അമ്മയെ അവൾ ഒരുവിധം പറഞ്ഞു നിർത്തിയിട്ടുണ്ട് . എല്ലാം ഇനി നേരിൽ കാണുന്ന ദിവസം പറയാമെന്നും ഫോണിൽകൂടി സംസാരിക്കാൻ താല്പര്യമില്ലെന്നും മഞ്ജുസ് തീർത്തു പറഞ്ഞു .
മഞ്ജുസിന്റെ അച്ഛൻ ആയിരുന്നു ഞങ്ങൾക്ക് ആകെയുള്ള പിടിവള്ളി .