അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Posted by

അവളുടെ ശബ്ദം അല്പ്പം ഉച്ചത്തിലായി..
“അല്ല നീ ഇപ്പൊ ഇവിടെ കാഴ്ച വച്ച ഈ സീനിന്റെ ഉദേശം എന്താ…നിനക്ക് നാണമാകില്ലേ ഇങ്ങനെ കാമം കഴുതയെ പോലെ കരഞ്ഞു തീര്‍ക്കാന്‍…നീ ഒരു പെണ്ണല്ലേ..ഛെ….”
“ഹരി…ഞാന്‍ അങ്ങനെ വഴിയില്‍ പോകുന്നവരോടൊന്നും”
അത് പറഞ്ഞു മുഴുമിക്കും മുന്നേ ഹരി അവളെ തടഞ്ഞു..
“നീ ആര്‍ക്കൊക്കെ എന്തൊക്കെ കൊടുക്കുന്നുണ്ട് എന്ന് നോക്കലല്ല എന്‍റെ ജോലി…പിന്നെ ഇത്രേം നേരം നിന്‍റെ ഈ പ്രകടനം കണ്ടിട്ടും എനിക്ക് ഒരു കോപ്പും വന്നില്ലങ്കില്‍ അതില്‍ നിന്നും നീ മനസിലാക്കണം നിന്നോട് ഒരു മുള്ള് മുരിക്കിനോട് തോന്നുന്ന വികാരം പോലും എനിക്ക് തോന്നുന്നില്ല എന്ന്..മനസിലായോ….മേലാല്‍ ഇതുപോലുള്ള ഡ്രാമ കൊണ്ട് എന്‍റെ മുന്നില്‍ വന്നാല്‍ ഇ ഹരി ആരാന്നു നീ അറിയും”
ഹരി അത് പറഞ്ഞുകൊണ്ട് അവിടെ നിന്നും പോകാന്‍ ഭാവിച്ചു
“ഓ നിനക്ക് പിന്നെ അഞ്ജലി കിടന്നു തന്നാലെ വല്ലതും പോകത്തോള്ളയിരിക്കും”
അത് പറഞ്ഞു തീര്‍ന്നതും ഹരി മരിയയുടെ കരണം പുകച്ചു ഒരെണ്ണം കൊടുത്ത്…അടി കിട്ടിയ മുഖം പൊത്തി പിടിച്ചു അവള്‍ രൗദ്ര ഭാവത്തോടെ അവനെ നോക്കി ..
“മര്യാദക്ക് സംസാരിക്കണം..നീ ഒരു പെണ്ണാണ് അപ്പോള്‍ മറ്റൊരു പെണ്ണിനെ കുറിച്ച് വേണ്ടാത്തത് പറയരുത്..പിന്നെ ഈ അടി കിട്ടിയ കാര്യം ആരോടും പറയണ്ട നാണക്കേട്‌ നിനക്ക് തന്ന”
“നീ..നീ അവള്‍ക്കു വേണ്ടി എന്നെ തല്ലിയല്ലേ…നോക്കിക്കോ നീ അവളുടെ കൂടെ മനസമാധാനത്തോടെ ജീവിക്കില്ല..അതിനു ഞാന്‍ സമ്മതിക്കില്ല…ഈ ലോകത്ത് നീ ഒരു പെണ്ണിനെ അനുഭവിക്കുന്നുണ്ടെങ്കില്‍ അതെന്ന ആയിരിക്കും കണ്ടോ”
അത് പറഞ്ഞു അവനെ വീണ്ടും ദേഷ്യത്തോടെ നോക്കി അവള്‍ അവിടെ നിന്നും നടന്നു പോയി….ഹരി അല്‍പ്പം നേരം അവളുടെ പോക്ക് നോക്കി നിന്നു പിന്നീട് ലൈബ്രറിയിലേക്ക് പോയി…
പടപേടിച്ച്‌ പന്തളത്ത് ചെന്നപ്പോള്‍ പന്തളം സുഗുണന്റെ ഗാനമേള എന്നാ അവസ്ഥ ആയിരുന്നു ഹരിക്ക്…മരിയ കഴിഞ്ഞപ്പോള്‍ ധാ നില്‍ക്കുന്നു അടുത്ത കുരിശു….മൃദുല മിസ്സ്‌..
ഹരിയെ കണ്ടപ്പോള്‍ തന്നെ അവളുടെ തേനും പാലും വേറെ എന്താല്മോ ഒക്കെ ഒലിക്കാന്‍ തുടങ്ങി…
“ഹരി…ഇന്ന് അല്‍പ്പം നേരത്തെ ആണല്ലോ….ക്ലാസ് ഇങ്ങനെ സ്കിപ്പ് ചെയ്തു എന്നും ഈ ലൈബ്രറിയില്‍ വരുന്നത് എന്തിനാന്നൊക്കെ എനിക്കറിയാം”
ചുണ്ടുകള്‍ ചെറുതായി കടിച്ചു മുഖത്തു നവ വധുവിന്‍റെ നാണം വരുത്തിക്കൊണ്ട് മൃദുല പറഞ്ഞപ്പോള്‍ സത്യത്തില്‍ ഹരിക്ക് ചിരിയാണ് വന്നത്…ദൈവമേ ഈ ലോകത്തുള്ള പെണ്ണിന എല്ലാം ഈ ഒരു വിചാരമേ ഉള്ളോ…അല്ല അങ്ങനെ അല്ല..ഇവളുമാരെ പോലെ ചില എണ്ണങ്ങള്‍ ഉണ്ടാകുമല്ലോ എല്ലാത്തിനെ പറയിപ്പിക്കാന്‍ ഹരി മനസില്‍ ചിന്തിച്ചു,..
പക്ഷെ സത്യത്തില്‍ ചിരി വന്നു അങ്ങത്തിയ ഹരി മൃധുലയെ ഒന്ന് കളിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു…അങ്ങന്നെ ഒരു പതിവില്ലാത്തത് ആണ് അവനു പക്ഷെ ആ സമയം ഒരുപക്ഷെ മരിയയോടുള്ള ദേഷ്യം തീര്‍ക്കാന്‍ അവന്‍ കണ്ടെത്തിയ വഴി ആകാം അത്…
“എന്താ മൃദുല മിസ്സ്‌ പറ”

Leave a Reply

Your email address will not be published. Required fields are marked *