ഒരു പെണ്ണിനെന്നും കൂടെ വേണ്ടത് തന്നെ മനസിലാക്കുന്ന തനിക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരാളെയാണ് …ഈ സ്നേഹവും കരുതലും എന്നും എന്നൊടുണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചോട്ടെ…
സ്നേഹത്തിൽ വഞ്ചന കാണിക്കാൻ എനിക്കറിയില്ല വീണേ, കാരണം എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് എന്റെ അമ്മയാണ്…വേറെ എന്തൊക്ക മറന്നാലും എന്റെ അമ്മ പടിപ്പിച്ചതൊന്നും ഞാൻ മറക്കില്ല…
നിനക്ക് വിശക്കുന്നുണ്ടോ?
ഉം… നല്ല വിശപ്പുണ്ട്. ഏട്ടന് എങ്ങനെ മനസിലായി എനിക്ക് വിശക്കുന്നുണ്ടെന്ന്?
അതിന് നീ ഇന്ന് ഒന്നും കഴിച്ചില്ലല്ലോ. എന്തേ കല്യാണത്തിന്റെ ടെൻഷൻ ആയതോണ്ടാ?
ഉം……..
എന്നാ വാ നമുക്ക് പോയി കഴിക്കാം…
ഇപ്പോഴോ, എല്ലാരും ഉറങ്ങല്ലേ. ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.
എന്ത് വിചാരിക്കാൻ, നീ വന്നേ, പിന്നെ ഇവിടുള്ളത് നിന്റെ സ്വന്തം അച്ഛനും അമ്മയും തന്നാ, നീ ഒന്നുകൊണ്ടും പേടിക്കണ്ടാ.
നിനക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?
ഏയ്…ഇല്ല.
എന്നാ വാ…….
പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ഞങ്ങൾ അടുക്കളയിലേക്ക് നടന്നു…പോകുന്ന വഴി വീണയെ ഡൈനിങ്ങ് ടേബിളിൽ ഇരുത്തി…
നീ ഇവിടിരിന്നോ, ഞാൻ പോയി ഭക്ഷണം എടുത്തിട്ട് വരാം…
ഞാൻ ഒരു പ്ലേറ്റിൽ ചോറും കറിയുമെടുത്ത് അവൽക്കരികിലേക്ക് നടന്നു….
ഏട്ടൻ കഴിക്കുന്നില്ലേ?
എനിക്ക് വിശപ്പില്ല നീ കഴിച്ചോ…
ഞാൻ വാരിതരണോ….
വേണ്ട. ഞാൻ കഴിച്ചോളാം, ഇത്രയും സ്നേഹത്തോടെ ആരും വിളമ്പിതന്നിട്ടില്ല, എനിക്ക് ഇതുവരെ…പൂർവ്വ ജന്മത്തിൽ ഞാൻ എന്തോ പുണ്യം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു…
അതെന്താ…
അല്ലെങ്കിൽ ഇത്രയും സ്നേഹമുള്ള ഒരാളെ എനിക്ക് ഭർത്താവായി കിട്ടില്ലല്ലോ?
അത്രക്കും വിശ്വാസമാണോ നിനക്കെന്നെ…
“”വിശപ്പറിഞ്ഞ് വിളമ്പുന്നവരെ
വിഗ്രഹങ്ങളെക്കാൾ വിശ്വാസമാണ്””…
ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൻ അവളെയും എടുത്ത് അവരുടേതായ ലോകത്തിലേക്ക് പോയി…
“”അതൊരു മായാലോകമായിരിന്നു
പ്രണയിച്ച് കൊതി തീരാത്തവന്റെ
❤️❤️❤️ മായാലോകം””❤️❤️❤️