നിന്റെ ശരീരം അനുഭവിക്കാൻ മാത്രമല്ല.
നിന്റെ വേദനകൾ എന്റേത് കൂടിയായി മാറുമ്പോഴാണ് പകുതിയേക്കാൾ നമ്മൾ ഒന്നായി മാറുന്നത്….
സ്വന്തം ശരീരത്തെ നോവിപ്പിച്ചുകൊണ്ട് മറ്റൊരു ജീവന് ജന്മം നൽകാൻ കഴിയുന്ന…സ്‌ത്രീയോട് പ്രണയത്തേക്കാളുപരി, ആദരവാണ് എനിക്ക്…!
ഇനി മോള് കിടന്ന് ഉറങ്ങിക്കോ?…
എന്റെ നെഞ്ചിൽ തല ചായ്ച്ചവൾ കിടന്നു…
എന്താ ഉറക്കം വരുന്നില്ലേ?
എന്താ നീ ആലോചിക്കുന്നേ? വീട്ടുകാരെ പറ്റി ആണോ…
ഉം…. ഇന്ന് അച്ഛനും ചേട്ടനും എന്നെ പറ്റി പറഞ്ഞത് ഏട്ടൻ കേട്ടതല്ലേ. ഇനി ഇങ്ങനെ ഒരു മോള് എന്റെ അച്ഛന് ഇല്ലത്രേ. അവർ ഒരിക്കലും എന്നോട് ഈ രീതിയിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല.
‘പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഓരോ പാഠം കഴിയുമ്പോളും പരീക്ഷകളായിരുന്നു…
ഇന്ന് ജീവിതത്തിൽ ഓരോ പരീക്ഷകൾ കഴിയുമ്പോൾ മാത്രമാണ് ഒരു പാഠം പഠിക്കുന്നത് ‘…
വീണേ, “”കുത്തി വരച്ചതിനും, കീറി എറിഞ്ഞതിനും, ശേഷമേ ചില ജീവിതങ്ങൾ ഭംഗിയുള്ള വരികളായി മാറാറുള്ളൂ””…
നിനക്ക് ഞാനില്ലേ. പിന്നെന്താ….ഇനി ഇവിടെ നിനക്ക് നേരം പോകുന്നില്ലെങ്കിൽ നിന്നോട് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഞാൻ രണ്ടാളെ ഏർപ്പെടുത്താം പോരെ…
”മിണ്ടാൻ ഒരുപാട് പേരൊന്നും വേണമെന്നില്ല … ഒരുപാട് മിണ്ടുന്ന ഒരാളായാലും മതി.”
എനിക്കെന്റെ ഏട്ടൻ ഇല്ലേ….
ഏട്ടാ, ശരിക്കും ഇങ്ങനെ എന്റെ ജീവിതത്തിൽ സംഭവിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇന്നത്തെ രാത്രി എന്റെ ലൈഫിൽ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല…ഇന്ന് നമ്മുടെ ശരീരങ്ങൾ തമ്മിൽ ഒന്നായിരിന്നുവെങ്കിൽ കൂടെ എനിക്ക് ഇത്ര സന്തോഷം ആവില്ലായിരുന്നു…
അത്രക്ക് സന്തോഷം ആയോ നിനക്ക്…
മ്….. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ആയി.” നിഴലായി ചേർന്നൊരു ഇണയുണ്ടെങ്കിൽ ‘പിന്നെ’ ലോകം പാതി നേടിയതിന് സമമാണ് ഏട്ടാ ” ….
എന്റെ അവസ്ഥ മനസിലാക്കി എന്നോട് കാണിക്കുന്ന ഈ സ്നേഹത്തിന് പകരം നൽകാൻ എന്റെ കയ്യിൽ ഒന്നുമില്ല…
നിന്റെ ഈ ഒരവസ്ഥയിൽ നിന്നെ മനസിലാക്കി നിന്നോടൊപ്പം നിന്നില്ലെങ്കിൽ ഞാൻ നിന്നെ ഇത്രയും സ്നേഹിച്ചതിന് പിന്നെ എന്ത് അർത്ഥമാണുള്ളത്…