“അത് പിന്നെ അടുത്ത മാസം എല്ലാവരും..എല്ലാവരും എന്ന് പറഞ്ഞാല്‍ നമ്മുടെ കിരണ്‍ സൂരജ് സുഷമ പിന്നെ റോസ് വീട്ടില്‍ വരുന്നുണ്ട് എന്‍റെ…”
“:ഉം”
“താനും വാ”
“വരണോ”
“വരാന്‍ ഇഷ്ട്ടമുണ്ടെങ്കില്‍ വരൂ….നാടും വീട്ടുക്കാരേം എല്ലാം ഒന്ന് കാണാം”
“ഉം”
മറുപുറത്ത് ഫോണ്‍ കട്ടായി…പക്ഷെ അത്ര തന്നെ ധാരാളം ആയിരുന്നു അഞ്ജലിക്ക്…അവളുടെ സങ്കടങ്ങള്‍ എല്ലാം എങ്ങോ പോയി മറഞ്ഞു …അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു..ഫോണ്‍ ബെടിലേക്ക് വലിച്ചെറിഞ്ഞു അവള്‍ റോസിനെ കെട്ടിപ്പിടിച്ചു …
“എടാ…അവന്‍ ഹരി…ഹരി എന്നെ അവന്‍റെ വീട്ടിലേക്കു ചെല്ലാന്‍ ക്ഷേണിച്ചു….ഞാന്‍ ..എന്നെ ..എന്നെ വിളിച്ചു എന്‍റെ ഹരി റോസേ”
അഞ്ജലിയുടെ വാക്കുകള്‍ അത്രയും ആഹ്ളാദം നിറഞ്ഞതായിരുന്നു…അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകിയത് അത്രയും റോസിന്റെ ചുമല്‍ നനയിച്ചു….അവള്‍ അഞ്ജലിയുടെ മുടിയിഴകളില്‍ തഴുകി..
അഞ്ജലി റോസിന്റെ മുഖം കൈകളില്‍ കോരി എടുത്തു…
“റോസ് ഞാന്‍ പറഞ്ഞത് കേട്ടില്ലേ നീ…അവന്‍ അവന്‍ എന്നെ വിളിച്ചു…എന്‍റെ ഹരി..അവന്‍റെ വീട്ടിലേക് വിളിച്ചുടി”
“ഹാ …മനസിലായി….ഞങ്ങളെ, അവന്‍ വിളിച്ചുടാ”
“ആയിക്കോട്ടെ പക്ഷെ എന്നെ എന്‍റെ ഹരി വിളിച്ചില്ലേ”
അവള്‍ തുള്ളിച്ചാടി കൊണ്ട് അങ്ങിങ്ങായി ആ റൂമില്‍ ഓടി നടന്നു ..അവളുടെ സന്തോഷം കണ്ടു റോസിന്റെ കണ്ണുകള്‍ പോലും നിറഞ്ഞു…————————————————————-
“ ഹായ് ഹരി”
“ഹാ മരിയ ..താന്‍ എന്താടോ ഈ അവര്‍ കട്ടടിച്ചോ”
“ഓ ചുമ്മാ ഒരു രേസമല്ലേ…നിനക്കൊക്കെ പിന്നെ ക്ലാസില്‍ കയറി ഇല്ലെങ്കിലും കുഴപ്പമില്ലലോ”
“ഓ പോടീ…രാവിലെ തന്നെ എന്നെ തിന്നാന്‍ ഇറങ്ങിയതാണോ നീ”
“ഉം തിന്നണം നിന്നെ മുഴുവനായിട്ട് ഒരു ദിവസം..സമയം വരട്ടെ”
“ആഹ നീ മനുഷ്യന്മാരെ തിന്നുന്ന സ്വഭാവവും തുടങ്ങിയോ?”
“ഉം അങ്ങനെ എലവരേം ഇല്ല ചിലരെ ഒക്കെ..പക്ഷെ നിന്നെ ഒരിക്കല്‍ ഞാന്‍ തിന്നും മോനെ”
“ഉം”
ലൈബ്രറിയിലേക്ക് പോകുകയായിരുന്ന ഹരിയെ മരിയ കോറിഡോറില്‍ തടഞ്ഞു വച്ചപ്പോലെ സംസാരിക്കുകയായിരുന്നു …ഹരി പക്ഷെ അവളെ അങ്ങനെ വല്ലാണ്ട് മൈന്‍ഡ് ചെയ്യാത്ത പോലെ ആണ് നില്‍ക്കുന്നത് …