ഇതുവരെ അവന്‍ ഏതൊക്കെ പെണ്‍ കുട്ടികളുടെ കൂടെ നടന്നു പോയാലും ഒന്നും തോന്നാതിരുന്ന അവള്‍ക്കു പക്ഷെ ശില്‍പ്പയുടെ പേരും രൂപവും അവളുടെ അവനോടുള്ള അമിത സ്വാതന്ത്ര്യവും അവല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി…എന്തെന്നറിയാത്ത ഒരു വേദന അവളെ പിടി കൂടിയപ്പോലെ…മൗനമായി തല താഴ്ത്തി അവള്‍ നടന്നു പോകവേ മരിയയും അവന്തികയും അവളുടെ അരികിലേക്ക് വന്നു…
“എന്ത് പറ്റി അഞ്ജലി കാത്തു സൂക്ഷിച്ച മാമ്പഴം ഇപ്പോള്‍ ശില്‍പ്പ കൊത്തി കൊണ്ട് പോയല്ലോ….ഇനി ഇപ്പൊ ഇവള്‍ എന്ത് ചെയ്യും അവന്തിക”
മരിയ പുച്ചത്തോടെ അവളെ തടഞ്ഞു വച്ചു ചോദിച്ചു…അവന്തികയും പുചിച്ചു ചിരിച്ചു…
“അയ്യോ ഇതിപ്പോ ആകെ കഷ്ട്ടമായല്ലോ മരിയ..അല്ല ഹരിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല…ശില്‍പ്പ അഞ്ജലിയെക്കാള്‍ സുന്ദരി അല്ലെ”
“പിന്നല്ലാണ്ട്…എന്ത് ഭംഗിയാ അവളെ കാണാന്‍…ഹരിക്ക് നന്നായി ചേരും…അല്ലെങ്കിലും അവരാണ് ഒന്നിക്കേണ്ടത്..എനിക്ക് തോന്നുന്നത് മുജന്മ ബന്ധമാണ് ഹരിയും ശില്‍പ്പയും തമ്മില്‍ എന്ന്…എന്തൊരു ചേര്‍ച്ചയ അവര് തമ്മില്‍ നോക്കിക്കേ”
അത് കേട്ടപ്പോള്‍ അഞ്ജലിയുടെ മനസില്‍ വെള്ളിടി മിന്നിയ പോലെ തോന്നി..പക്ഷെ അവള്‍ പ്രതികരിക്കാതെ തല കുനിഞ്ഞു നിന്നു…
“ഇപ്പൊ നടപും കിടപ്പും എല്ലാം ഒരുമിച്ചാണ് എന്നാണു കേട്ടത്…അപ്പൊ പിന്നെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞു കാണും അല്ലെ മരിയെ”
“പിന്നെ കഴിയാതെ..അവള്‍ സുന്ദരി മാത്രമല്ല നല്ല കിടിലന്‍ പീസുമാണല്ലോ….അല്ലാതെ ഇവളെ പോലെ കുഞ്ഞിതോന്നുമല്ല ഒന്നും”
അത് പറഞ്ഞു അവളെ പരിഹസിച്ചു രണ്ടുപേരും അട്ടഹസിച്ചു ചിരിച്ചു…അഞ്ജലി മൗനമായി അവിടെ നിന്നും നടന്നു നീങ്ങി….അങ്ങകലെ അപ്പോള്‍ ശില്‍പ്പ അവളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു…
തുടരും….