പിന്നില്‍ നിന്നും റോസിന്റെ ശബ്ദം കേട്ടാണ് ഹരി ചിരി നിര്‍ത്തി തിരിഞ്ഞു നോക്കിയത്…അഞ്ജലിയും റോസും”
“എന്ത് പറ്റിടാ”
“ഒന്നുമില്ലെന്റെ റോസേ”
“പിന്നെ എന്തിനാ നീ ഇങ്ങനെ ഒറ്റയ്ക്ക് നിന്നു ചിരിക്കുന്നെ..”
“ചുമ്മാ”
അപ്പോളും അഞ്ജലി അവനെ കണ്ണെടുക്കാതെ നോക്കി നില്‍ക്കുകയായിരുന്നു..
“നിങ്ങള്‍ എങ്ങോട്ടാ”
“ഇവിടെ ലൈബ്രറി മാത്രമല്ലേ ഉള്ളു…അപ്പൊ പിന്നെ അങ്ങോട്ടല്ലാതെ എങ്ങോട്ട് പോകാന്‍ ആണെടാ”
“ഹാ ശെരിയാ..അപ്പൊ ശെരി”
ഹരി നടന്നു നീങ്ങി…അഞ്ജലി അവനെ നോക്കി നെടുവീര്‍പ്പിട്ടു..
“അഞ്ജലി നിനക്കുറപ്പുണ്ടോ അവന്‍ നിന്നെ സ്നേഹിക്കും എന്ന്”
“സ്നേഹിക്കും എന്നല്ല അവനിപ്പോളും എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണ് …”
“എന്ന് നിന്നോട് അവന്‍ പറഞ്ഞു..ഒന്ന് പോയെ അഞ്ജലി..ഇത്രയും സമയം ഇവിടെ നിന്നിട്ടും നിന്‍റെ മുഖത്തേക്ക് പോലും അവന്‍ നോക്കിയില്ല”
“ഇല്ലല്ലോ ..അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് അവന്‍ എന്നെ സ്നേഹിക്കുന്നു എന്ന്”
“എന്താന്നു…നീ എന്തൊക്കെയാ അഞ്ജലി ഈ പറയുന്നേ”
“അതങ്ങനാണ് റോസ്…അവനറിയാം എന്‍റെ മുഖം നോക്കിയാല്‍ അവനു എന്നോടുള്ള സ്നേഹം എനിക്ക് മനസിലാകും എന്ന്…”
“പിന്നെ അവന്‍റെ മുഖം അങ്ങ് നോക്കുംബോളെക്കും അതില്‍ എഴുതി വചെക്കുവല്ലേ…എന്നിട്ട് ഞാന്‍ ഒന്നും കണ്ടില്ലലോ”
“ഹാ നിനക്ക് കാണാന്‍ പറ്റുല..അതെനിക്ക് മാത്രമേ കാണാവു..എനിക്കെ അവനെ വായിക്കാന്‍ കഴിയു…”
‘ഉം ഇത് വട്ടു തന്നെ”
“തിരികെ കിട്ടാന്‍ കൊതിക്കുന്ന സ്നേഹം അത് കിട്ടാതെ വരുമ്പോള്‍ ആര്‍ക്കായാലും ഒരു പോടികൊക്കെ വട്ടുണ്ടാകും റോസേ…അതല്ലങ്കില്‍ പിന്നെ നമ്മുടെ സ്നേഹത്തിനു അര്‍ഥം ഉണ്ടാകില്ല..”
അഞ്ജലി അത് പറഞ്ഞു റോസിന്റെ കവിളില്‍ തലോടി ശൂന്യതയിലേക്ക് അല്‍പ്പം നോക്കി തിരിഞ്ഞു നടന്നു…
പിറ്റേ ദിവസം ഹരി ക്ലാസിലേക്ക് കയറി വന്നു…സൂരജും കിരണും നേരത്തെ എത്തിയിരുന്നു ..അഞ്ജലി അപ്പോള്‍ എല്ലാവര്ക്കും മധുരം വിതരണം ചെയുകയായിരുന്നു…അവളുടെ പിറനാള്‍ ആയിരുന്നു അന്ന്….ഹരിയെ കണ്ടപ്പോള്‍ അവള്‍ തുള്ളി ചാടി കൊണ്ട് അവന്‍റെ അടുത്തേക്ക് വന്നു…കൂടെ റോസും ഉണ്ടായിരുന്നു…
എല്ലാവരും അവളെ തന്നെ നോക്കി ആ ഒരു ക്ലാസ് മുഴുവന്‍ അപ്പോള്‍ നോക്കി ഇരുന്നത് അഞ്ജലിയെയും ഹരിയെയും ആയിരുന്നു…