അഞ്ജലിതീര്‍ത്ഥം സീസന് 2 പാര്‍ട്ട് 2
Anjali theertham Season 2 | Author : Achu Raj | Previous Part
നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ക്ക് നന്ദി…അഞ്ജലിയെ നിങ്ങള്‍ ഇന്നും നെഞ്ചില്‍ സൂക്ഷിക്കുന്നു എന്നത് തന്നെ ആണ് അവള്‍ക്കൊരു പുനര്‍ജ്ജന്മം നല്കാന് എനിക്ക് പ്രേജോധനമായത്…വീണ്ടും നിങ്ങളുടെ എല്ലാം സപ്പോര്‍ട്ട് പ്രതീക്ഷിച്ചു കൊണ്ട്
ഒന്നിരുത്തി മൂളികൊണ്ട് ദേവനാരായണന് അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു..അഞ്ജലിയുടെ ആഗ്രഹം എന്നപ്പോലെ ഹരിയും കിരണും ആ സമയം തന്നെ അവരുടെ മുന്നിലേക്ക് വരുകയും ചെയ്തു…
അവരെ കണ്ടപ്പോള്‍ അഞ്ജലിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടിച്ചു…
“ഹലോ അങ്കിള്‍”
ഹരി തന്നെ ആണ് ആദ്യം മുന്നോട്ടു വന്നു അഞ്ജലിയുടെ അച്ഛനു ഷേക്ക് ഹാന്‍ഡ് നല്‍കിയത്…ദേവനാരായണന് അവനെ നോക്കി ചിരിച്ചു തുടര്‍ന്നു കിരണും അതാവര്‍ത്തിച്ചു..
“എന്തൊക്കെ ഉണ്ട് ഹരി വിശേഷങ്ങള്‍ പഠനമെല്ലാം എങ്ങനെ പോകുന്നു”
“നന്നായി പോകുന്നു അങ്കിള്‍”
“അല്ലങ്കിലും റാങ്ക് ഹോല്ടറോട് പഠനം എങ്ങനെ എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലാലോ അല്ലെ”
“അയ്യോ അങ്ങനെ ഒന്നുല അങ്കിളേ…എന്തൊക്കെ ഉണ്ട് അങ്കിളിന്റെ വിശേഷങ്ങള്‍..”
“ഓ അങ്ങനെ എല്ലാം അങ്ങ് പോകുന്നു”
“എന്റെ പോന്നങ്കിളെ കൊടീശ്വരന്മാര്‍ പറയുന്ന സ്ഥിരം ഡൈലോഗ് ആണിത്…അങ്കിളിനെങ്കിലും അത് മാറ്റി പിടിക്കരുന്നു”
കുറച്ചു കൂടി ചേര്‍ന്ന് നിന്നു കിരണാണ് അത് പറഞ്ഞത്…ഹരി കിരണേ നോക്കി കണ്ണുരുട്ടി…
“ഹ ഹ ഹ ..അത് എന്നായാലും നന്നായി..പക്ഷെ മോനെ കിരണേ ഞങ്ങള്‍ ഈ പാവം കൊടീശ്വരനമാര്ക്കും വല്ലപ്പോളുമൊക്കെ ജീവിതത്തില്‍ പ്രശനങ്ങള്‍ ഉണ്ടാകാലോ..അങ്ങനെ പാടില്ല എന്ന് നിയമം ഇല്ല എന്നാണ് എന്റെ അറിവ്”
“എന്റെ അങ്കിളേ ഇവന് വട്ട ഇവന് പറയുന്നതൊന്നും അങ്കിള്‍ കാര്യമാക്കണ്ട”
ഹരി ഇടയ്ക്കു കയറി പറഞ്ഞു…
“ഹ അത് സാരമില്ല ഹരി നമ്മുടെ കിരണല്ലേ ..പിന്നെ വേറെ ആരോടും അല്ലാലോ നമ്മുടെ അച്ഛന്നോടല്ലേ പറഞ്ഞത്”
അഞ്ജലി അത് പറഞ്ഞുകൊണ്ട് പതിയെ ഹരിയുടെ കൈയില്‍ പിടിച്ചു…അമ്പടി പൊന്നെ കിട്ടിയ അവസരം മുതലക്കിലെ എന്നെ ഭാവത്തില്‍ കിരണ്‍ അഞ്ജലിയെ നോക്കി കണ്ണ് കാണിച്ചു …അഞ്ജലി ചിരിച്ചു..
“ഹാ നമ്മള് സ്നേഹിക്കുന്നവര്‍ നമ്മളെ തിരിച്ചും സ്നേഹിക്കുമ്പോള്‍ ആണല്ലോ നമ്മുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാകുന്നത്”
അത് പറഞ്ഞു ഹരിയുടെ തോളില്‍ കൈ വച്ചുകൊണ്ട് ദേവനാരായണന് അവിടെ നിന്നും നടന്നകന്നു…ഹരിയുടെ കവിളില്‍ കൈ കൊണ്ട് പതിയെ പിച്ചി ആ വിരലുകള്‍ ചുണ്ടോടു ചേര്‍ത്തു വച്ചുകൊണ്ട് അഞ്ജലി അവനെ നോക്കി കണ്ണിറുക്കി കാണിച്ചു അച്ഛനൊപ്പം നടന്നു..
ഹരി അവളെ ഒരു നിമിഷം നോക്കി…ശേഷം വായും പൊളിച്ചു നില്ക്കുന്ന കിരണിനെ നോക്കി