“ഉം”
“എന്ത് ഉം..മര്യാദക്ക് അവളെ കൂടി വിളിചോണം”
“ഹാ”
“ഹാ അല്ല ഇപ്പൊ തന്നെ വിളിക്കു..അവള്‍ക്കൊരു ആശ്വാസം കൂടെ ആകും അത്”
“അത് വേണോ”
“അത് വേണം”
“ഉം ശെരി”
ഫോണ്‍ കട്ടായി…അടുത്ത മാസം കൂടെ കഴിഞ്ഞാല്‍ നാലവര്‍ഷം പരീക്ഷ തുടങ്ങും..പിന്നെ ഫൈനല്‍ ഇയര്‍…അഞ്ജലിയുടെ പ്രണയത്തിനു അഞ്ചു വയസാകാന്‍ പോകുന്നു…അതിനു മുന്നേ ഉള്ള സ്റ്റ്ടി ലീവ് സമയത്ത് എല്ലാവരും ഹരിയുടെ വീട്ടില്‍ പോകാം എന്നത് നേരത്തെ ഉള്ള പ്ലാന്‍ ആയിരുന്നു..
ബാത്രൂമില്‍ നിന്നും ഇറങ്ങി മുഖം തുടക്കുമ്പോള്‍ ആണ് അഞ്ജലി ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടത്…അവള്‍ പക്ഷെ അത് മൈന്‍ഡ് ചെയ്യാതെ കണ്ണാടിയില്‍ മാത്രം നോക്കി നിന്നു..
‘ടി നിന്‍റെ ഫോണ്‍ അല്ലെ ഈ അടിക്കുന്നെ”
“ഓ ആരായാലും ഇപ്പൊ എനിക്ക് സംസാരിക്കാന്‍ മൂടില്ല..അവിടെ കിടന്നടിക്കട്ടെ”
“നിന്‍റെ ഹരി ആയാലും നിനക്ക് മൂടില്ല”
“പിന്നെ ഹരി…ഒന്ന് പോ റോസേ..ഈ ലോകത്ത് ആരുടെ കോള്‍ വന്നാലും അവന്‍റെ കാള്‍…”
അഞ്ജലിയുടെ മുഖം സങ്കടം കൊണ്ട് വീണ്ടും നിറയാന്‍ തുടങ്ങിയപ്പോള്‍ ആണ് അവളുടെ മുന്നിലേക്ക് റോസ് അവളുടെ ഫോണ്‍ നീക്കി വച്ചത്…അഞ്ജലിയുടെ കണ്ണുകള്‍ വിടര്‍ന്നു…സ്ക്രീനില്‍ ഹരി മൈ സ്വീറ്റ് എന്ന് കണ്ടപ്പോള്‍….അവള്‍ക്കു ഒരു നിമിഷം വെപ്രാളം പോലെ അനുഭവപ്പെട്ടു..
‘എടാ..ഹരി..ഹരി വിളിക്കുന്നു”
“അതല്ലേ നിന്നോട് ഞാന്‍ പറഞ്ഞെ..എടാ ഫോണ്‍ എടുക്കു”
അഞ്ജലിയുടെ കൈകള്‍ ഒരു നിമിഷം വിറച്ചത് എന്തിനാണ് എന്നത് അവള്‍ക്കു മനസിലായില്ല കണ്ണുകള്‍ നിറഞ്ഞു തുളുംബിയോ…
“ഹലോ”
ഫോണ്‍ ചെവിയോടു ചേര്‍ത്തു വച്ചപ്പോള്‍ അവന്‍റെ ശബ്ദം കേട്ട അഞ്ജലിയുടെ ശരീരത്തിലൂടെ കോരിത്തരിപ്പ് പോയപോലെ തോന്നി അവള്‍ക്കു…വല്ലാത്തൊരു സന്തോഷവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രക്കും വികാര വിസ്ഫോടനങ്ങളും അവളില്‍ നിറഞ്ഞു….
“ഹലോ അഞ്ജലി ..ആര്‍ യു തേര്‍”
ഹരിയുടെ ശബ്ദം വീണ്ടും കേട്ടു…അവളില്‍ വിയര്‍പ്പു കണങ്ങള്‍ പൊഴിഞ്ഞു..പക്ഷെ എന്തിനു എന്നത് മാത്രം അവള്‍ക് മനസിലായില്ല..
“ഉം”
അഞ്ജലിയുടെ നേര്‍ത്ത മൂളല്‍ അവന്‍ കേട്ടു…അവളുടെ ശ്വാസ നിശ്വാസം അവന്‍റെ കാതില്‍ മുഴങ്ങി കേട്ടു ..
“നീ ..പിന്നെ..ഞാന്‍ വിളിച്ചതെ”
“പറയു ഹരി”
അവളുടെ ശബ്ദം നേര്‍ത്തതായിരുന്നു ..വല്ലാത്തൊരു ഭംഗി ആ ശബ്ദത്തിനു ഉണ്ടെന്നു തോന്നി ഹരിക്ക്…