അവന്‍ തിടുക്കത്തില്‍ ക്യാന്റീനില്‍ നിന്നും പുറത്തേക്കു നടന്നപ്പോള്‍ കൂടെ എന്താടാ കാര്യം എന്ന് ചോദിച്ചു കൊണ്ട് കിരണും സൂരജും ഒപ്പം കൂടി…അഞ്ജലി അച്ഛനെ യാത്ര ആക്കി കാര്‍ നീങ്ങിയപ്പോള്‍ ആണ് അവര്‍ നാലുപ്പെരും അവിടെ ചെന്നത്
“അയ്യോ അങ്കിള് പോയോ”
ഹരി കിതച്ചുകൊണ്ട് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ അഞ്ജലി ഹരിയുടെ അരികിലേക്ക് വന്നു..
“എന്താ ഹരി,,,എന്താ അച്ചനോട് സംസാരിക്കാന്‍ ഉണ്ടായിരുന്നതു..എന്നോട് പറഞ്ഞാലും മതി കേട്ടോ”
സൂരജിന്റെയും കിരണിന്റെയും മുഖം പോലും അഞ്ജലിയുടെതിനു സമാനമായി പുഞ്ചിരി തൂകി…അഞ്ജലിയുടെ മുഖം പ്രതീക്ഷകള്‍ കൊണ്ട് നിറഞ്ഞു…
“ഹാ അങ്കിളിനോട് വേണമായിരുന്നു ആദ്യം പറയാന്‍ അല്ല നിന്നോട് പറഞ്ഞാലും മതി…അതല്ല്ങ്കിലും നീ ആണല്ലോ ആദ്യം അറിയേണ്ടത്”
“എന്നാല്‍ വേഗം പറഞ്ഞോ ഹരി”
‘അതെ വേഗം പറഞ്ഞോട “
സൂരജും അവനെ പ്രോത്സാഹിപ്പിച്ചു..അവന്‍ പറയാന്‍ വന്ന കാര്യം എന്താണ് എന്നത് അവര്‍ക്കും വലിയ ഊഹം ഉണ്ടായിരുന്നില്ല എങ്കിലും അവന്‍ ഇങ്ങന എല്ലാം പറയുമ്പോള്‍ എന്നേലും അതില്‍ ഉണ്ടാകും എന്ന് എല്ലാവര്ക്കും തോന്നി…
“വേഗം പറഞ്ഞോ ഹരി”
അഞ്ജലി വീണ്ടും പറഞ്ഞു..
“ഹാ പറയാന്നെ..ദെ നമ്മുടെ അനീഷേട്ടനെ അറിയാലോ അല്ലെ…”
“അനീഷേട്ടന്‍”
“ഹാ നമ്മുടെ സീനിയര്‍”
“ഹാ അറിയാം”
“ഹാ പുള്ളിക്ക് നിന്നെ കെട്ടിയാല്‍ കൊള്ളം എന്നുണ്ട്…വീട്ടുക്കാര്‍ വന്നു ചോദിക്കും..പുള്ളി ഞാന്‍ വീട്ടില്‍ പോകുന്നെനു മുന്നേ പറഞ്ഞു ഏല്‍പ്പിച്ചതായിരുന്നു ഞാന്‍ അതങ്ങ് മറന്നു”
ഹരിയുടെ വാക്കുകള്‍ അഞ്ജലിയില്‍ എന്നപ്പോലെ കിരണിലും സൂരജിലും സങ്കടം ഉണ്ടാക്കി…അഞ്ജലിയുടെ മിഴികള്‍ നിറഞ്ഞു തുളുമ്പി…വല്ലാത്തൊരു മൂകത അവിടെ ആകെ പടര്‍ന്നു…അവള്‍ക്കു മുകളിലായി നിന്ന വാകമരം പോലും ഒരു നിമിഷം സങ്കടം കൊണ്ട് തേങ്ങിയത് പോലെ…
“ഞാന്‍ എന്താ പറയണ്ടത് അഞ്ജലി”
ഹരി വളരെ സീരിയസ് ആയാണ് അത് പറഞ്ഞത്..
“അവനോടു പോയി തൂങ്ങി ചാകാന്‍ പറ..കൂട്ടത്തില്‍ വേണമങ്കില്‍ നീയും തൂങ്ങിക്കോ നല്ല കയര്‍ വേണമെങ്കില്‍ ഞാന്‍ വാങ്ങിച്ചു തരാം”