“എന്തുവാടാ ഇങ്ങനെ നോക്കാന്‍?”
“അല്ല ഇപ്പോള്‍ അവള്‍ അത്രയും ചെയ്തിട്ടും നീ അവളെ ഒന്നു പറഞ്ഞില്ല ആ ഒരു ഇതുകൊണ്ട് നോക്കി പോയതാ എന്‍റെ പോന്നോ..”
“അവളുടെ അച്ഛന്‍ അടുത്ത് നിന്നത് കണ്ടില്ലേ നീ…ആ മനുഷ്യനെ ഞാന്‍ ബഹുമാനിക്കുന്നു….ഒരിക്കല്‍ പോലും അവരെ പോലുള്ള പുണ്യാത്മാക്കള്‍ നമ്മള്‍ കാരണം വേദനിക്കരുത് എന്നൊരു നിര്‍ബന്ധം എനിക്ക് ജീവിതത്തില്‍ ഉണ്ട് അതുകൊണ്ട്”
അത്രയും പറഞ്ഞുകൊണ്ട് ഹരി നടന്നകന്നു…അതും എപ്പോളത്തെയും പോലെ ക്രൂരമാര്‍ന്ന മുഖത്തോടെ മൃദുല മുകളില്‍ നിന്നും നോക്കി നിന്നു…
“എടാ ഹരി കഴിക്കാന്‍ എന്താ എടുക്കണ്ടത്”
“ചായയും പരിപ്പ് വടയും ആയിക്കോട്ടെ ദേവസ്യെട്ട”
ക്യാന്‍റീന്‍ നടത്തുന്ന ദേവസ്യ എല്ലാവര്ക്കും പ്രിയങ്കരനാണ്…അത്യാവശ്യം പറ്റും മറ്റു സഹായങ്ങളും എല്ലാം അയാള്‍ പിള്ളേര്‍ക്ക് ചെയ്തു കൊടുക്കാറുണ്ട്..
“ഡാ ഹരി നീ എപ്പോള്‍ വന്നെട”
പുറകില്‍ കേട്ട ശബ്ദം നോക്കി ഹരി തിരിഞ്ഞു നോക്കി
“ഞാന്‍ ഇന്നലെ വന്നരുന്നു ചേട്ടായി”
“ഹാ ഞാന്‍ ഇന്നലെ വന്നില്ലാരുന്നു..ഡാ ഞാന്‍ പറഞ്ഞ കാര്യം എന്തായി.”
“ഹാ ഞാന്‍ അത് മറന്നു..ഇന്ന് തന്നെ ചോദിച്ചേക്കാം ചേട്ടായി ..ഹാ ഇന്ന് അതിനു പറ്റിയ ദിവസമാണ് …ഞാന്‍ ഇപ്പോള്‍ തന്നെ പോയേക്കാം”
“ഞാന്‍ വരണോ”
“വേണ്ട ചേട്ടായി ഞാന്‍ ചോദിച്ചു മറുപടി പറയാം..അത് പോരെ”
‘മതി അത് മതി”
ഹരിയുടെ കൊളെജിലെ അത്യാവശ്യം നല്ല പയ്യന്‍ എന്ന് പേര് സമ്പാദിച്ച അനീഷ് എന്ന സീനിയര്‍ കുറച്ചു ദിവാമായി ഹരിയോട് ഒരു കാര്യം സൂചിപ്പിച്ചിട്ടു..മറ്റൊന്നുമല്ല അഞ്ജലിയോടൊരു ഇഷ്ട്ടം പക്ഷെ ടീസെന്റെ ആണ് എന്നാണ് ഹരിയുടെ വിചാരം…കരുക്കള്‍ നീക്കുന്നത് പക്ഷെ പുറകില്‍ ചിലരാണ് എന്നത് അങ്ങനെ ആര്‍ക്കും അറിയില്ല …അവള്‍ക്കു സമ്മതമെങ്കില്‍ വീട്ടുക്കാര്‍ വന്നു ചോദിക്കും…
അഞ്ജലിയുടെ അച്ഛനെ പോലെ കോടീശ്വരന്‍ ആയ ബിസ്സിനെസ്ക്കാരന്‍ തന്നെ ആണ് അനീഷിന്‍റെ അച്ഛനും…അഞ്ജലി ഹരിയുടെ പുറകെ നടക്കുന്നതും എന്നാല്‍ ഹരിക്ക് അവളോട് ഒന്നും ഇല്ല എന്ന ചിന്തയും ആണ് കൂട്ടുക്കാരുടെ നിര്‍ബന്ധം മൂലം ഹരിയെ തന്നെ ഈ ജോലി ഏല്‍പ്പിക്കാന്‍ അവന്‍ തീരുമാനിച്ചത്….