അടുക്കളയിലേക്ക് പോയി… ഞാന്‍ കാപ്പി കുടിക്കാന്‍ തുടങ്ങി….
ഒരു 6:20 ആയപ്പോള്‍ അച്’നും സോണിയയും കൂടി വീട്ടില്‍ വന്നു…. അച്’ന്‍ താഴത്തെ മുറിയിലേക്കും സോണിയ മുകളിലെ
ഞങ്ങളുടെ മുറിയിലേക്കും പോയി… സോണിയ ഇന്ന് വലിയ സന്തോഷത്തില്‍ ആയിരുന്നു…. അവളുടെ പോക്ക് കണ്ടപ്പോള്‍
ഞാനും അവളുടെ പുറകെ മുറിയിലേക്ക് പോയി…. അവള്‍ വന്നപാടെ മുറിയിലെ അവളുടെ കട്ടിലില്‍ കയറി കിടന്നു… വാതില്‍
അടച്ചിരുന്നില്ല… ഞാന്‍ ചിന്തിച്ചു…. സാധാരണ മുറിയില്‍
കയറിയാലുടന്‍ വാതിലടക്കുന്ന ഇവള്‍ക്ക് ഇന്നെന്തു പറ്റി…
ഞന്‍… ‘ഇന്നെന്തു പറ്റി വലിയ സന്തോഷത്തിലാണല്ലോ….” ഞാന്‍ മുറിയില്‍ കയറിയ ഉടനെ ചോദിച്ചു…
സോണിയ… ‘അതെന്താ എനിക്ക് സന്തോഷിച്ച് കൂടെ… കറുമ്പന്
എന്റെ സന്തോഷം സഹിക്കുന്നില്ലെ….”
അതും പറഞ്ഞ് അവള്‍ ചിരിക്കാന്‍ തുടങ്ങി….
ഞാന്‍… ‘പോടി മണ്ടിപെണ്ണെ… ഞാന്‍ വെറുതെ ചോദിച്ചതാ…. പറയാന്‍ താല്‍പര്യമില്ലെങ്കില്‍ വേണ്ട… നീ എന്താ എന്ന് വെച്ചാ ചെയ്‌തോ….”
സോണിയ…. ‘ഹോ… അപ്പോഴേക്കും പിണങ്ങിയോ…. എന്റെ പ്രിയ സോദരാ….”
ഞാന്‍…. ‘നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ…. ഇന്ന് ഇത്ര സ്‌നേഹത്തോടെ…. എന്റെ പ്രിയ സോദരാ എന്നൊക്കെ….”
സോണിയ… ‘എന്താ നീ എന്റെ പ്രിയ സോദരനല്ലെ…”
ഞാന്‍…. ‘നീ കളിക്കാതെ കാര്യം പറയമെങ്കില്‍ പറ….” സോണിയ…. ‘ അത്… അത് പിന്നെ…”
ഞാന്‍… ‘എന്തെ… ഇപ്പോളെന്താ മോളേ വാക്കുകള്‍ക്കൊരു മുറിവൊക്കെ…. ഇത്രയും നേരം സന്തോഷിച്ചിരുന്ന ആള്‍ പെട്ടന്ന്
ഞാനെന്തോ കള്ളത്തരം പിടിച്ച പോലെ പേടിക്കുന്നു… ”
സോണിയ… ‘പേടിയോ… ആരെ പേടി…”
ഞാന്‍… ‘വെറുതെ പറഞ്ഞതാണെ…”
സോണിയ… ‘പ്രത്യേകിച്ച് ഒന്നും ഇല്ല… നോട്ട്‌സ് എല്ലാം റെഡിയായി…
അതിന്റെ സന്തോഷമാണ്…. കവിത നല്ലവണം എന്നെ സഹായിച്ചു….
അത്രേ ഉള്ളു….”
ഞാന്‍… ‘അതു ശരി… എന്നാ നീ ഇനി എന്നെ സഹായിക്ക്… ” സോണിയ…. ‘പോടാ…. ഞാന്‍ ആരെയും സഹായിക്കാന്‍
പോകുന്നില്ല…. മുഴുവന്‍ സമയവും വീഡിയോ ഗൈം കളിച്ചിരിപ്പാണ് പണി…. പടിക്കാന്‍ ഒരു താല്‍പര്യവുമില്ല…. എന്നിട്ട് എന്റെ സഹായം വേണം…. നീ ആ കളിക്കുന്ന സമയതിന്റെ കുറച്ച് ഭാഗം പഠിക്കാന്‍
ചിലവാക്കിയാല്‍ എത്ര നന്നായേനെ….”