അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2 [Achu Raj]

Posted by

അഞ്ജലി ഹരിയുടെ മുന്നില്‍ എത്തി മധുരത്തിന്റെ പെട്ടി അവനു നേരെ നീട്ടി..ആയിരം സൂര്യന്‍ ഒന്നിച്ചു ഉദിച്ച പ്രകാശമായിരുന്നു ആസമയം അഞ്ജലിയുടെ മുഖത്തു…എല്ലാവരും ഹരിയെ ഉറ്റു നോക്കി..മരിയ അവരെ രണ്ടു പേരെയും ദേഷ്യത്തോടെ നോക്കി…ഇടയ്ക്കു കയറി കിരണ്‍ മധുരം എടുത്തു അവള്‍ക്കു ആശംസകള്‍ നേര്‍ന്നു …അവള്‍ ചിരിച്ചു കൊണ്ട് അവനു നന്ദി പറഞ്ഞു…വീണ്ടും അവള്‍ ഹരിക്ക് നേരെ തിരിഞ്ഞു..
“എന്‍റെ പിറനാള്‍ ആണ്”
അഞ്ജലിയുടെ ശബ്ദം മൊഴിമുത്തുകള്‍ പോഴിഞ്ഞപ്പോലെ കേട്ടു ആ ക്ലാസ് മുറിയാകെ…
“താക്സ്..പക്ഷെ ഞാന്‍ മധുരം അങ്ങനെ കഴിക്കാറില്ല…”
ഹരി അങ്ങനെ പറഞ്ഞതും…എങ്ങു നിന്നോ ഉരുണ്ടു വീണപ്പോലെ അവളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ഗോളങ്ങള്‍ പൊഴിഞ്ഞു…ആ ക്ലാസാകെ മൂഖ്മായി…സൂരജും കിരണും സുഷമയും ഹരിയെ വല്ലാത്ത ഭാവത്തില്‍ നോക്കി..റോസിന്റെ ദേഷ്യം അങ്ങ് ഉച്ചിയില്‍ വന്നു…അഞ്ജലി വിതുമ്പാന്‍ തുടങ്ങും മുന്നേ റോസ് ഒച്ചയെടുത്തു..
“ഹരി”
ആക്ലാസ് മുറിയില്‍ അവളുടെ ശബ്ദം മുഴങ്ങി..എല്ലാവരും ഒരുമിച്ചു റോസിനെ നോക്കി..ഹരിയും..
“ഹരി….എന്തൊക്കെ തന്നെ ആണെങ്കിലും നീ ഇപ്പൊ ഈ കാണിച്ചതു ഒട്ടു ശെരി ആയില്ല…അഞ്ജലി ഒന്നുമില്‍ന്കിലും നമ്മുടെ സുഹൃത്താണ്…ഈ ക്ലാസിലെ ഒരു കുട്ടി എന്നാ പരിഗണന എങ്കിലും അവള്‍ക്കു കൊടുക്കാമായിരുന്നു നിനക്ക്…ഒരു മധുരം തിന്നാല്‍ നീ ചത്തു പോകോ….അങ്ങനെ പോയാല്‍ നിന്‍റെ പേരില്‍ ഞാന്‍ ഒരു സമാധി മന്ദിരം പണിയാം”
റോസിന്റെ ശബ്ദം വല്ലാതെ മുഴുംഗി…ഹരിയോടുള്ള ആ ക്ലാസിന്റെ മരിയ ഒഴികെ ഉള്ള എല്ലാവരുടെയും ദേഷ്യം അതില്‍ ഉള്ളതുപ്പോലെ തോന്നി…റോസ് നിന്നു വിറച്ചു…അഞ്ജലി തല കുനിച്ചു നിന്നു…..അവളുടെ കണ്ണ് നീര്‍ തുള്ളികള്‍ ആ ഫ്ലോറില്‍ ആര്ത്തുലച്ചു കൊണ്ട് വീണു…
റോസ് വീണ്ടും എന്തോ പറയാന്‍ വന്നപ്പോള്‍ അഞ്ജലി അവളെ തടഞ്ഞു കൊണ്ട് ഹരിയുടെ മുഖം ഒന്ന് നോക്കി തിരിഞു നടക്കാന്‍ ഭാവിച്ചു..
“അഞ്ജലി”
ഹരിയുടെ വിളി …അഞ്ജലിയുടെ കാലുകള്‍ ചലനമറ്റതായി….എല്ലാവരുടെയും ശ്വാസം ഒരു സമയം നിലച്ചപ്പോലെ..എല്ലാവരും ഹരിയെ നോക്കി…അഞ്ജലി നിറകണ്ണുകളോടെ തിരിഞ്ഞു നോക്കി….റോസിന്റെ ദേഷ്യത്തിന് അല്‍പ്പം അയവ് വന്നത് പോലെ..
അഞ്ജലി നോക്കുമ്പോള്‍ ഹരിയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി മാത്രം കണ്ടു….ഹരി അരികില്‍ നില്‍ക്കുന്ന സൂരജിനെ കണ്ണ് കാണിച്ചു അവരുടെ ഇരിപ്പിടത്തിന്റെ വശത്ത് നിന്നും ഒരു ചതുരാകൃതിയില്‍ ഉള്ള എന്തോ ഒന്ന് വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞത് സൂരജ് എടുത്തു ഹരിക്ക് നേരെ നീട്ടി….
ഹരി അത് വാങ്ങിച്ചു കൊണ്ട് അഞ്ജലിക്ക് നേരെ നീട്ടി…
“ഹാപ്പി b ഡേ അഞ്ജലി”
അഞ്ജലി അവന്‍റെ മുഖതെക്ക് നോക്കി…എല്ലാവരുടെയും കണ്ണില്‍ സന്തോഷവും ആക്മ്ക്ഷയും നിറഞ്ഞു……അഞ്ജലിയുടെ കൈലെ മധുരത്തിന്റെ പെട്ടി റോസ് വാങ്ങിച്ചു..അവളുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…അഞ്ജലി അവന്‍റെ കണ്ണുകളിലേക് നോക്കി കൊണ്ട് അത് ഏറ്റു വാങ്ങി…
“തുറന്നു നോക്കു”

Leave a Reply

Your email address will not be published. Required fields are marked *