ഹരിയുടെ ശബ്ദം വീണ്ടും വന്നു….അഞ്ജലി ആ വര്‍ണകടലാസുകള്‍ പതിയെ അഴിച്ചു മാറ്റി….എല്ലാവരും ശ്വാസം അടക്കി പിടിച്ചു നിന്നു..ഹരി ചെറിയൊരു പുഞ്ചിരി മാത്രം ചുണ്ടില്‍ നിറച്ചു….അവള്‍ അതഴിച്ചുകൊണ്ട് അതിലേക്കു നോക്കി….
മനോഹരമായ ഒരു ഫോട്ടോ ഫ്രെയിം…അതില്‍ അഞ്ജലിയുടെ ചിത്രം ചായങ്ങള്‍ കൊണ്ട് മനോഹരമായി വരച്ചിരിക്കുന്നു…അതിനു താഴ വശത്തായി …പിറന്നാള്‍ ആശംസകള്‍ അഞ്ജലികുട്ടി..എന്ന് എഴുതി വച്ചിരിക്കുന്നു…
അഞ്ജലിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു..ആളുടെ കണ്ണുകള്‍ കുടു കുടാ നിറഞ്ഞൊഴുകി ..അഞ്ജലി ഹരിയുടെ മുഖത്തേക്ക് നോക്കി…
“ഇഷ്ട്ടമായോ”
ഹരിയുടെ ചോദ്യത്തിന് ഒരിക്കല്‍ കൂടി ചിത്രത്തിലേക്ക് നോക്കി അവള്‍ തലയാട്ടി…
“നീ വരച്ചതാണോടാ”
റോസിന്റെ വകയായിരുന്നു ആ ചോദ്യം…ഹരിയും അതെ എന്ന് തല കുലുക്കി…
“ഹരി”
അഞ്ജലിയുടെ നേര്‍ത്ത ശബ്ദം ആ ക്ലാസ് മുറിയിലെ ചുവരുകള്‍ പോലും അവളെ പ്രണയിച്ചു പോകും എന്ന് തോന്നിയ നിമിഷം…
“പറ”
ഹരിയുടെ മധുരം തുളുംബിയ ശബ്ദം…അവിടെമാകെ പ്രണയമയമായി….
“ഞാന്‍ ….ഞാന്‍ നിന്നെ ഒന്ന് കേട്ടിപ്പിടിചോട്ടെടാ”
ചങ്കിടിക്കുന്ന ശബ്ദം മാത്രമാണ് അവിടെ ആ ചോദ്യത്തിന് ശേഷം കേട്ടുകൊണ്ടിരുന്നത്….ലോകത്തെ സര്‍വ ചരാചരങ്ങളും അവന്‍റെ മറുപടിക്ക് വേണ്ടി കാത്തിരുന്നത് പോലെ…സൂരജും കിരണും സുഷമയും എന്തിനു മരിയ പോലും അവന്‍റെ മറുപടിക്കായി കാത്തിരുന്നു…
സമയം ഒചിനെക്കാള്‍ പതിയെ ഇഴയുന്ന പോലെ തോന്നി അവിടമാകെ…അഞ്ജലി പ്രതീക്ഷയോടെ ഹരിയെ നോക്കി….നനുത്ത കാറ്റ് അഞ്ജലിയുടെ മുടിയിഴകളെ പതിയെ തലോടി കടന്നു പോയ നിമിഷം..
അല്‍പ്പം പുറകിലേക്ക് നിന്നുകൊണ്ട് തല ചരിച്ചു പിടിച്ചുകൊണ്ടു ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി ഒളിപ്പിച്ചു വച്ചു കൊണ്ട് തന്‍റെ കൈകള്‍ വിടര്‍ത്തി വച്ചു ഹരി തല കൊണ്ട് വരൂ എന്നാ ആഗ്യം കാണിച്ചു അഞ്ജലിക്ക് നേരെ…
അഞ്ജലിയുടെ മുഖം വലിഞ്ഞു മുറുകിയതുപോലെ….സ്വപനമാണോ സത്യമാണോ എന്നു വേര്‍തിരിച്ചറിയാന്‍ കഴിയാത്ത നിമിഷം…കാറ്റിന്‍റെ വേഗത പോലും അവളുടെ ചലനങ്ങള്‍ക്കായി കാത്തിരുന്നു….അഞ്ജലിയുടെ കാലുകള്‍ പതിയെ ചലിച്ചു കൊണ്ട് അവള്‍ ഹരിക്ക് മുന്നില്‍ വന്നു…
എല്ലാവരും നോക്കി നില്‍ക്കെ പ്രണയം ഇല്ല എന്ന് പറഞ്ഞു നടക്കുന്നവരെ പോലെ പ്രണയിക്കാന്‍ കൊതിപ്പിച്ചുകൊണ്ട് അഞ്ജലി ഹരിയെ വാരി പുണര്‍ന്നു കൊണ്ട് അവന്‍റെ നെഞ്ചില്‍ കിടന്നു…ഹരി ഒരു പനി നീര്‍പ്പൂവിനെ തൊടുന്ന ലാഘവത്തോടെ പതിയെ അഞ്ജലിയെ ചേര്‍ത്തു പിടിച്ചു..
ലോകം കാണാന്‍ കൊതിച്ച കാഴ്ചപ്പോലെ…അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞത് അത്രയും ഹരിയുടെ നെഞ്ചില്‍ പൊള്ളല്‍ പോലെ വീണു…ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിത സ്ഥാനത്തു എത്തിയപ്പോലെ തോന്നി അപ്പോള്‍ അഞ്ജലിക്ക് ..